For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറാം മാസത്തിലാണ് കുഞ്ഞിന് ജന്മം കൊടുക്കുന്നത്; മാസം തികയാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് നടി ദിയ മിര്‍സ

  |

  ബോളിവുഡ് സുന്ദരി ദിയ മിര്‍സയുടെ ഗര്‍ഭകാലവും പ്രസവവും ഏറെ വേദന നിറഞ്ഞതാണ്. ആറാം മാസത്തില്‍ സിസേറിയനിലൂടെയാണ് നടി കുഞ്ഞിന് ജന്മം കൊടുക്കുന്നത്. കൊവിഡ് കാലത്താണ് താരപുത്രന്റെ ജനനം. കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് അവന്റെ വരവിനെ കുറിച്ച് നടി പുറംലോകത്തോട് വിളിച്ച് പറഞ്ഞത്. എന്നാല്‍ ഒരു അമ്മയാവാനുള്ള തന്റെ യാത്ര അത്ര സുഖകരമല്ലായിരുന്നുവെന്ന് നടി പിന്നീ് പറഞ്ഞു.

  മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞിനെ തൊണ്ണൂറ് ദിവസം എന്‍ഐസിയുവില്‍ കിടത്തേണ്ടി വന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിയ ഇതിനെ കുറിച്ച് വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നടിയുടെ വാക്കുകളിങ്ങനെയാണ്..

  dia-mirza

  'ഇത് വളരെയധികം ബുദ്ധിമുട്ടായിരുന്നു. എനിക്ക് സുഖമില്ലാതെയായി. ഗര്‍ഭിണിയായി അഞ്ചാം മാസത്തില്‍ എനിക്ക് അപ്പെന്‍ഡിക്‌സ് സര്‍ജറി ചെയ്യേണ്ടി വന്നു. ഇത് ചില ബാക്ടീരിയ ഇന്‍ഫെക്ഷനിലേക്ക് കൊണ്ടെത്തിച്ചു. എന്റെ പ്ലാസന്റയില്‍ രക്തസ്രവം ഉണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ പുറത്തെടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു.

  Also Read: ദില്‍ഷയുമായി ഒരു ബന്ധവുമില്ല, എല്ലാം അവസാനിപ്പിച്ചു; ആ സൗഹൃദം മുന്നോട്ടില്ലെന്ന് ലൈവില്‍ റോബിന്‍ രാധകൃഷ്ണന്‍

  മാത്രമല്ല കുഞ്ഞിനെ പുറത്തെടുത്ത് മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തേണ്ടതായിട്ടും വന്നുവെന്ന് ദിയ പറയുന്നു. വീണ്ടും മൂന്ന് മാസത്തിന് ശേഷമാണ് കുഞ്ഞിന് മറ്റൊരു സര്‍ജറി നടത്തിയത്. ഈ സമയമൊക്കെ അവന്‍ എന്‍ഐസിയുവിലാണ്. ഞങ്ങള്‍ക്കവനെ എടുക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും' നടി പറഞ്ഞു.

  Also Read: ശ്രീനിവാസന് 5000 വരെ പ്രതിഫലം കിട്ടിയിട്ടുണ്ട്; പണത്തിനോട് ഭ്രമം കാണിക്കാത്ത താരങ്ങളെ കുറിച്ച് നിര്‍മാതാവ്

  dia-mirza

  മകൻ അവ്യാന്റെ ഒന്നാം പിറന്നാളിന് അവന്റെ ആരോഗ്യത്തെ കുറിച്ചാണ് ദിയ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. 'ജനിക്കുമ്പോള്‍ കുഞ്ഞ് വെറും 820 ഗ്രാമേ ഉണ്ടായിരുന്നുള്ളു. ജനിച്ച് 36 മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നെക്രോടൈസിംഗ്, എന്ററോകോളിറ്റിസ് ഉണ്ടെന്നും ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. തൊണ്ണൂറ് ദിവസങ്ങളോളം എന്‍ഐസിയുവില്‍ സ്‌റ്റോമ നല്‍കി പരിചരിച്ചു. ഒടുവില്‍ വീട്ടിലേക്ക് വന്നു' എന്നും ദിയ പറയുന്നു.

  Also Read: കാവ്യ മാധവന് ശബ്ദം കൊടുത്തിട്ട് അവസാനം തനിക്ക് പാരയായി മാറി; ശബ്ദം പൊല്ലാപ്പായ കഥ പറഞ്ഞ് ശ്രീജ രവി

  കുറച്ചധികം വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദിയ മിര്‍സയും ഭര്‍ത്താവ് വൈഭവും വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രഹസ്യമായിട്ടാണ് താരവിവാഹം നടത്തിയത്. 2014 ലാണ് ദിയ ആദ്യം വിവാഹിതയാവുന്നത്.

  അഞ്ച് വര്‍ഷത്തെ ദാമ്പത്യം 2019 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ശേഷം 2021 ലാണ് നടി വൈഭവിനെ വിവാഹം കഴിക്കുന്നത്. വൈഭവും നേരത്തെ വിവാഹിതായിരുന്നു. ആ ബന്ധത്തിലെ കുഞ്ഞും നടിയുടെ കൂടെയാണ്.

  English summary
  Dia Mirza Reveals Her Journey Of Being A Mother Wasn't An Easy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X