For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖത്ത് നിറയെ ചോരപ്പാടുകള്‍; പ്രിയങ്ക ചോപ്രയ്ക്ക് എന്തു സംഭവിച്ചുവെന്ന ആശങ്കയില്‍ ആരാധകര്‍

  |

  ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം ഇപ്പോള്‍ അമേരിക്കയിലാണ് താരം. മകള്‍ മാല്‍തി മാരിയുടെ ജനനത്തോടെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവിലാണ് ഇപ്പോള്‍ പ്രിയങ്ക.

  ഹോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് പ്രിയങ്ക. ബോളിവുഡിലേയും ഹോളിവുഡിലേയും നിരവധി സിനിമകള്‍ക്കൊപ്പം പ്രശസ്തമായ അനേകം ജനപ്രിയ ടിവി സീരീസുകളിലും അഭിനയിക്കാന്‍ പ്രിയങ്ക സമയം കണ്ടെത്താറുണ്ട്. സിറ്റഡെല്‍ എന്ന തന്റെ ഏറ്റവും പുതിയ ടെലിവിഷന്‍ സീരിസിന്റെ തിരക്കു പിടിച്ച ഷെഡ്യൂളിലാണ് ഇപ്പോള്‍ താരം. ചിത്രീകരണ സ്ഥലത്തുനിന്നും പ്രിയങ്ക പോസ്റ്റ് ചെയ്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

  'ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു'

  ഷൂട്ടിനു വേണ്ടി മെയ്ക്ക് അപ്പ് ചെയ്ത ശേഷമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖത്തു നിറയെ ചോരപ്പാടുകളും പൊടിയും പറ്റിയ നിലയിലുള്ള ചിത്രങ്ങളാണവ. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സിറ്റാഡെല്‍ എന്നു സൂചിപ്പിക്കുകയാണ് പ്രിയങ്ക. സ്‌കോട്ടിഷ് താരം റിച്ചാര്‍ഡ് മാഡനാണ് പ്രിയങ്കക്കൊപ്പം ഈ സീരിസില്‍ അഭിനയിക്കുന്നത്. സിറ്റഡെലിന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുകയാണെന്നും ഷൂട്ട് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി മകളെ കാണാന്‍ ആഗ്രഹിക്കുന്നതായും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിയ്ക്കുന്നു.

  എന്നാല്‍ പ്രിയങ്കയുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിന് എന്തുസംഭവിച്ചുവെന്ന ആശങ്കയോടെ നിരവധിപേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്യുന്നത്. 'ചിത്രങ്ങള്‍ കണ്ട് നിങ്ങള്‍ക്കെന്തോ അപകടം സംഭവിച്ചുവെന്നു കരുതിയെന്നാണ്' ഒരു ആരാധകന്‍ കുറിയ്ക്കുന്നത്. മറ്റൊരാള്‍ ഈ അനുഭവങ്ങളെ നിങ്ങള്‍ പാഠമാക്കൂ എന്നാണ് പറയുന്നത്. ഭൂരിഭാഗം പേരും പ്രിയങ്ക ഓക്കെയല്ലേ എന്നു ചോദ്യചിഹ്നമിട്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.

  ഉലകനായകനൊപ്പം ഓസ്‌കര്‍ നായകന്‍; ഫെസ്റ്റിവല്‍ വേദിയിലെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

  മകള്‍ മാല്‍തി മാരി ചോപ്ര ജോനാസിന്റെ വരവോടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക. കഴിഞ്ഞ മദേഴ്‌സ് ഡേയില്‍ മാല്‍തിക്കും നിക്കിനുമൊപ്പമുള്ള ഒരു ചിത്രം പ്രിയങ്ക പങ്കുവെച്ചിരുന്നു. വാടകഗര്‍ഭധാരണത്തിലൂടെ കഴിഞ്ഞ ജനുവരി 15-ന് ആയിരുന്നു മകളുടെ ജനനം. ജനുവരി 21-നാണ് താരദമ്പതികള്‍ തങ്ങള്‍ക്ക് മകള്‍ പിറന്നതായി ലോകത്തെ അറിയിച്ചത്. മകളുടെ പേര് ഏറെ അര്‍ത്ഥവത്തായിരിക്കണമെന്ന നിര്‍ബന്ധം പ്രിയങ്കക്കും നിക്കിനുമുണ്ടായിരുന്നു. ഇരുകുടുംബങ്ങളുടെയും പാരമ്പര്യം മുന്‍നിര്‍ത്തി മകള്‍ക്ക് ഹിന്ദു നാമവും ക്രിസ്ത്യന്‍ നാമവും ഉള്‍പ്പെടുത്തിയാണ് പേര് നല്‍കിയിരിക്കുന്നത്.

  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റേയും വിവാഹം. വലിയ ആര്‍ഭാടത്തോടെ രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടിയായിരുന്നു ഇത്. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹവും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹവും നടന്നിരുന്നു. ബോളിവുഡ് അതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ചിലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും.

  എന്നാല്‍ വിവാഹശേഷവും പാപ്പരാസികള്‍ പ്രിയങ്കയേയും നിക്കിനേയും വെറുതെ വിട്ടില്ല. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും വലിയ അധിക്ഷേപങ്ങളാണ് നിക്കും പ്രിയങ്കയും നേരിട്ടത്. ഗര്‍ഭധാരണത്തെക്കുറിച്ചും പ്രിയങ്കയുടെ വേഷവിധാനങ്ങളെക്കുറിച്ചുമൊക്കെ പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സൈബര്‍ ലോകത്തെ പരദൂഷണങ്ങള്‍ക്ക് ഇരുവരും ചെവി കൊടുത്തതേ ഇല്ല. തങ്ങളുടേതായ സ്വകാര്യ ജീവിതത്തില്‍ സന്തോഷത്തോടെ കഴിയാനാണ് പ്രിയങ്കയും നിക്കും ആഗ്രഹിച്ചത്. നിക്കിന്റെയും പ്രിയങ്കയുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധത്തിലാണ്.

  Recommended Video

  Priyanka chopra's natural hair mask

  എന്റെ അച്ഛനെ കൊന്നത് ദാരിദ്ര്യം; ഫീസടക്കാത്തതിന് സ്‌കൂളില്‍ നിന്നും പുറത്താക്കി; റോഡില്‍ കിടന്നുറങ്ങി: ഷാരൂഖ്

  മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ, മികച്ച വിജയം നേടാനായില്ല. ദി സ്‌കൈ ഈസ് പിങ്ക്, വൈറ്റ് ടൈഗര്‍ എന്നിവയായിരുന്നു പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങള്‍.

  അതേസമയം ബോളിവുഡിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ പ്രിയങ്ക. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര. പ്രിയങ്കയ്‌ക്കൊപ്പം കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നായികമാര്‍ ചേര്‍ന്നുള്ള ഒരു റോഡ് മൂവി എന്ന രീതിയില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

  English summary
  Did Priyanka Chopra Hurt? The Latest Picture Shared By The Actress Make Confusion Among The Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X