For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ ഗൊറില്ലയാക്കി ആലിയ; മഹേഷ് ഭട്ടിനെക്കുറിച്ച് മകള്‍ പറയുന്നത്

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളാണ് മഹേഷ് ഭട്ട്. താരസുന്ദരി ആലിയ ഭട്ടിന്റെ പിതാവെന്ന ലേബലിലാണ് അദ്ദേഹത്തിനിപ്പോള്‍ കൂടുതല്‍ പ്രശസ്തി. താരനിബിഡമായി മുംബൈയില്‍ വെച്ചു നടക്കുന്ന മകള്‍ ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹത്തിരക്കുകളിലാണ് ഇപ്പോള്‍ മഹേഷ് ഭട്ട്.

  ആലിയ ഭട്ടിന് പിതാവിനെക്കുറിച്ചു പറയാന്‍ നൂറു നാവാണ്. അച്ഛന്റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടായിരിക്കും മിക്കപ്പോഴും അഭിമുഖങ്ങള്‍ ആരംഭിക്കുക. തന്റെ പിതാവിനെപ്പോലെ തന്നെ എല്ലായ്‌പ്പോഴും ഉത്സാഹഭരിതയായി ഇരിക്കാനാണ് ആലിയക്കും താത്പര്യം. തനി അച്ഛന്‍കുട്ടിയാണ് ആലിയ. മഹേഷ് ഭട്ടിന്റെ പ്രതിബിംബം തന്നെയാണ് ആലിയയെന്ന് ചിലപ്പോഴെങ്കിലും അവളുടെ പെരുമാറ്റരീതികള്‍ കാണുമ്പോള്‍ ആരാധകര്‍ പറയാറുണ്ട്.

  Aliya Bhatt

  കോമഡി നൈറ്റ്‌സ് ബചാവോ എന്ന ടെലിവിഷന്‍ പരിപാടിക്കിടെ തന്റെ പിതാവിനെ അനുകരിച്ച് കാട്ടി കൈയടി നേടിയ ആലിയയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പരിപാടിക്കിടെ തന്റെ ഒപ്പമുണ്ടായിരുന്ന മുബീനോട് പിതാവിനെ അനുകരിച്ച് കാട്ടാന്‍ ആലിയ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുബീന്റെ പ്രകടനം അത്ര ശരിയായില്ല. പിന്നീട് ആലിയ തന്നെ പിതാവിനെ അനുകരിച്ച് കാട്ടുകയായിരുന്നു. അച്ഛനെ അനുകരിച്ച് കാണിക്കുന്നതിനൊപ്പം ആലിയ മറ്റ് ചില കാര്യങ്ങള്‍ കൂടി അച്ഛനെക്കുറിച്ച് പറഞ്ഞു. അതും വളരെ രസകരമായിത്തന്നെ.

  ചെയ്യുന്ന കാര്യത്തോട് വളരെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണ് എന്റെ അച്ഛന്‍. ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആകാംക്ഷയോടെ ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ നെഞ്ചിലിടിക്കുകയും സ്വയം മാന്തുകയും ചെയ്യും. ചിലപ്പോഴൊക്കെ ഷര്‍ട്ടൂരിക്കൊണ്ട് സോഫയില്‍ ഇരുന്ന് ഇടിക്കുകയും ചെയ്യുന്നത് കാണാം. ശരിക്കും അപ്പോള്‍ ഗോറില്ലയെപ്പോലെയായിമാറും.

  അച്ഛന്‍ അതെങ്ങനെ കാണിക്കുന്നുവെന്നുകൂടി ആലിയ സുന്ദരമായി അനുകരിച്ചുകാണിച്ചു കൊടുത്തു. ആലിയ തമാശമൂഡില്‍ പറഞ്ഞ ഒരു കാര്യമായിരുന്നു ഇത്. ഇത് കാണുമ്പോള്‍ മഹേഷ് ഭട്ട് ചിലപ്പോള്‍ ആലിയയെ ചെവിയില്‍ പിടിച്ച് സ്‌നേഹത്തോടെ ശാസിക്കുമായിരിക്കും.

  ഒരു കാലത്ത് എന്നും വിവാദങ്ങളില്‍ മുങ്ങി നിന്ന മുഖമായിരുന്നു മഹേഷ് ഭട്ടിന്റേത്. മഹേഷ് ഭട്ടിന്റെ പ്രണയങ്ങളും അതേ പോലെ സിനിമകളും ഗോസിപ്പ് കോളങ്ങളില്‍ ഇടംനേടി. മഹേഷിന്റെ അമ്മ ഒരു മുസ്‌ലിമും അച്ഛന്‍ ഹിന്ദുവുമായിരുന്നു. ലോറൈന്‍ ബ്രൈറ്റുമായും പര്‍വ്വീണ്‍ ബാബിയുമായുള്ള മഹേഷ് ഭട്ടിന്റെ പ്രണയബന്ധങ്ങള്‍ ഒരു കാലത്ത് പാപ്പരാസികളുടെ പ്രിയപ്പെട്ട വിഷയമായിരുന്നു.

  Mahesh Bhatt

  മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യ ലോറൈന്‍ ബ്രൈറ്റിലുള്ള മകളാണ് നടി പൂജാ ഭട്ട്. പിന്നീട് പര്‍വ്വീണ്‍ ബാബിയുമായി അടുത്ത മഹേഷ് ഭട്ട് ലോറൈനെ വിട്ടകന്നു. പര്‍വ്വീണ്‍ ബാബിയുമായുള്ള ബന്ധവും അധികകാലം മുന്നോട്ടുപോയില്ല.

  പിന്നീടാണ് സോണി രസ്ദാനെ പരിചയപ്പെടുന്നത്. മഹേഷിനെ പരിചയപ്പെടുമ്പോഴേക്കും സോണി ചില സമാന്തര ചിത്രങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. ഈ സൗഹൃദവും പ്രണയമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

  സോണിയുമായുള്ള പ്രണയം ലോകത്തോട് മറച്ചുവെക്കാനായിരുന്നു ആദ്യം മഹേഷ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പിന്നീട് മതംമാറിയ ശേഷം സോണിയെ വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തിലുള്ള മക്കളാണ് തിരക്കഥാകൃത്തായ ഷഹീന്‍ ഭട്ടും നടി ആലിയ ഭട്ടും. 1988-ലായിരുന്നു ഷഹീന്‍ ഭട്ട് ജനിച്ചത്. ആലിയ 1993-ലും.

  അച്ഛന്റെ മേല്‍വിലാസത്തില്‍ സിനിമയിലെത്തിയ ആലിയക്ക് മുന്‍നിര താരമാകാന്‍ അധികനാളുകള്‍ കാത്തിരിക്കേണ്ടി വന്നില്ല. ഹൈവേ പോലെയുള്ള അഭിനയപ്രധാന ചിത്രങ്ങള്‍ ആലിയയുടെ താരപദവി ഉയര്‍ത്തി. ഇപ്പോള്‍ ബോളിവുഡിലെ പ്രശസ്തമായ കപൂര്‍ കുടുംബത്തിലേക്ക് മരുമകളായി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ആലിയ.

  ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹത്തവാര്‍ത്തകള്‍ അറിയുന്നതിനായി കാതോര്‍ത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇന്നുവൈകിട്ടും നാളെയുമായി നടക്കുന്ന വിവാഹ ചടങ്ങുകളില്‍ ബോളിവുഡിലെ സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരും പങ്കെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇരുവരുടെയും വീടുകള്‍ക്ക് മുന്നില്‍ വലിയ ആരാധകവൃന്ദവും തടിച്ചുകൂടിയിട്ടുണ്ട്.

  English summary
  Did You Know? Alia Bhat Once Opens Up Her Dad Mahesh Bhatt Gesture Is Like Gorilla
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X