twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പാചകക്കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴും തിരികെ ജീവിതത്തിലേക്ക് എത്തിയ ലത, ആ കഥ ഇങ്ങനെ!

    |

    കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിനെ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലതാ മങ്കേഷ്‌കർ. ജനുവരി പതിനൊന്നിനാണ് 92 വയസുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചിരുന്നെങ്കിലും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

    'തമ്മിൽ തല്ലിക്കാൻ രാജലക്ഷ്മി, കൂടുതൽ അടുത്ത് സാന്ത്വനം കുടുംബാം​ഗങ്ങൾ'; പ്രമോ പുറത്ത്'തമ്മിൽ തല്ലിക്കാൻ രാജലക്ഷ്മി, കൂടുതൽ അടുത്ത് സാന്ത്വനം കുടുംബാം​ഗങ്ങൾ'; പ്രമോ പുറത്ത്

    ഇന്ത്യയുടെ വാനമ്പാടി എന്ന് രാജ്യം സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുന്ന ലതാ മങ്കേഷ്കർ 1929 സെപ്തംബർ 28 ന് മധ്യപ്രദേശിലാണ് ജനിച്ചത്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ മറാഠി സംഗീതജ്ഞനും നാടക നടനുമായിരുന്നു. 13ആം വയസിലാണ് ലത തന്റെ സംഗീത സപര്യ ആരംഭിച്ചത്. ഇന്ത്യയുടെ വാനമ്പാടിയുടെ സംഗീത ജീവിതം ഒരർത്ഥത്തിൽ ആരംഭിക്കുന്നത് രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമാണ്. ശാരീരികാസ്വസ്ഥ്യങ്ങൾ പിടിപെടുന്നതുവരെ ആ ശബ്‌ദത്തിന് വിശ്രമമുണ്ടായിട്ടില്ല. പിന്നണി ഗാനരംഗത്തേക്കുള്ള ലത മങ്കേഷ്‌കറിന്റെ യാത്ര എളുപ്പമായിരുന്നില്ല.

    'അവന് കഴിവുണ്ടെങ്കിൽ ​ മറ്റുള്ള സിനിമകളിൽ പാടട്ടെ എന്റെ സിനിമയിൽ വേണ്ട'; ശ്രീനിവാസനെ കുറിച്ച് ദീപക് ദേവ്!'അവന് കഴിവുണ്ടെങ്കിൽ ​ മറ്റുള്ള സിനിമകളിൽ പാടട്ടെ എന്റെ സിനിമയിൽ വേണ്ട'; ശ്രീനിവാസനെ കുറിച്ച് ദീപക് ദേവ്!

    ഏഴ് പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന സം​ഗീത സപര്യ

    പിതാവ് ദീനനാഥ് മങ്കേഷ്‌കറിന്റെ മരണശേഷം ലതയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പിതാവിന്റെ മരണശേഷം കുടുംബത്തെ പോറ്റാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ലതയ്ക്ക് കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമൊന്നും ലഭിച്ചിട്ടില്ല. ഗുലാം ഹൈദറിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പ് ലത ജീവിതത്തിലെ പ്രതിസന്ധികളോട് പട പൊരുതുകയായിരുന്നു. ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യൻ സംഗീതത്തിന്റെ മുഖച്ഛായ മാറ്റാനും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ അതുല്യ പ്രതിഭയ്ക്ക് സാധിച്ചു. ലതയെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ വിശദമായി വായിക്കാം. ലതയ്ക്ക് മുപ്പത്തിമൂന്ന് വയസായിരിക്കെ താരത്തിന്റെ പാചകക്കാരൻ അവരെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

    വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം

    ഒരു ദിവസം ശരീരിക അസ്വസ്ഥതകൾ നേരിട്ട ലതയെ വിദ​ഗ്ദ പരിശോധിക്കന് വിധേയമാക്കിയപ്പോഴാണ് ലതയുടെ ശരീരത്തിൽ സ്ലോ പോയിസൺ‍ കേറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയിൽ ആയിരുന്നു. ജീവൻ രക്ഷിക്കപ്പെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് രേഖ എത്താൻ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലിൽ തന്നെയായിരുന്നു. ലതയുടെ ശാരീരിക സ്ഥിതി മോശമായി തുടങ്ങി എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ പാചകക്കാരൻ ഒളിവിൽ പോയിരുന്നു. ബാക്കി വരുന്ന കൂലി പോലും വാങ്ങതെ ജോലി ഉപേക്ഷിച്ച് പോയെന്നറിഞ്ഞപ്പോൾ മുതലാണ് എല്ലാവരിലും സംശയങ്ങൾ വന്ന് തുടങ്ങിയത്. ആ സംഭവത്തിന് ശേഷം മുൻകരുതൽ നടപടികൾക്കായി അന്തരിച്ച ബോളിവുഡ് ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി പതിവായി ലതാ മങ്കേഷ്കറിന് സന്ദർശിക്കുകയും ആദ്യം അവരുടെ ഭക്ഷണം രുചിച്ച് കുഴപ്പങ്ങളിലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ലതയ്ക്ക് നൽകിയിരുന്നത്.

    Recommended Video

    നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam
    അ‍ഞ്ചാം വയസിൽ സഹപാഠികളെ സം​ഗീതം പഠിപ്പിച്ചു

    അഞ്ച് വയസുള്ളപ്പോൾ ആദ്യമായി വിദ്യാലയത്തിൽ‍ പോയ ലത ആദ്യ ​ദിവസം ചെയ്തത് അവിടുത്തെ തന്റെ സംഹപാഠികളെ സം​ഗീതം പഠിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ലതയുടെ ടീച്ചർ അവരെ വഴക്ക് പറയുകയും മേലിൽ ആവർത്തിക്കരുതെന്ന് വിലക്കുകയും ചെയ്തു. സംഭവം വലിയ വേദനയുണ്ടാക്കിയതിനാൽ ലത പിന്നീട് സ്കൂളിൽ പോകാൻ കൂട്ടാക്കിയില്ല. 1942ൽ ആണ് ലതാ മങ്കേഷ്കർ ആദ്യ ​ഗാനം ആലപിച്ചത്. അതൊരു മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ആ സിനിമ പുറത്തിറങ്ങിയപ്പോൾ ലത പാടിയ ​ഗാനം നീക്കം ചെയ്തിരുന്നു. വലിയൊരു ക്രക്കറ്റ് പ്രേമി കൂടിയായിരുന്നു ലതാ മങ്കേഷ്കർ. ലോർഡ്‌സ് സ്റ്റേഡിയത്തിൽ അവർക്കായി ഒരു ഗാലറി സ്ഥിരം റിസർവ് ചെയ്ത് വെച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം പ്രസിദ്ധിയുണ്ട് ലതാജിയുടെ ​ഗാനങ്ങൾക്ക്. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ പരിപാടി അവതരിപ്പിച്ച ആദ്യ ഇന്ത്യക്കാരിയും ലതയാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നുൾപ്പടെ ആറ് യൂണിവേഴ്‌സിറ്റികൾ അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

    Read more about: lata mangeshkar
    English summary
    'Did You Know in 1962 Lata Mangeshkar's cook tried to kill her, details inside!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X