For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് രഹസ്യമായി വിവാഹം ആമിര്‍ ഖാന്‍ തീരുമാനിച്ചു; കിരണ്‍ റാവുവുമായിട്ടുള്ള വിവാഹത്തെ കുറിച്ച് സംവിധായകന്‍

  |

  കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടന്‍ ആമിര്‍ ഖാന്റെ വിവാഹമോചന വാര്‍ത്ത പുറത്ത് വരുന്നത്. ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവമായതിനാല്‍ എല്ലാവരും ഞെട്ടി. ഇതിന് പിന്നാലെ പല തരത്തിലുള്ള ഗോസിപ്പുകളും താരത്തിന് കേള്‍ക്കേണ്ടതായി വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടത് നടി ഫാത്തിമ സനയുമായിട്ടുള്ള പ്രണയകഥയാണ്.

  എന്നാല്‍ ആമിര്‍ ഖാന്‍ ആ വാര്‍ത്ത നിഷേധിച്ചിരുന്നു. ഇപ്പോഴിതാ വേര്‍പിരിഞ്ഞ ഭാര്യ കിരണ്‍ റാവുവിനെ കുറിച്ചും ഇരുവരുടെയും പ്രണയകാലത്തെ പറ്റിയുമുള്ള ചില കഥകളാണ് വൈറലാവുന്നത്. ആമിര്‍ ഖാന്റെ ഫന എന്ന സിനിമയുടെ പതിനാറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംവിധായകന്‍ കുനാല്‍ കോലി ആമിറിനെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിലൊന്ന് ആമിറും കിരണുമായിട്ടുള്ള സൗഹൃദമാണ്, വിശദമായി വായിക്കാം..

  ആമിര്‍ ഖാനും കാജോളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ഫന. സിനിമ റിലീസ് ചെയ്തിട്ട് പതിനാറ് വര്‍ഷം പൂര്‍ത്തയായി. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഫന സിനിമയുടെ ലൊക്കേഷനിലെ കഥകള്‍ സംവിധായകന്‍ ഓര്‍മ്മിച്ചു. അക്കാലത്ത് ആമിര്‍ ഖാനും കിരണ്‍ റാവുവും പ്രണയത്തിലാണ്.

  ഇരുവരും പരസ്പരം കാണാറുണ്ട്. പാഞ്ച്ഗനിയിലെ ഫാം ഹൗസില്‍ വെച്ച് വിവാഹം കഴിക്കാനായിരുന്നു താരങ്ങളുടെ പ്ലാന്‍. എന്നാല്‍ ഇക്കാര്യം പുറംലോകത്തോട് പറയാന്‍ ആമിര്‍ ആഗ്രഹിച്ചിരുന്നില്ല.

  Also Read: നാലാമതും വിവാഹത്തിനൊരുങ്ങി മഹേഷ് ബാബുവിന്റെ സഹോദരന്‍; ഇത്തവണ കന്നട നടിയാണ് വധു

  ഫന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വിവാഹത്തിന്റെ ആലോചനകളും. അതുകൊണ്ട് സിനിമയുടെ ഡേറ്റ് ഒന്ന് ക്രമീകരിച്ച് തരണമെന്ന് നടന്‍ സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.

  2005 മേയിലോ ജൂണിലോ ഷെഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ 2005 ഡിസംബര്‍ 23 മുതല്‍ 2006 ജനുവരി മൂന്ന് വരെ പത്ത് ദിവസത്തെ അവധി വേണമെന്ന് ആമിര്‍ പറഞ്ഞു. അവധി എടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കാനാണെന്നും താരം പറഞ്ഞതായി ബോളിവുഡ് ഹംഗാമെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.

  Also Read: ആദ്യബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍; പിതാവിന്റെ പാതയിലൂടെ മകനെന്നും ആരാധകര്‍

  വിവാഹക്കാര്യം കേട്ടതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ നിര്‍മാതാവായ ആദിത്യ ചോപ്രയോട് ഇക്കാര്യം പറയേണ്ടി വരുമെന്ന് കുനാല്‍ വാദിച്ചെങ്കിലും ആമിര്‍ അതിന് സമ്മതിച്ചില്ല. നിര്‍മാതാവിനോട് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു ആമിറിന്റെ വാദം. ഒടുവില്‍ അത് ഞാന്‍ അനുസരിച്ചു.

  Also Read: ഹേമയെ പ്രണയിക്കുമ്പോൾ 4 മക്കളുടെ പിതാവ്; മറ്റ് നടന്മാരുടെ കൂടെ ഹേമ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് ധർമേന്ദ്ര

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാല്‍ നായകന്‍ സിനിമയില്‍ നിന്ന് പത്ത് ദിവസം അവധി എടുത്തത് എന്തിനാണെന്ന് നിര്‍മാതാവായ ആദിത്യ ചോദിച്ചിരുന്നു. ക്രിസ്തുമസും ന്യൂയറും ആഘോഷിക്കാന്‍ വേണ്ടിയാണെന്ന് ഞാനും മറുപടി പറഞ്ഞു. ശേഷം നവംബറിലോ മറ്റോ ആണ് ആമിര്‍ വിവാഹക്കാര്യം അനൗണ്‍സ് ചെയ്തത്. എന്നാല്‍ കിരണ്‍ റാവുവുമായി പതിനഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം കഴിഞ്ഞ ജൂലൈയില്‍ ആമിര്‍ അവസാനിപ്പിച്ചു. ഇരുവരും സുഹൃത്തുക്കളായി തുടരുമെന്ന് പറഞ്ഞാണ് വേര്‍പിരിഞ്ഞത്.

  Also Read: ലെച്ചു ഗര്‍ഭിണിയാവുന്നു, പച്ച മാങ്ങയുമായി ബാലു; ഉപ്പും മുളകിലേക്ക് പുതിയ അതിഥി? കിടിലന്‍ ട്വിസ്റ്റുമായി പരമ്പര

  English summary
  Did You Know? Once Aamir Khan Planned To Marry Kiran Rao Secretly In 2005, Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X