For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനെ ഉമ്മ വെക്കുന്നതില്‍ ഏറ്റവും നന്നായി ചെയ്യുന്നത് ആലിയ ഭട്ട്; അത്രയും മനോഹരമായിരുന്നുവെന്ന് അർജുൻ കപൂർ

  |

  ബോളിവുഡിലെ മുന്‍നിര താരപുത്രനാണ് അര്‍ജുന്‍ കപൂര്‍. പ്രശസ്ത നിര്‍മാതാവ് ബോണി കപൂറിന്റെ ഏകമകനാണ് അര്‍ജുന്‍. 2012 ല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ അഭിനയ രംഗത്ത് സജീവമായി നില്‍ക്കുകയാണ്. ഇതിനിടെ നടി മലൈക അറോറയുമായി പ്രണയത്തിലായതാണ് താരം വാര്‍ത്തകളില്‍ നിറയാനുള്ള കാരണം.

  അതേ സമയം നടി ആലിയ ഭട്ടിനെ കുറിച്ച് രസകരമായൊരു വെളിപ്പെടുത്തല്‍ അര്‍ജുന്‍ മുന്‍പ് നടത്തിയിരുന്നു. ഏറ്റവും മനോഹരമായി ചുംബിക്കുന്ന ആളാണ് ആലിയ എന്നായിരുന്നു അര്‍ജുന്റെ കമന്റ്. താനത് ഇഷ്ടപ്പെടുന്നുവെന്നും നടന്‍ പറഞ്ഞതോടെ ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. ആലിയയെ കുറിച്ച് അര്‍ജുന്‍ പറഞ്ഞ വാക്കുകളിങ്ങനെയാണ്...

  Also Read: ഭര്‍ത്താവിന്റെ കൂടിയാവുമ്പോള്‍ എനിക്കുമിത് സന്തോഷമാണ്; ഗോപി സുന്ദറിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് അമൃത

  2012 ലാണ് അര്‍ജുന്‍ കപൂര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇഷ്‌കസാദെ എന്ന സിനിമയ്ക്ക് ശേഷം ബോളിവുഡില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരപുത്രന് സാധിച്ചു. ശക്തമായ പ്രകടനം കാഴ്ച വെച്ച് തുടങ്ങിയതോടെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അര്‍ജുനെ തേടി എത്തി. 2014 ലാണ് ആലിയ ഭട്ടിനൊപ്പം അര്‍ജുന്‍ അഭിനയിച്ചത്. കോമഡി റൊമാന്റിക് ചിത്രമായ 2 സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

  Also Read: കല്യാണത്തിന് എന്ത് നിറമായിരിക്കും? മോനിഷയെ പോലൊരു മകള്‍ കൂടിയെനിക്കുണ്ട്, മകളെ ശ്രീദേവി ഉണ്ണിയുടെ വാക്കുകള്‍

  റൊമാന്റിക് നായകനായി അഭിനയിച്ചതിനൊപ്പം അര്‍ജുന്‍ ചില ചുംബനരംഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും നന്നായി ചുംബനരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് അത് ആലിയ ആണെന്നാണ് നടന്റെ അഭിപ്രായം. പരിനീതി ചോപ്രയെയും ആലിയ ഭട്ടിനെയും നോക്കിയാല്‍ ഇവരില്‍ ആരാണ് ഏറ്റവും മികച്ചതായി ചുംബിക്കുന്നത് എന്നായിരുന്നു ഒരിക്കല്‍ അര്‍ജുന് നേരിടേണ്ടി വന്ന ചോദ്യം.

  'ആലിയയെ ചുംബിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അവള്‍ ഏറ്റവും നല്ല ചുംബനക്കാരിയാണ്. ഞാന്‍ അതിനെ ഒരു താരതമ്യമായി കാണുന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. താരതമ്യം ചെയ്യുന്നത് അന്യായമാണ്, പക്ഷേ ഇക്കാര്യത്തില്‍ ആലിയ വളരെ നന്നായി ചെയ്യുന്നയാളാണെന്ന്', അര്‍ജുന്‍ പറയുന്നു. ആദ്യ സിനിമയിലാണ് അര്‍ജുന്‍ പരിനീതി ചോപ്രയുമായിട്ടാണ് സമാനമായ രംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ അത് തന്നെ കുറച്ച് അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് നടന്‍ പറഞ്ഞത്.

  ആദ്യ സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കുറച്ച് പരിഭ്രാന്തനായിരുന്നു. ആ സീന്‍ വളരെ മോശമായി തോന്നി. അതുകൊണ്ട് പരിനീതിയുടെ കൂടെ ഒരു മൃഗമായി നില്‍ക്കുകയാണ് ഞാന്‍ ചെയ്തത്. ഇത് വളരെ സിംപിളായ കാര്യമാണ്. ആ സിനിമയില്‍ ആലിയ എന്നെ ചുംബിക്കുന്നത് വളരെ മനോഹരമായി നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചേക്കുമെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അര്‍ജുന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് ആലിയ സംസാരിച്ചത്.

  അര്‍ജുന്‍ കപൂറിനൊപ്പം ചുംബനരംഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നാണ് ഒരിക്കല്‍ ആലിയ വെളിപ്പെടുത്തിയത്. 'അഭിനയിച്ച് കൊണ്ടിരിക്കുന്ന ഒരു ദിവസത്തിന്റെ അവസാനത്തില്‍ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു. ഈ സീന്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ ആലിയയോ അര്‍ജുനോ അല്ല. അതിലെ കഥാപാത്രങ്ങളാണ്. അങ്ങനെ പറഞ്ഞ് തന്നെയാണ് ചെയ്യേണ്ടതെന്നാണ്', നടി അഭിപ്രായപ്പെടുന്നത്.

  ആ സിനിമയുടെ ചിത്രീകരണം തുടങ്ങി പത്ത് ദിവസം ആയപ്പോഴാണ് ആ ചുംബന രംഗം വന്നതെന്ന് മറ്റൊരു അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞിരുന്നു. 'ഒരു ഷവറിന് ചുവട്ടില്‍ നിന്നും ഞങ്ങള്‍ ചുംബിക്കുന്നതാണ് സീന്‍. തുടക്കത്തില്‍ എനിക്ക് അല്‍പ്പം വിഷമമൊക്കെ തോന്നി. എങ്കിലും ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. കാരണം അത്രയും മനോഹരമായൊരു ചുംബനമായിരുന്നു' ഉണ്ടായതെന്ന് അര്‍ജുന്‍ പറഞ്ഞത്.

  English summary
  Did You Know? Once Arjun Kapoor Revealed New Mommy Alia Bhatt Is The Best Kisser. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X