For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ഉപേക്ഷിക്കാന്‍ പറ്റാത്തതിനാൽ കാമുകിയായ നടി പിണങ്ങി; എന്നും ബാത്ത്ടബ്ബിൽ ഉറങ്ങിയ നടൻ്റെ കഥയിങ്ങനെ

  |

  ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്നു നടന്‍ രാജ് കപൂര്‍. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തും നടന്റെ പ്രണയകഥകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. മുതിര്‍ന്ന നടി നര്‍ഗീസ് ദത്തുമായിട്ടുള്ള പ്രണയത്തിന്റെ പേരിലാണ് രാജ് പലപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞത്. ഒന്‍പത് വര്‍ഷത്തോളം രാജ് കപൂറും നര്‍ഗീസും പ്രണയത്തിലായിരുന്നു.

  രാജ് തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് മനസിലാക്കിയതോടെ ആ ബന്ധം അവസാനിപ്പിക്കാന്‍ നടി തീരുമാനിച്ചു. ഇതോടെ ശക്തമായൊരു പ്രണയകഥയ്ക്ക് അവസാനമായി. മിസിസ് കപൂറാവാന്‍ ഏറെ ആഗ്രഹിച്ചിരുന്ന നര്‍ഗീസ് അത് പലയിടത്തും പറഞ്ഞതായിട്ടും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആദ്യ ഭാര്യയായ കൃഷ്ണ കപൂറിനെ രാജ് ഉപേക്ഷിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് നര്‍ഗീസിന്റെ ഹൃദയം തകരുന്നത്. വൈറലാവുന്ന കഥ വായിക്കാം..

  രാജ് കപൂറുമായി അകലം പാലിച്ച് നില്‍ക്കുന്ന കാലത്താണ് നര്‍ഗീസ് സുനില്‍ ദത്തിനെ കണ്ടുമുട്ടുന്നത്. മദര്‍ ഇന്ത്യ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിലുണ്ടായ തീയില്‍ നിന്നും നര്‍ഗീസിനെ രക്ഷിച്ചത് സുനിലായിരുന്നു. അതിന് ശേഷം രണ്ടാളും പര്‌സപരം അടുത്തു. 1958 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. വിവാഹം കഴിക്കാന്‍ താല്‍പര്യ കുറവുണ്ടെങ്കിലും നര്‍ഗീസിനെ ഭ്രാന്തമായി പ്രണയിച്ചിരുന്ന ആളാണ് രാജ് കപൂര്‍.

  Also Read: കാലില്‍ വീണിട്ടായാലും പ്രശ്‌നം തീര്‍ക്കണം; ഭാര്യയുമായി വഴക്കാണോ? നടന്‍ വിജയ് ആന്റണിയുടെ പോസ്റ്റ് കണ്ട് ആരാധകർ

  നര്‍ഗീസ് മറ്റൊരാളുമായി വിവാഹം കഴിച്ച് പോയെന്ന വാര്‍ത്ത രാജിനെ വല്ലാതെ തളര്‍ത്തി. അതിന് ശേഷമുള്ള രാത്രികളില്‍ അദ്ദേഹം മദ്യപിച്ചിട്ടാണ് വീട്ടില്‍ വരുന്നതെന്നും ശേഷം കരഞ്ഞ് കൊണ്ട് ബാത്ത്ടബ്ബിലേക്ക് വീഴുമെന്നും ഭാര്യ കൃഷ്ണ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അതുപോലെ എഴുത്തുകാരി കിശ്വര്‍ ദേശായിയുടെ ഒരു പുസ്തകത്തില്‍ നര്‍ഗീസിന്റെയും സുനില്‍ ദത്തിന്റെയും പ്രണയകഥ കൂടി സൂചിപ്പിച്ചിരുന്നു. പ്രണയം തകര്‍ന്നതോടെ മരിക്കാന്‍ തീരുമാനിച്ച അവസ്ഥയിലായിരുന്നു നര്‍ഗീസ്.

  Also Read: ആ തീരുമാനം ആദ്യ ഭര്‍ത്താവിനും ഷോക്ക് ആയി; മകളുടെ സാന്നിധ്യത്തിലെ രണ്ടാം വിവാഹത്തെ കുറിച്ച് സൗമ്യ

  'സുനില്‍ ദത്ത് ഇല്ലായിരുന്നെങ്കില്‍ മാര്‍ച്ച് എട്ടിന് ശേഷം എന്റെ ജീവിതം അവസാനിപ്പിക്കുമായിരുന്നു. കാരണം എന്റെ ഉള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ മാത്രമേ അറിഞ്ഞിരുന്നുള്ളു', എന്ന് നര്‍ഗീസ് പറഞ്ഞതായിട്ടാണ് പുസ്തകത്തിലുള്ളത്. 'നിങ്ങള്‍ ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന്' സുനില്‍ എന്നോട് പറഞ്ഞു. ഇതോടെ എനിക്കും ജീവിക്കണമെന്ന് തോന്നി. അങ്ങനെ എല്ലാം വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രാജ് കപൂറുമായിട്ടുള്ള ദുരന്ത പ്രണയത്തില്‍ നിന്നും നര്‍ഗീസ് സുനിലിന്റെ ജീവിതത്തിലേക്ക് എത്തി.

  അതേ സമയം ഭാര്യ കൃഷ്ണ കപൂറുമായി രാജ് കപൂറിനും ശക്തമായൊരു പ്രണയമുണ്ടായിരുന്നു. അതാണ് ഭാര്യയെ വേര്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കാത്തതിന് കാരണം. ഭര്‍ത്താവിന് ചില പ്രണയങ്ങള്‍ ഉണ്ടായതൊക്കെ അറിയാമെങ്കിലും അദ്ദേഹത്തെ ഉപേക്ഷിക്കാനോ രാജിന്റെ ഭാഗത്ത് നിന്ന് മാറാനോ കൃഷ്ണ തയ്യാറായിരുന്നില്ല. സുനില്‍ ദത്തും നര്‍ഗീസും അതുപോലെ അവസാനം വരെ വിശ്വസ്തരായ ദമ്പതിമാരായി ജീവിച്ചു.

  Read more about: raj kapoor
  English summary
  Did You Know? Once Raj Kapoor Cried Every Night When Nargis Married Sunil Dutt. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X