For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരൊറ്റ പെണ്‍കുട്ടിയെ മാത്രമേ പ്രണയിച്ചുള്ളു; മുന്‍കാമുകിയോട് പരസ്യമായി പ്രണയത്തെ കുറിച്ച് പറഞ്ഞ് കരണ്‍ ജോഹര്‍

  |

  ബോളിവുഡിലെ പ്രണയകഥകള്‍ എല്ലാ കാലത്തും വളരെയധികം ചര്‍ച്ചയാവാറുണ്ട്. ചിലര്‍ ഒന്നിലധികം തവണ പ്രണയിച്ച് വിവാഹം കഴിച്ചവരായിരിക്കും. മറ്റ് ചിലര്‍ ഒന്നിലധികം വിവാഹമോചനങ്ങള്‍ക്ക് ശേഷം നില്‍ക്കുന്നവരും ആവാം. എന്നാല്‍ ഇതിലൊന്നും പെടാതെ അവിവാഹിതരായി കഴിയുന്ന പ്രമുഖ താരങ്ങളും ബോളിവുഡിലുണ്ട്. നടന്‍ സല്‍മാന്‍ ഖാന്‍ മുതല്‍ കരണ്‍ ജോഹര്‍ വരെ ഈ കൂട്ടത്തിലുണ്ട്. സല്‍മാന് ഒത്തിരി പ്രണയങ്ങളുണ്ടെങ്കിലും അദ്ദേഹം വിവാഹിതനായില്ല.

  അതേ സമയം താന്‍ ജീവിതത്തില്‍ ഒരാളെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു എന്നാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പറഞ്ഞിട്ടുള്ളത്. അതാണെങ്കില്‍ നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയെ ആണ്. ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് മുന്‍പ് താരം പറഞ്ഞിട്ടുള്ള കഥകളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

  ഭര്‍ത്താവിനോട് കൂടുതല്‍ സ്‌നേഹം തോന്നിയ രണ്ട് ദിവസമാണിത്; പ്രസവത്തെ കുറിച്ചുള്ള അനുഭവം പറഞ്ഞ് ആതിര മാധവ്

  karan-twinkle-

  കരണ്‍ ജോഹറും ട്വിങ്കിള്‍ ഖന്നയും ചെറിയ പ്രായം മുതലുള്ള സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരേ ബോര്‍ഡിങ് സ്‌കൂളിലാണ് പഠിച്ചത്. പരസ്പരം വലിയൊരു ബന്ധം കാത്തുസൂക്ഷിക്കാനും താരങ്ങള്‍ക്ക് സാധിച്ചിരുന്നു. ജീവിതത്തില്‍, താന്‍ ഇന്നു വരെ സ്‌നേഹിച്ച ഒരേയൊരു സ്ത്രീ ട്വിങ്കിളാണെന്ന് ഒരിക്കല്‍ കരണ്‍ സമ്മതിച്ചിരുന്നു. 2015 ല്‍ ട്വിങ്കിള്‍ ഖന്നയുടെ 'ഫണ്ടി ബോണ്‍സ്' പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കരണ്‍. 'അവളുടെ ചരിത്രപരമായ ജീവിതത്തില്‍ അഭിമാനകകരമായ ഭാഗമായതിന്റെ പ്രത്യേകത തനിക്കുണ്ട്. ഞാന്‍ ജീവിതത്തില്‍ സ്‌നേഹിച്ച ഒരേയൊരു സ്ത്രീ അവളാണ്. എന്നാല്‍ കരണിന് തന്നോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞതിനെ പറ്റി ട്വിങ്കിളും സൂചിപ്പിച്ചു.

  മരുമകളുടെ ബിക്കിനി ഫോട്ടോയ്ക്ക് അമ്മായിയപ്പന്റെ ലൈക്ക്; കത്രീന കൈഫിന്റെ പുതിയ ഫോട്ടോ വൈറലാവുന്നു

  karan

  അക്കാലത്ത് എനിക്ക് ചെറിയ മീശ ഉണ്ടായിരുന്നു. അവന്‍ അത് നോക്കി നിങ്ങള്‍ ഭയങ്കര ഹോട്ട് ആണെന്നും നിന്റെ മീശ ഇഷ്ടമാണെന്നും പറയുമായിരുന്നു എന്നും ട്വിങ്കിള്‍ കൂട്ടിചേര്‍ത്തു. അതേ സമയം കുച്ച് കുച്ച് ഹോതാ ഹേ എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച ടീന എന്ന വേഷം ട്വിങ്കിള്‍ നിരസിച്ചപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്നും കരണ്‍ ആരോപിച്ചു. 'എന്റെ ആദ്യ സിനിമയായ കുച്ച് കുച്ച് ഹോതാ ഹേ യിലെ വേഷം അവള്‍ നിരസിച്ചു. അത് എന്റെ ഹൃദയം തകര്‍ത്തു' എന്നാണ് കരണ്‍ പറഞ്ഞത്. എന്നാല്‍ താന്‍ ആ സിനിമ ചെയ്യാതിരുന്നതിലൂടെ കരണിനെ സഹായിക്കുകയാണ് ചെയ്തതെന്ന് ട്വിങ്കിള്‍ കൂട്ടി ചേര്‍ത്തു. കാരണം യഥാര്‍ഥത്തില്‍ ആ വേഷം മനോഹരമാക്കാന്‍ റാണിയ്ക്ക് സാധിച്ചുവെന്നും താരം പറയുന്നു.

  വിവാഹത്തിന് മുന്‍പേ അക്കാര്യം പറഞ്ഞിട്ടുണ്ട്; ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയെ കുറിച്ച് നടി അനന്യ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നിലവില്‍ നടന്‍ അക്ഷയ് കുമാറിനെ വിവാഹം കഴിച്ച് ആരവ്, നിതാര എന്നീ മക്കളുടെ അമ്മയായി കഴിയുകയാണ് ട്വിങ്കിള്‍ ഖന്ന. വിവാഹശേഷവും കരണ്‍ ജോഹറുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ട്വിങ്കിളിനെ മാത്രം പ്രണയിച്ച കരണ്‍ പിന്നീടൊരു വിവാഹത്തിന് തയ്യാറായില്ല. പകരം വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്ത താരം സിംഗിള്‍ ഫാദറായി കഴിയുകയാണിപ്പോള്‍.

  English summary
  Did You Know? When Karan Johar Revealed Twinkle Khanna Is The Only Woman He Fall In Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X