For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്റെ സിനിമയും കത്രീന കൈഫ് വേണ്ടെന്ന് വെച്ചു; സൂപ്പര്‍ഹിറ്റായ സിനിമ നടി ഉപേക്ഷിക്കാനുള്ള കാരണമിതാണ്

  |

  മാസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശവും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് താരവിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ കത്രീന കൈഫിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഓരോ വിശേഷങ്ങളും നടി തന്നെ പങ്കുവെക്കാറുമുണ്ട്. ഏറ്റവുമൊടുവില്‍ ഭര്‍ത്താവിനൊപ്പം വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

  എന്നാല്‍ നടിയുടെ മുന്‍കാമുകനും നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കാന്‍ ഇരുന്ന സിനിമ വേണ്ടെന്ന് വെച്ചതിനെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അജബ് പ്രേം കി ഗസബ്, രജനീതി എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകളില്‍ രണ്‍ബീറും കത്രീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് അനുരാഗ് ബസുവിന്റെ ജഗ ജഗൂസ് എന്ന ചിത്രത്തിലും ഒരുമിച്ചു. 2017 ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

  ജഗാ ജഗൂസിന് മുന്‍പ് അനുരാഗ് ബസു സംവിധാനം ചെയ്ത് രണ്‍ബീര്‍ നായകനായ ബഫ്രീ എന്ന ചിത്രത്തില്‍ കത്രീന കൈഫിനെ നായികയാക്കാനാണ് ആദ്യം തീരുമാനിച്ചത്. അജബ് പ്രേം കി ഗസബിലെ അതേ കെമിസ്ട്രി ഉണ്ടാവുമെന്നതിനാല്‍ സംവിധായകന്‍ ഇരുവരെയും നായിക-നായകന്മാരാക്കാന്‍ ആഗ്രഹിച്ചു. നിര്‍ഭാഗ്യവശാല്‍ കത്രീന ആ വേഷം നിരസിക്കുകയായിരുന്നു. ചിത്രത്തില്‍ രണ്ട് നായികമാര്‍ ഉള്ളതിനാല്‍ തന്റെ കഥാപാത്രം അത്ര ക്ലിക്ക് ആവുമോ എന്ന സംശയമായിരുന്നു നടിയ്ക്ക്.

  പ്രിയങ്ക ചോപ്രയും ഇലിയാന ഡിക്രൂസും ആണ് പിന്നീട് സിനിമയില്‍ അഭിനയിച്ചത്. ഇലിയാനയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നിത്. സിനിമ ഹിറ്റായതിനൊപ്പം ഇലിയാനയുടെ കഥാപാത്രത്തിനും നല്ല അഭിപ്രായമാണ് ലഭിച്ചത്. മികച്ച നടിയ്ക്കുള്‌ല ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ഈ സിനിമയിലൂടെ നടിയ്ക്ക് ലഭിക്കുകയും ചെയ്തു. 2012ല്‍ പുറത്തിറങ്ങിയ ബര്‍ഫി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. ഇത് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു.

  മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനുള്ള 85-ാമത് അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മുകനും ബധിരനുമായ ബര്‍ഫി എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ രണ്ട് സ്ത്രീകഥാപാത്രങ്ങളും തമ്മിലുള്ള സൗഹൃദവുമൊക്കെയാണ് സിനിമയ്ക്ക് ഇതിവൃത്തമായത്. സിനിമയുടെ റിലീസിന് ശേഷമാണ് കത്രീന നഷ്ടപ്പെടുത്തിയത് കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് വ്യക്തമാവുന്നത്. പിന്നീടാണ് അനുരാഗ് ബസുവിനൊപ്പം ജഗാ ജഗൂസ് എന്ന ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ഇതിലും രണ്‍ബീര്‍ കപൂറാണ് നായകന്‍. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ബോക്‌സോഫീസില്‍ ഹിറ്റാവാന്‍ സാധിക്കാതെ ചിത്രം പരാജയപ്പെടുകയായിരുന്നു.

  ആറാട്ടിലെ ഏറ്റവും വലിയ പരിമിതി കാസ്റ്റിങ്ങാണ്; ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അജബ് പ്രേം കി ഗസബ് കഹാനി എന്ന സിനിമയുടെ സെറ്റില്‍ നിന്നും 2009 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. വൈകാതെ പ്രണയത്തിലാവുകയും ചെയ്തു. നാല് വര്‍ഷത്തോളം നീണ്ട ഡേറ്റിങ്ങിനൊടുവില്‍ 2016 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ശേഷം രണ്ടാളും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കത്രീന വിക്കി കൗശലുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്‍ബീര്‍ നടി ആലിയ ഭട്ടുമായി ഇഷ്ടത്തിലാവുകയും വൈകാതെ വിവാഹത്തിന് വേണ്ടി ഒരുങ്ങുകയുമാണ്.

  എനിക്കൊരു മോളുണ്ടായിരുന്നു, 10 മാസമേ ജീവിച്ചുള്ളു; സിനിമ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷത്തെ പറ്റി ലാലു അലക്സ്

  English summary
  Did You Know? When Katrina Kaif Turns Down Ranbir Kapoor's Barfi For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X