»   » പ്രതിഷേധത്തിനിടയിലും ദില്‍വാലെയ്ക്കും ബാജിറാവോ മസ്താനിക്കും മികച്ച കലക്ഷന്‍

പ്രതിഷേധത്തിനിടയിലും ദില്‍വാലെയ്ക്കും ബാജിറാവോ മസ്താനിക്കും മികച്ച കലക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

ജയ്പുര്‍: യുവമോര്‍ച്ചയുടെ പ്രതിഷേധത്തിനിടയിലും ഷാരൂഖ് ഖാന്‍ കാജോള്‍ ജോഡികള്‍ അഭിനയിച്ച ദില്‍വാലെ, രണ്‍ബിര്‍ കപൂര്‍ ദീപിക പദുക്കോണ്‍ ജോഡികളുടെ ബാജിറാവോ മസ്താനി എന്നീ സിനിമകള്‍ക്ക് മികച്ച കലക്ഷനുണ്ടെന്ന് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അറിയിച്ചു. ആദ്യ ദിവസം ദില്‍വാല 21 കോടിയും രണ്ടാം ദിനം 20 കോടിയും, ബജിറാവോ മസ്താനി ആദ്യദിനം 12 കോടിയും രണ്ടാം ദിനം 15 കോടി രൂപയുമാണ് കലക്ഷനായി നേടിയത്.

രണ്ടു സിനിമയും ഒരേദിവസം റിലീസ് ചെയ്തതിനാല്‍ കലക്ഷനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ടു സിനിമയ്ക്കും താരതമ്യേന മികച്ച കലക്ഷനാണ് ലഭിച്ചത്. ഷാരൂഖാന്റെ ദില്‍വാലെയ്‌ക്കെതിരെ രാജ്യത്ത് പല ഭാഗത്തും യുവമോര്‍ച്ചയുടെ പ്രതിഷേധമുണ്ടായിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതിനായിരുന്നു പ്രതിഷേധം.

dilwale-beats-bajirao-mastani-in-screen-count

തിയേറ്റര്‍ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളില്ലായിരുന്നെങ്കില്‍ കൂടുതല്‍ കലക്ഷന്‍ നേടാന്‍ കഴിയുമായിരുന്നെന്നാണ് വിലയിരുത്തല്‍. അതേസമയം, രണ്ടു സിനിമയ്ക്കും നിരൂപകര്‍ വിമര്‍ശനമെഴുതിയതിനാല്‍ വരും ദിവസങ്ങളില്‍ കലക്ഷന്‍ കുറയുമെന്ന ആശങ്കയുണ്ട്. ദീപികയുടെ അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളും 100 കോടി കലക്ഷന്‍ നേടിയിരുന്നു.

ഷാരൂഖ് ഖാന്‍ കാജോള്‍ ജോഡിയുടെ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേഗേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ ഓര്‍മയുമായി തീയേറ്ററിലെത്തുന്നവരെ നിരാശപ്പെടുത്തുന്നതാണ് ദില്‍വാലെ എന്നാണ് റിപ്പോര്‍ട്ട്. കാമുകി കാമുകന്മാരായതിനാല്‍ രണ്‍ബീര്‍ ദീപിക സിനിമയ്ക്കും മികച്ച കലക്ഷനാണ് പ്രതീക്ഷിച്ചതെങ്കിലും വേണ്ടത്ര മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.

English summary
Dilwale’ ‘Bajirao Mastani’ for the class audience, say distributors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam