»   » ബോളിവുഡില്‍ സൂപ്പര്‍ താരത്തെ വെട്ടി ദുല്‍ഖറിനെ നായകനാക്കാന്‍ കാരണം??? ഈ മലയാള ചിത്രം...

ബോളിവുഡില്‍ സൂപ്പര്‍ താരത്തെ വെട്ടി ദുല്‍ഖറിനെ നായകനാക്കാന്‍ കാരണം??? ഈ മലയാള ചിത്രം...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴിലും സാന്നിദ്ധ്യമറിയിച്ച ദുല്‍ഖര്‍ മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലും  അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ദുല്‍ഖര്‍. ഇപ്പോഴിതാ മലയാള സിനിമ ലോകം ചര്‍ച്ച ചെയ്യുന്നത് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റത്തേക്കുറിച്ചാണ്. മലയാളത്തിലെ യുവതാരങ്ങളില്‍ പൃഥ്വിരാജിന് ശേഷം ബോളിവുഡിലേക്ക് എത്തുകയാണ് ദുല്‍ഖര്‍.

ബിഗ് ബോസ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു, ഓവിയ തിരികെയെത്തുന്നു... റെക്കോര്‍ഡ് പ്രതിഫലത്തിന്???

തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളില്‍ സാന്നിദ്ധ്യമറിയിക്കുന്ന ദുല്‍ഖര്‍ മലയാളത്തെ ഉപേക്ഷിക്കുമോ എന്ന സംശയം ചില ആരാധകരെങ്കിലും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്കും മലയാള സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രത്യേകതകളുമായിട്ടാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം.

ആദ്യ ചിത്രം

ദുല്‍ഖര്‍ നായകനായി ബോളിവുഡിലേക്ക് അരങ്ങേറുന്ന ചിത്രം ദുല്‍ഖറിന് മാത്രമല്ല ആദ്യ ചിത്രം. ചിത്രത്തിന്റെ സംവിധായകനായ ആകര്‍ഷ് ഖുറാനയ്ക്കും നിര്‍മാതാവ് റോണി സ്‌ക്രൂവാലയ്ക്കും ഇത് ആദ്യ ചിത്രമാണ്.

എന്തുകൊണ്ട് ദുല്‍ഖര്‍

തന്റെ ആദ്യ ചിത്രത്തില്‍ എന്തുകൊണ്ട് ദുല്‍ഖറിനെ നായകനാക്കുന്നു എന്ന ചോദ്യത്തിന് ആകര്‍ഷ ഖുറാന മറുപടി നല്‍കുന്നുണ്ട്. ദുല്‍ഖര്‍ ചിത്രങ്ങള്‍ കണ്ട് തന്നെയാണ് സംവിധായകനെ ചിത്രത്തിലേക്ക് ദുല്‍ഖറിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

ചാര്‍ലി പ്രിയ ചിത്രം

ദുല്‍ഖര്‍ ചിത്രങ്ങളില്‍ ആകര്‍ഷ് ഖുറാനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ചാര്‍ലിയാണ്. ദുല്‍ഖര്‍ ഗംഭീരമായി പെര്‍ഫോം ചെയ്ത ചിത്രമാണത്. മണി രത്‌നത്തിന്റെ ഓ കാതല്‍ കണ്‍മണി എന്ന ചിത്രം മുതല്‍ ദുല്‍ഖര്‍ ചിത്രങ്ങളെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും

ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. രേള്‍ ഇന്‍ ദി സിറ്റി എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എന്നാല്‍ ദുല്‍ഖറിന്റെ പ്രണയിനിയില്ല മിഥില.

അഭിഷേക് ബച്ചന് പകരം ദുല്‍ഖര്‍

ചിത്രത്തിലെ ആദ്യത്തെ ഓപ്ഷനായികരുന്നില്ല ദുല്‍ഖറെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലേക്ക് ആദ്യം അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത് അഭിഷേക് ബച്ചനെയായിരുന്നു. അഭിഷേക് ബച്ചന് ഡേറ്റില്ലാത്തതുകൊണ്ട് മറ്റൊരാള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചത്.

റിയലിസ്റ്റിക് കോമഡി

റിയലിസ്റ്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്ന് സംവിധായകന്‍ പറയുന്നു. ബംഗളൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഹുസൈന്‍ ദലാലിനൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയത്.

സെപ്തംബര്‍ ആദ്യവാരം

ഊട്ടിയും കൊച്ചിയുമാണ് ദുല്‍ഖര്‍ അരങ്ങേറ്റം കുറിക്കുന്ന ഈ ബോളിവുഡ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സെപ്തബര്‍ ആദ്യവാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. യുടിവിയുടെ മുന്‍ഉടമയായിരുന്നു റോണി സ്‌ക്രൂവല പുതുതായി ആരംഭിച്ച പ്രൊഡക്ഷന്‍ കമ്പിനിയായ 'ആര്‍എസ്‌വിപി'യാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Divulging about the movie and the reason for choosing South Indian actor Dulquer Salmaan in the film, Akarsh says, 'I have been following Dulquer for a while after Mani Ratnam's O Kadhal Kanmani. And I really loved his movie, Charlie. He has showcased a fantabulous performance in it. Then I watched his movies, Bangalore days, Kammattipaadam and so on...He is the perfect cast for the movie.'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam