For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ്പ ഷെട്ടി വീണ്ടും ജഡ്ജായി എത്തിയപ്പോള്‍ സെറ്റില്‍ നടന്നത്, അനുഭവം പറഞ്ഞ് അനുരാഗ് ബസു

  |

  വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് കൂടുതല്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. നിരവധി ജനപ്രിയ ഷോകളില്‍ വിധികര്‍ത്താവായി താരം എത്തിയിരുന്നു. സിനിമയില്‍ ഇല്ലാത്ത സമയത്ത് ടിവി പരിപാടികളിലൂടെയാണ് ശില്‍പ്പ ഷെട്ടി വന്നത്. സോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോ ശില്‍പ്പയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടികളിലൊന്നാണ്. സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ 2016 മുതല്‍ സ്ഥിരം വിധികര്‍ത്താക്കളില്‍ ഒരാളാണ് ശില്‍പ്പ. സംവിധായകന്‍ അനുരാഗ് ബസു, നൃത്ത സംവിധായിക ഗീത കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് താരം എത്താറുളളത്.

  shilpa-anurag

  വര്‍ഷങ്ങളായി മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരിപാടികളില്‍ ഒന്നുകൂടിയാണ് സൂപ്പര്‍ ഡാന്‍സര്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ വരെ ഷോയില്‍ അതിഥികളായി എത്തിയിട്ടുണ്ട്. അതേസമയം അടുത്തിടെ രാജ് കുന്ദ്ര ഒരു കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറച്ചുനാള്‍ മിനിസ്‌ക്രീനില്‍ നിന്നും വിട്ടുനിന്നിരുന്നു ശില്‍പ്പ ഷെട്ടി. ചെയ്തുകൊണ്ടിരുന്ന എല്ലാ ജോലികളില്‍ നിന്നും ഇടവേളയെടുത്ത് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു താരം. മൂന്ന് ആഴ്ചയോളമാണ് ശില്‍പ്പ ഷെട്ടി സൂപ്പര്‍ ഡാന്‍സറില്‍ നിന്ന് പോലും വിട്ടുനിന്നത്. ശില്‍പ്പ ഷോയില്‍ ഇല്ലാത്ത സമയത്ത് സൂപ്പര്‍ ഡാന്‍സര്‍ ടീം നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ എല്ലാം തിരക്കി നടിക്കൊപ്പം അണിയറ പ്രവര്‍ത്തകര്‍ നിന്നു. തുടര്‍ന്ന് അടുത്തിടെയാണ് നടി വീണ്ടും ഷോയില്‍ തിരിച്ചെത്തിയത്.

  ശില്‍പ്പ തിരിച്ചെത്തിയപ്പോള്‍ മികച്ച വരവേല്‍പ്പ് തന്നെയാണ് സൂപ്പര്‍ ഡാന്‍സര്‍ ടീം നല്‍കിയത്. ശില്‍പ്പ സൂപ്പര്‍ ഡാന്‍സറില്‍ ഇല്ലാത്ത സമയത്ത് അവളെ ഞങ്ങള്‍ മിസ് ചെയ്യുന്നു എന്ന് അനുരാഗ് ബസു മുന്‍പ് പറഞ്ഞിരുന്നു. ഒടുവില്‍ ശില്‍പ്പ സെറ്റില്‍ തിരിച്ചെത്തിയപ്പോള്‍ നടന്ന സംഭവ വികാസങ്ങളാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശില്‍പ്പ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും അടുത്തെത്തി കെട്ടിപ്പിടിച്ചു എന്ന് അനുരാഗ് ബസു പറയുന്നു. 'രാജ് കുന്ദ്രയുടെ കേസിനെ കുറിച്ചോ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ചോ ഒന്നും ഞങ്ങള്‍ ശില്‍പ്പയോട് ചോദിച്ചില്ല. ഞാന്‍ അവള്‍ക്ക് സ്‌നേഹപൂര്‍വ്വം ഒരു ആലിംഗനം നല്‍കി. ഞങ്ങള്‍ എല്ലാം അവളെ കെട്ടിപിടിച്ചു'.

  കാരണം വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ശില്‍പ്പ കുറച്ചുനാളുകളായി കടന്നുപോവുന്നത്. അപ്രതീക്ഷിതമായി പലതും ശില്‍പ്പയുടെ ജീവിതത്തില്‍ സംഭവിച്ചതിനാല്‍ ഞങ്ങള്‍ക്ക് അവളോട് എന്തെങ്കിലും ചോദിക്കാനോ സംസാരിക്കാനോ പോലും തോന്നിയില്ല, അനുരാഗ് ബസു പറഞ്ഞു. അതേസമയം സൂപ്പര്‍ ഡാന്‍സറില്‍ തിരിച്ചെത്തിയ ശേഷം ഒരു മല്‍സരാര്‍ത്ഥിയുടെ പ്രകടനം കണ്ട് ശില്‍പ്പ ഷെട്ടി വികാരഭരിതയായിരുന്നു. റാണി ലക്ഷ്മി ഭായി ആയുളള അനിഷ്‌ക എന്ന കുട്ടിയുടെ ഡാന്‍സ് കണ്ടാണ് നടി കരഞ്ഞത്.

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

  ഭര്‍ത്താവ് കൂടെ ഇല്ലാത്ത സമയത്ത് സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കും അവരുടെ വ്യക്തിത്വത്തിനും വേണ്ടി എങ്ങനെ കഷ്ടപ്പെടേണ്ടി വരുമെന്നതിനെക്കുറിച്ച് നടി സംസാരിച്ചു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് ശില്‍പ്പ ഷെട്ടിയുടെ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2വിലൂടെ ആയിരുന്നു ശില്‍പ്പ ഷെട്ടിയുടെ തിരിച്ചുവരവ്. എന്നാല്‍ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമയില്‍ നടി പ്രധാന വേഷത്തില്‍ എത്തിയത്.

  വിവാഹ ശേഷം ഗാനരംഗങ്ങളില്‍ മാത്രമാണ് ശില്‍പ്പ ഷെട്ടി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടത്. ഹംഗാമ 2വിന് പിന്നാലെ നിക്കമ്മാ എന്നൊരു ചിത്രവും നടിയുടെതായി വരുന്നുണ്ട്. അഭിനേത്രി എന്നതിലുപരി നിര്‍മ്മാതാവായും ബിസിനസുകാരിയായും മോഡലായും പ്രവര്‍ത്തിച്ചിട്ടുളള താരമാണ് ശില്‍പ്പ ഷെട്ടി. ബോളിവുഡിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും നടി അഭിനയിച്ചു.

  ഭർത്താവ് ജയിലിൽ, ഷൂട്ടിംഗ് സെറ്റിലെത്തി ശില്പഷെട്ടി

  നടിയാകും മുന്‍പ് റെസ്റ്റോറന്‌റില്‍ പാട്ട് പാടാന്‍ പോയ ശ്രുതി ഹാസന്‍, ആരും തിരിച്ചറിഞ്ഞില്ലെന്ന് നടി

  English summary
  director anurag basu reveals what happened when shilpa shetty's comeback in super dancer show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X