twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലായിരുന്നു; തുടക്ക കാലത്തെ കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്

    |

    ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമൊക്കെയാണ് അനുരാഗ് കാശ്യപ്. ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാക്കി തുടങ്ങിയതോട് കൂടി അനുരാഗിന് വലിയ പിന്തുണ ലഭിച്ചു. നിവിന്‍ പോളിയുടെ സിനിമ നിര്‍മ്മിച്ച് മലയാളത്തിലും അനുരാഗ് കാശ്യപ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

    അതേ സമയം സിനിമയിലേക്ക് വന്നതിന് ശേഷമുള്ള തന്റെ തുടക്കകാലത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. അക്കാലത്ത് ഭാര്യ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നും തെരുവില്‍ കിടന്നുറങ്ങേണ്ട സാഹചര്യം വരെ തനിക്കുണ്ടായിട്ടുണ്ടെന്നും അനുരാഗ് വെളിപ്പെടുത്തുന്നു.

    Also Read:  മകനെ പഠിപ്പിക്കുന്നത് നടന്‍ വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിളAlso Read: മകനെ പഠിപ്പിക്കുന്നത് നടന്‍ വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള

    മുംബൈയിലേക്ക് എത്തിയ തനിക്ക് കഷ്ടപ്പാടും ദുരിതങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്

    അടുത്തിടെ മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുരാഗ് കാശ്യപ്. നടന്‍ സുശാന്ത് സിംഗ് രജ്പുതിനെ കുറിച്ച് മുതല്‍ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും താരം പരിപാടിയില്‍ സംസാരിച്ചു.

    1993 ല്‍ മുംബൈയിലേക്ക് എത്തിയ തനിക്ക് കഷ്ടപ്പാടും ദുരിതങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. കിടന്നുറങ്ങാന്‍ സ്ഥലം പോലും കിട്ടാതെ അലഞ്ഞ് നടക്കേണ്ട ഗതിക്കേട് പോലും അക്കാലത്ത് തനിക്ക് വന്നിരുന്നതായിട്ടാണ് അനുരാഗ് പറയുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെയാണ്...

    Also Read: റിയാസിനെയും ദില്‍ഷയെയും വിവാഹനിശ്ചയത്തിന് വിളിക്കില്ല; ബിഗ് ബോസിലേക്കിനി ആരതി വിടില്ലെന്നും റോബിന്‍Also Read: റിയാസിനെയും ദില്‍ഷയെയും വിവാഹനിശ്ചയത്തിന് വിളിക്കില്ല; ബിഗ് ബോസിലേക്കിനി ആരതി വിടില്ലെന്നും റോബിന്‍

    തെരുവിൽ കിടന്നുറങ്ങിയതിനെ പറ്റി അനുരാഗ്

    'അന്ന് ജുഹു സര്‍ക്കിളിന്റെ നടുവിലായി ഒരു പൂന്തോട്ടമുണ്ടായിരുന്നു. സിഗ്നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടാണത്. അക്കാലത്ത് രാത്രി ഞാനവിടെ കിടന്ന് ഉറങ്ങിയിട്ടുണ്ട്. പക്ഷേ ചിലപ്പോള്‍ അവിടെ നിന്നും പുറത്താക്കും.

    അങ്ങനെ വന്നാല്‍ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും. അവിടൊരു വലിയ ഫുട്പാത്തുണ്ട്. അവിടെയൊക്കെ ആളുകള്‍ വരി വരിയായി ഉറങ്ങുന്ന സ്ഥലമാണ്. അവിടെ കിടന്നുറങ്ങണമെങ്കില്‍ 6 രൂപ കൊടുക്കണം' അനുരാഗ് പറയുന്നു.

    ആദ്യ ഭാര്യ വീട്ടിൽ നിന്നും പുറത്താക്കാനുണ്ടായ കാരണം

    സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോഴെല്ലാം തടസ്സങ്ങളാണ് നേരിട്ടത്. ആദ്യമായി താന്‍ സംവിധാനം ചെയ്ത സിനിമ നിന്ന് പോവുകയായിരുന്നു. രണ്ടാമത്തെ ചിത്രമായ 'ബ്ലാക്ക് ഫ്രൈഡേ' റിലീസിന് ഒരു ദിവസം മുന്‍പ് പ്രതിസന്ധിയിലായി. ഇതോടെ മാനസികമായിട്ടും ഞാന്‍ തളര്‍ന്നു. റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങുകയും പിന്നാലെ മദ്യപാനത്തിന് അടിമയാവുകയും ചെയ്തു. ഇതോടെ ആദ്യ ഭാര്യയായ ആരതി ബജാജ് എന്നെ വീട്ടില്‍ നിന്നും പുറത്താക്കി. അന്ന് എന്റെ മകള്‍ക്ക് നാല് വയസേ ഉണ്ടായിരുന്നുള്ളു.

    ഞാനും ഭാഗമായ സിനിമകളില്‍ നിന്ന് പോലും പുറത്തായി

    അതിന് ശേഷം പല പ്രോജക്ടുകളില്‍ നിന്നും ഞാന്‍ പുറത്തായി കൊണ്ടേയിരുന്നു. എങ്കിലും വിട്ട് കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ഓരോന്ന് നഷ്‌പ്പെടുമ്പോഴും ഞാന്‍ പോരാടി കൊണ്ടിരുന്നു. ഞാന്‍ തന്നെ എഴുതിയ, ഞാനും ഭാഗമായ സിനിമകളില്‍ നിന്ന് പോലും പുറത്താവേണ്ടി വന്ന സാഹചര്യം ഉണ്ടായി. മൊത്തം സംവിധാനങ്ങളോടും, സിനിമ രംഗത്തോട് പോലും അന്നെനിക്ക് വെറുപ്പായിരുന്നുവെന്നും അനുരാഗ് പറയുന്നു.

    സംവിധാനവും എഴുത്തുമടക്കം സിനിമയിൽ സജീവമായി

    1997 ല്‍ ജയതേ എന്നൊരു സിനിമയാണ് അനുരാഗ് ആദ്യം രചന നിര്‍വഹിച്ചത്. ഈ ചിത്രം റിലീസായിട്ടില്ല. അതിന് തൊട്ടടുത്ത വര്‍ഷം സത്യ എന്ന ചിത്രത്തിനും തിരക്കഥ രചിച്ചു. 2003 ല്‍ പുറത്തിറങ്ങിയ പാഞ്ച് എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അവിടുന്നിങ്ങോട്ട് തിരക്കഥ ഒരുക്കിയും അല്ലാതെയുമായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

    രണ്ട് വിവാഹവും സിനിമാക്കാരികളായ ഭാര്യമാരും

    സിനിമ എഡിറ്ററായിരുന്ന ആരതി ബജാജിനെയാണ് അനുരാഗ് ആദ്യം വിവാഹം കഴിക്കുന്നത്. 1997 ല്‍ വിവാഹിതരായ താരങ്ങള്‍ 2009 ല്‍ നിയമപരമായി ഡിവോഴ്‌സായി. ശേഷം 2011 ലാണ് നടി കല്‍ക്കി കോച്ച്‌ലിനുമായി അനുരാഗ് ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. നാലഞ്ച് വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം കല്‍ക്കിയുമായിട്ടും താരം വേര്‍പിരിഞ്ഞു.

    English summary
    Director Anurag Kashyap Opens Up About His Struggles And Issues With First Wife Arati. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X