For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം അവന്‍ കുളിക്കാത്തതാണ്';കിരണ്‍ റാവുവിന്റെ വാക്കുകള്‍

  |

  പ്രമുഖ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ നടന്‍ ആമിര്‍ ഖാന്‍ ചലച്ചിത്ര നിര്‍മ്മാതാവ് കിരണ്‍ റാവുവും 2021 ജൂലൈയില്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വേര്‍പിരിയുന്നതിനെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. എന്നിരുന്നാലും, അവര്‍ തങ്ങളുടെ മകനായ ആസാദിനെ ഒരുമിച്ചു വളര്‍ത്തുമെന്നും, എപ്പോഴും സഹ-മാതാപിതാക്കളായി ബന്ധപ്പെട്ടിരിക്കുമെന്നും എപ്പോഴും പരസ്പരം അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി തുടരുമെന്നും പറഞ്ഞു.

  വിവാഹമോചനം എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ല, ഒരു പുതിയ യാത്രയുടെ തുടക്കമാണ്, എന്നു പറഞ്ഞുകൊണ്ടാണ് കിരണും ആമിറും പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

  2001-ല് ആമിര്‍ ഖാന്‍ നായകാനായി റിലീസ് ചെയ്ത സിനിമയുടെ ലൊക്കേഷനിലാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും കണ്ടുമുട്ടിയത്. അവിടെ നിന്ന് തുടങ്ങിയ പ്രണയത്തില് നീണ്ട നാല് വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്. 2005-ല് വിവാഹിതരായി. 2011-ല് ഇരുവര്‍ക്കും വാടക ഗര്‍ഭ ധാരണത്തിലൂടെ മകന്‍ ആസാദ് ജനിച്ചു. ആദ്യ ഭാര്യയായ റീന ദത്തയില്‍ നടന് രണ്ട് മക്കളുണ്ട്. ഇറ,ജുനൈദെന്നാണ് മക്കളുടെ പേര്.

  കടന്നുപോയ വര്‍ഷങ്ങളില്‍, അവര്‍ രണ്ടുപേരും ഒരുമിച്ചുനില്‍ക്കുന്നതും സന്തോഷം പങ്കുവെക്കുന്നതും ചിരിക്കുന്നതും ഒത്തുചേരുന്നതും ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ അവരുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ ആരാധക രില്‍ ഞട്ടലുണ്ടാക്കിയെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറഞ്ഞത്.

  ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞെങ്കിലും ഇന്നും ആരാധക ഹൃദയങ്ങളില്‍ അവര്‍ ഇപ്പോഴും ദമ്പതികളാണ്. അപ്രതീക്ഷതമായ വാര്‍ത്തയെന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

  ദമ്പതികളായിരുന്ന ആമിര്‍ ഖാനും കിരണ്‍ റാവുവും ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നിരവധി വേദികളില്‍ ഒരുമിച്ച പ്രത്യക്ഷപ്പെട്ട ഇരുവരും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചിരുന്നു. അത്തരത്തിലൊരു പഴയ കഥയിലേക്ക് പോകാം,

  2011-ല് നടന്‍ ആമിര്‍ ഖാനെയും പ്രതീക് ബാബറിനേയും പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ റാവു സംവിധാനം ചെയ്ത സിനിമയാണ് ' ധോബി ഘട്ട്'. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കിരണ്‍ 'ലൈവ് ഇന്ത്യയ്ക്ക്' നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഭര്‍ത്താവ് ആമിര്‍ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

  Aamir Khan

  'എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം അവന്‍ കുളിക്കാത്തതാണ്. അവന്റെ കുളി പതിവുള്ളതല്ലെന്നാണ്, കിരണ്‍ റാവു പറഞ്ഞു.

  എന്നാല്‍ ,ആമിര്‍ ഖാന്‍ സ്വയം രക്ഷപ്പെടാനായി ശ്രമം നടത്തി. താന്‍ എത്ര സ്ഥിരമായി കുളിക്കാറില്ല എന്ന് ദംഗല്‍ താരം വ്യക്തമാക്കി, ''ഞാന്‍ ജോലിക്ക് പോകുമ്പോള്‍ കുളിക്കാറുണ്ട്. ഞാന്‍ ജോലിക്കായി ഇറങ്ങുന്ന മിക്ക സമയവും കണക്കിലെടുക്കുമ്പോള്‍, കുളിക്കാറുണ്ട്. ഞാന്‍ പുറത്തിറങ്ങാത്ത സമയത്തോ അവധിക്ക് പോകുമ്പോഴോ മാത്രമാണ് ഞാന്‍ കുളിക്കാത്തത'', എന്ന് അദ്ദേഹം പറഞ്ഞു.

  അടുത്തിടെ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആമിര്‍ തന്റെ മുന്‍ ഭാര്യമാരെ കുറിച്ചു പറഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  കിരണിനോടും റീനയോടും തനിക്ക് വലിയ സ്‌നേഹാദരങ്ങളാണുള്ളതെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കല്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്. പരസ്പരം ആത്മാര്‍ഥമായ കരുതലും സ്നേഹവും ആദരവും പുലര്‍ത്തുന്നുണ്ടെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു.

  നായകനായും നിര്‍മ്മായാവായും വേഷങ്ങളില്‍ എത്തിയ നടന്‍ പി.കെ, ദംഗല്, താരോ സമീന്‍ പര് തുടങ്ങീ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലാല്‍ സിങ് ഛദ്ദയാണ് ആമിറിന്റേതായി തിയേറ്ററുകളില്‍ അവസാന ചിത്രം. കരീനാ കപൂര്‍, നാഗ ചൈതന്യ എന്നിവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

  Read more about: amir khan
  English summary
  rr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X