twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അര്‍ണബ്', ഒരു വാര്‍ത്താ വേശ്യ! പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ

    By Prashant V R
    |

    റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ കുറിച്ചുളള സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. 'അര്‍ണബ്', ഒരു വാര്‍ത്താ വേശ്യ എന്നാണ് സിനിമയുടെ പേരെന്ന് സംവിധായകന്‍ ട്വിറ്ററിലൂടെ പറഞ്ഞു. സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡിനെതിരെ അര്‍ണബ് ഉയര്‍ത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ് രാം ഗോപാല്‍ വര്‍മ്മയെ ചൊടിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

    Recommended Video

    അര്‍ണബിനെ തേച്ചൊട്ടിച്ച് സൂപ്പര്‍ സംവിധായകന്‍ | Oneindia Malayalam

    arnab-ramgopalvarma

    ബോളിവുഡിനെ കുറിച്ച് ഭയാനകമായ രീതിയില്‍ അര്‍ണബ് ഗോസ്വാമി സംസാരിക്കുന്നത് കേട്ട് താന്‍ ഞെട്ടിയെന്ന് ഒരു ട്വീറ്റില്‍ രാംഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്. അദ്ദേഹത്തിനെ കുറിച്ചുളള എന്റെ സിനിമയ്ക്ക് പേരിട്ടു. 'അര്‍ണബ്', ഒരു വാര്‍ത്താ വേശ്യ. അദ്ദേഹത്തെ കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ വാര്‍ത്താ കൂട്ടികൊടുപ്പുകാരനാണോ, വാര്‍ത്താവേശ്യ എന്നതാണോ കൂടുതല്‍ അനുയോജ്യം എന്ന കാര്യത്തില്‍ എനിക്ക് ആശയകുഴപ്പമുണ്ടായി. ആ ഘോരശബ്ദത്തെ ഒടുവില്‍ വാര്‍ത്താവേശ്യ എന്ന് തന്നെ വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

    സിനിമയിലൂടെ അര്‍ണബിനെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും അര്‍ണബിന്റെ സിനിമക്കെതിരെയുളള ഓരോ പ്രതികരണങ്ങളും പബ്ലിസ്റ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാല്‍ വര്‍മ്മ പ്രതികരിച്ചു. അര്‍ണബ് തന്റെ സിനിമയെ കുറിച്ച് പ്രതികരിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും രാംഗോപാല്‍ വര്‍മ്മ പറയുന്നു. നേരത്തെ ബോളിവുഡ് മുഴുവന്‍ ഗുണ്ടകളും റേപ്പിസ്റ്റുകളും ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അര്‍ണബ് ഗോസ്വാമി പറഞ്ഞത്.

    ക്രിമിനല്‍ ബന്ധങ്ങളുളള എറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ അര്‍ണബ് വിശേഷിപ്പിച്ചത്. ദിവ്യാ ഭാരതി, ജിയാ ഖാന്‍, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള്‍ ഒരേപോലെ അദ്ദേഹം അവതരിപ്പിക്കുന്നു. ബോളിവുഡിനെ കൊലപാതകിയാക്കുന്നു. 25 വര്‍ഷങ്ങള്‍ക്കിടയയില്‍ ഉണ്ടായ സംഭവങ്ങളാണ് ഇത്. സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷേ അര്‍ണബിന്റെ ചിന്തയില്‍ ഇതെല്ലാം ഒന്നാണ്. ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് വിചാരിച്ചത്. സിനിമയില്‍ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

    അതേസമയം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. അര്‍ണബിന്റെ സിനിമയിലെ കഥാപാത്രങ്ങളായി ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരുകളും ചിലര്‍ പറയുന്നുണ്ട്. അതേസമയം മുന്‍പ് അര്‍ണബിനെ പിന്തുണച്ച രാംഗോപാല്‍ വര്‍മ്മയുടെ ഇപ്പോഴത്തെ മാറ്റം തന്നെ ഞെട്ടിച്ചു എന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു. ഇതിന് മറുപടിയായി അഞ്ച് കൊല്ലം കൊണ്ട് അയാള്‍ മാറിയെന്നും അതിനാല്‍ അഭിപ്രായവും മാറിയെന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു.

    Read more about: ramgopal varma
    English summary
    director ramgopal varma announced a movie of journalist arnab goswami
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X