»   »  'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ വിദ്യ ബാലനെ സര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.

ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡേര്‍ട്ടി പിക്ചറിലൂടെ നടിയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത് പദ്ധതിയ്ക്ക് ഗുണകരമാവുമെന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

തനിക്കു ലഭിച്ച ബ്രാന്‍ഡ് അംബാസിഡര്‍ പദവിയെ ഒരംഗീകാരമായാണ് കാണുന്നതെന്ന് വിദ്യ പറഞ്ഞു. രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തേയ്ക്കാണ് വിദ്യയ്ക്ക് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല നല്‍കിയിരിക്കുന്നത്.

English summary

 Bollywood actor Vidya Balan has been appointed by the Ministry of Rural Development and the Ministry of Drinking Water and Sanitation as brand ambassador.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam