»   » ദിവസങ്ങളോളം നടിയെ പിന്തുടര്‍ന്നു, ആരാധകന് കിട്ടിയത് മുട്ടന്‍ പണി!!!

ദിവസങ്ങളോളം നടിയെ പിന്തുടര്‍ന്നു, ആരാധകന് കിട്ടിയത് മുട്ടന്‍ പണി!!!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം നടി ദിഷ പട്ടാനി സിനിമയുടെ ഷൂട്ടിങ്ങിനും മറ്റുമായി ഡല്‍ഹിയിലായിരുന്നു. അതിനിടയിലാണ് തന്നെ ആരോ പിന്തുടരുന്നതായി നടി മനസിലാക്കിയത്.

നടിയെ പിന്തുടര്‍ന്നിരുന്നത് നടിയുടെ കടുത്ത ഒരു ആരാധകനായിരുന്നു. എന്നാല്‍ ദിഷ അതിനെ എങ്ങനെ മറികടന്നു എന്നതാണ് കാര്യം.

ആദ്യത്തെ ഏറ്റുമുട്ടല്‍

എം എസ് ധോനിയുടെ ജീവിതകഥ പറഞ്ഞ സിനിമയിലുടെയാണ് ദിഷ സിനിമയിലെത്തുന്നത്. ദിഷയുടെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവമുണ്ടായത്. നടി ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. താരത്തെ കാണനായി അവിടെയും ആയാള്‍ എത്തിയിരുന്നു.

ദിഷ എവിടെ പോയാലും അവിടെ ആയാള്‍ ഉണ്ടാകും

കഴിഞ്ഞ ദിവസങ്ങളില്‍ നടി എവിടെ പോയാലും ആയാള്‍ അവിടെയൊക്കെ എത്തുമായിരുന്നു. തിയറ്റര്‍. മാള്‍, സെറ്റ് അങ്ങനെ എല്ലായിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യം നടിയും മനസിലാക്കിയിരുന്നു.

ആദ്യമൊന്നും പ്രതികരിച്ചില്ല

ആയാള്‍ തന്നെ പിന്തുടരുന്നത് മനസിലാക്കിയിരുന്നെങ്കിലും ഒരു ആരാധകന്റെ താമശ എന്നെ ദിഷ കരുതിയിരുന്നുള്ളു.

കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആരാധകന്‍

ദിവസങ്ങള്‍ പിന്തുടര്‍ന്നതിന് ശേഷമാണ് അദ്ദേഹം പ്രശ്‌നങ്ങളുമായി എത്തിയത്. ദിഷ താമസിക്കുന്ന ഹോട്ടലിലെത്തുകയും താരത്തെ കാണാണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ആരാധകനെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് മല്‍പിടുത്തം വരെയെത്തി കാര്യങ്ങള്‍. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരെ തള്ളിയിട്ട് അക്രമസക്തനായ അദ്ദേഹത്തിനെതിരെ മാനേജര്‍ നടപടിയെടുക്കുകയായിരുന്നു.

അതോടെ പ്രശനത്തിന് പരിഹാരമായി

ആ അദ്ധ്യായം അവിടെ വെച്ച് കഴിയുകയായിരുന്നുവെന്നും താന്‍ ആരാധകരെ സ്‌നേഹിക്കുന്നുണ്ടെന്നെന്നും താരം പറയുന്നു. എന്നാല്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഞെട്ടിപ്പിച്ചു എന്നും ദിഷ പറയുന്നു.

English summary
A crazy fan used to follow Disha Patani everywhere when she was in the Capital shooting for an ad film. Read what happened next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam