»   » ദിഷ പട്ടാണി ധോണിയുടെ കാമുകിയാകും

ദിഷ പട്ടാണി ധോണിയുടെ കാമുകിയാകും

Posted By:
Subscribe to Filmibeat Malayalam

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണിയുടെ കാമുകിയായി അഭിനയിക്കാന്‍ തെലുങ്കു നടി ദിഷ പട്ടാണി റാഞ്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയിലാണ് ദിഷയ്ക്ക് പ്രധാന റോള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ബോളിവുഡില്‍ എത്താന്‍ ദിഷ ശ്രമിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് നടി ബോളിവുഡില്‍ അഭിനയിക്കുന്നത്.

ബോളിവുഡ് നടന്‍ ടൈഗര്‍ ഷെറോഫിന്റെ കാമുകി കൂടിയാണ് ദിഷ പട്ടാണി. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ധോണിയുടെ ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ 2016 സപ്തംബറില്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിഷ പട്ടാണിയെ ധോണിയുടെ മുന്‍ കാമുകിയായി തെരഞ്ഞെടുത്തകാര്യം അണിയറ പ്രവര്‍ത്തകരും സ്ഥിരീകരിച്ചു.

disha-patani

നായകന്‍ സുഷാന്ത് സിങ്ങിന് പറ്റിയ ജോഡിയാണ് ദിഷയെന്ന് നീരജ് പാണ്ഡെ പറഞ്ഞു. അതേസമയം യഥാര്‍ഥ ജീവിതത്തില്‍ ആരായിരുന്നു ധോണിയുടെ മുന്‍ കാമുകിയെന്നത് വ്യക്തമല്ല. ധോണിയുടെ പേരുമായി ചേര്‍ത്ത് പല നടിമാരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതെല്ലാം റൂമറുകള്‍ മാത്രമായി അവസാനിക്കുകയായിരുന്നു.

എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനമയില്‍ ധോണിയുടെ ഭാര്യയായ സാക്ഷി സിങ്ങായി വേഷമിടുന്നത് കിയാര അദ്വാനിയാണ്. പിതാവ് പാന്‍ സിങ്ങിന്റെവേഷം അനുപം ഖേറും കൈകാര്യം ചെയ്യുന്നു. ജോണ്‍ എബ്രഹാം, രാംചരണ്‍, കാദര്‍ ഖാന്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ എന്നിവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്.

English summary
Disha Patani lands role for Dhoni’s ex-girlfriend upcoming biopic
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam