»   » ബോളിവുഡിലെ ഈ സുന്ദരി സിനിമയിലെത്തിയത് വെറും 500 രൂപയും കൊണ്ട്! ദിഷ പട്ടാനിയുടെ വെളിപ്പെടുത്തല്‍...!

ബോളിവുഡിലെ ഈ സുന്ദരി സിനിമയിലെത്തിയത് വെറും 500 രൂപയും കൊണ്ട്! ദിഷ പട്ടാനിയുടെ വെളിപ്പെടുത്തല്‍...!

Written By:
Subscribe to Filmibeat Malayalam

മോഡലിംഗിലൂടെ സിനിമയിലേക്കെത്തിയ നടിയായിരുന്നു ദിഷ പട്ടാനി. ക്രിക്കറ്റ് താരം ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത ഇപ്പോള്‍ ബോളിവുഡില്‍ അറിയപ്പെടുന്ന നടിമാരുടെ പട്ടികയിലുള്ള സുന്ദരിയാണ് ദിഷ. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളു എങ്കിലും ദിഷ നായികയായി അഭിനയിച്ച ഏറ്റവും പുതിയ സിനിമ ബാഗി 2 സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

disha

സിനിമയുടെ വിജയാഘോഷത്തിനിടയില്‍ താന്‍ സിനിമയിലേക്കെത്തിയതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ സിനിമാ കുടുംബത്തില്‍ അല്ല ജനിച്ചത്. എനിക്ക് സിനിമയിലേക്ക് ആര് അവസരം തരും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. വെറുമൊരു 500 രൂപയുടെ നോട്ടുമായിട്ടായിരുന്നു താന്‍ മുംബൈയില്‍ എത്തിയത്. ഒരുപാട് പരസ്യചിത്രങ്ങളിലഭിയനിക്കാന്‍ ഓഡീഷന് പോയി. പക്ഷെ ഒന്നും കിട്ടിയിരുന്നില്ല.

സിനിമ അല്ലാതെ മറ്റ് ജോലികളും താന്‍ ചെയ്തിരുന്നു. അതൊന്നും തനിക്ക് ആസ്വാദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലി കഴിഞ്ഞ് വാടക വീട്ടിലെത്തിയാല്‍ തനിക്ക് വലിയ നിരാശ തോന്നുമായിരുന്നു. ജീവിതത്തില്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാവാതെ ദു:ഖിതയായിരുന്നു താന്‍ പലപ്പോഴും. എന്നാല്‍ പ്രതീക്ഷ കൈവിടാതിരുന്ന തന്റെ മനകരുത്താണ് ഇവിടെ വരെ എത്തിച്ചതെന്നാണ് നടി പറയുന്നത്.

disha

ലോഫര്‍ എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു ദിഷ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. 200 കോടി മുതല്‍ മുടക്കിലെത്തിയ സിനിമയായിരുന്നിട്ടും ചിത്രം പൂര്‍ണ പരാജയമായിരുന്നു. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമയിലൂടെയാണ് ദിഷ പട്ടാനി ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചത്. ശേഷം ഇപ്പോള്‍ പുറത്തിറങ്ങിയ ബാഗി 2 വില്‍ ജാക്കി ഷെറഫിന്റെ നായികയായി അഭിനയിച്ചത്.

English summary
Disha Patani on her struggling days

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X