»   » നക്ഷത്രകണ്ണുള്ള രാജകുമാരി മനീഷ കൊയ്‌രാളയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ഞെട്ടും!!!

നക്ഷത്രകണ്ണുള്ള രാജകുമാരി മനീഷ കൊയ്‌രാളയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ഞെട്ടും!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ നക്ഷത്രകണ്ണുള്ള രാജകുമാരിയായിരുന്നു മനീഷ കൊയ്‌രാള. തൊണ്ണൂറുകളില്‍ നായിക വസന്തമായി പാറി നടന്ന മനീഷയുടെ ഞെട്ടിക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

അസുഖത്തെ തുടര്‍ന്ന സിനിമയില്‍ നിന്നും മാറി നിന്ന നടി വീണ്ടും സിനിമയിലേക്ക് എത്തികുകയാണെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായി സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ മനീഷയും അതില്‍ പ്രധാന കഥപാത്രമായി എത്തുകയായിരുന്നു.

സഞ്ജയുടെ അമ്മ നര്‍ഗീസ് ദത്തായി മനീഷ

സഞ്ജയ് ദത്തിന്റെ അമ്മയായ നര്‍ഗീസ് ദത്തിന്റെ വേഷത്തിലാണ് മനീഷ അഭിനയിക്കുന്നത്. സിനിമയിലെ മനീഷയുടെ കഥപാത്രത്തിന്റെ ചെറിയ വീഡിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്.
ഒപ്പം ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന പിന്നണിയിലെ ഇരടികള്‍ ശ്രദ്ധേയമാവുകയാണ്.

മനീഷയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ ചില്ലു ജാലകത്തിലുടെ പുറത്തേക്ക് നോക്കി നില്‍ക്കുന്ന മുഖത്ത് പ്രകടമാകുന്നത് വിഷമം തളം കെട്ടി നില്‍ക്കുന്ന രൂപമാണ്.

കണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുന്ന വേദന

ഒറ്റക്ക് നില്‍ക്കുന്ന ആ രൂപം തന്റെ ദേവന കണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുകയാണ്. വാര്‍ദ്ധക്യം നല്‍കുന്ന ഒറ്റപ്പെടുത്തലുകളാണോ മനീഷയുടെ വേഷത്തിലുടെ പുറത്തു വരുന്നതെന്ന് നോക്കി കാണം.

സിനിമയിലുടെ ജീവിക്കുകയാണ് മനീഷ

ഈ സീനും നടിയുടെ ജീവിതവുമായി ചില ബന്ധങ്ങളുണ്ട്. മനീഷയുടെ യഥാര്‍ത്ഥ ജീവിതത്തിലെ സങ്കടകരമായ ചില സംഭവങ്ങള്‍ പുതിയ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതിലുടെ മനീഷ സിനിമയിലുടെ ജീവിച്ചഭിനയിക്കുകയാണ്.

ക്യാന്‍സറിനെ അതിജീവിച്ച മനീഷ

നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തി 2002 ല്‍ ക്യാന്‍സര്‍ പറന്നിറങ്ങുകയായിരുന്നു. എന്നാല്‍ അതിനെ അതിജീവിച്ച നടി വീണ്ടും സിനിമയിലേക്കെത്തുകയായിരുന്നു.

കീമോ തെറാപ്പി നഷ്ടപ്പെടുത്തുന്ന സൗന്ദര്യം

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ നടത്തുന്ന കീമോ തെറാപ്പിയിലുടെ നഷ്ടപ്പെടുന്ന സൗന്ദര്യം വലിയ നഷ്ടമാണ്. കീമോ തെറാപ്പിയുടെ അനുഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. എനിക്കറിയാമായിരുന്നു എന്റെ മുടി നഷ്ടമാവുമെന്ന് അതിലുടെ എന്റെ സൗന്ദര്യവും പോവും. എന്നാല്‍ ഇപ്പോള്‍ അതിനെ വീണ്ടെടുത്തിരിക്കുകയാണ്. ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ അവ മനുഷ്യരുടെ ലുക്ക് പാടെ മാറ്റി കളയുമെന്നും മനീഷ പറയുന്നു.

മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

ക്യാന്‍സറുമായി പോരാടന്‍ താന്‍ മാനസികമായി തന്നെ നല്ല രീതിയില്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതിന് കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ടായിരുന്നു. കീമോ തെറാപ്പിക്ക് ശേഷം എന്റെ മുടി നഷ്ടമായി, കണ്‍പുരികങ്ങള്‍ എല്ലാം നഷ്ടമായി. കണ്ണാടിയില്‍ നോക്കുമ്പോള്‍ അന്യനെ പോലെ ആരെയോ ആണ് താന്‍ കണ്ടിരുന്നതെന്നും മനീഷ പറയുന്നു.

രണ്‍ബീര്‍ കപൂറിന്റെ അമ്മ വേഷത്തില്‍

രണ്‍ബീര്‍ കപൂറിന്റെ അമ്മയുടെ വേഷത്തിലാണ് പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. ഞാന്‍ തന്നെ ഈ സിനിമയ തിരഞ്ഞെടുക്കുകയായിരുന്നു. എനിക്ക് ഈ സിനിമ ചെയ്യണം. ഈ സിനിമ തിരഞ്ഞെടുത്തതില്‍ താന്‍ അതീവ സന്തേഷവതിയാണെന്നും മനീഷ വ്യക്തമാക്കുന്നു.

എന്നെ പോലെ തന്നെയാണ് സിനിമയിലെ കഥാപാത്രവും

എന്നെ പോലെ തന്നെയാണ് സിനിമയിലെ കഥാപാത്രത്തെയും കാണുന്നതെന്നാണ് മനീഷ പറയുന്നത്. രണ്‍ബീറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരിക്കലും അമ്മ വേഷത്തില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നടി പറയുന്നു.

സഞ്ജയുടെ ജീവിതവുമായി സിനിമ

ബോളിവുഡിന്റെ പ്രിയനടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയാണ് സിനിമയാക്കുന്നത്. രാജ്കുമാര്‍ ഹിരണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറാണ് എത്തുന്നത്. മനീഷ കൊയ്‌രാള, പരേഷ് രാവല്‍ എന്നിവരാണ് രണ്‍ബീറിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

English summary
Do You Remember Manisha Koirala? This Is How She Looks Now!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam