For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ തലകുത്തി നിന്നുള്ള അഭ്യാസം; അനുഷ്‌കയ്ക്കും വീരാടിനും കുറച്ച് പക്വത കാണിക്കാമായിരുന്നു, വൈറല്‍ കുറിപ്പ്

  |

  ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും. മാസങ്ങള്‍ക്ക് മുന്‍പാണ് താരദമ്പതിമാര്‍ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നത്. അന്ന് മുതല്‍ ഗര്‍ഭിണിയായ അനുഷ്‌കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഏറ്റവും പുതിയതായി യോഗ ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്.

  ഭര്‍ത്താവിന്റെ സഹായത്തോടെ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രം അനുഷ്‌ക തന്നെയാണ് പുറത്ത് വിട്ടത്. വളരെ വേഗം ഇത് വൈറലാവുകയും ചെയ്തു. ഇന്റര്‍നെറ്റില്‍ ഏറ്റവും തരംഗമുണ്ടാക്കിയ ഫോട്ടോയ്ക്ക് പിന്നാലെ വിമര്‍ശനങ്ങളും എത്തി. ഈ സമയത്ത് ഇത് വേണമായിരുന്നോ എന്നാണ് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത്.

  യോഗ ചെയ്യുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരവുമാണ് അനുഷ്‌ക ശീര്‍ഷാസനം ചെയ്തതെന്ന് വൈറല്‍ ഫോട്ടോയ്ക്ക് താഴെ എഴുതിയ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരുമിത് അനുകരിക്കരുതെന്ന് പറയുകയാണ് ഡോ.സൗമ്യ സരിന്‍. ഗര്‍ഭകാലത്ത് ഇത്തരം വ്യായാമം ചെയ്യുന്നത് വലിയ ദോഷങ്ങള്‍ വരെ ഉണ്ടാവാം. നിരവധി ആരാധകരുള്ള താരങ്ങള്‍ ആയതിനാല്‍ അനുഷ്‌കയ്ക്കും വീരാടിനും കുറച്ച് കൂടി പക്വത കാണിക്കാമായിരുന്നു എന്നും ഡോക്ടര്‍ സൗമ്യ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

  ഡോ സൗമ്യയുടെ കുറിപ്പ് വായിക്കാം

  ഡോ സൗമ്യയുടെ കുറിപ്പ് വായിക്കാം

  'എനിക്കും കോലിയെയും അനുഷ്‌കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികള്‍ എന്ന നിലക്ക്. പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി. പറയാതെ വയ്യ. കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും. അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും. ചിലര്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു.

  ഇതിനെ കുറിച്ച് അറിയാവുന്ന നെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമ മുറകള്‍ ഗര്‍ഭകാലത്ത് ഉപദേശിക്കുന്നില്ല. അതിനര്‍ത്ഥം ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സര്‍ക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തില്‍ പെല്‍വിക് ഫ്‌ലോര്‍ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത്ത് അത് നല്ലവണ്ണം റിലാക്‌സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും.

  Drsulphi Noohu About Virat Kohli's Viral Photo | FilmiBeat Malayalam

  അതെല്ലാം ഒരു ഗര്‍ഭിണികള്‍ ആവശ്യമാണ് താനും. പക്ഷെ ഇവര്‍ ചെയ്യുന്ന തരം വ്യായാമങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ കഴുത്തിലെ കശേരുക്കള്‍ പൊട്ടി സുഷുമ്‌നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീല്‍ ചെയറില്‍ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങള്‍ വേറെയും. സെലിബ്രിറ്റികളുടെ ജീവിതം കാമറകള്‍ക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം. ചിലപ്പോള്‍ ഇതെല്ലാം അപ്പടി പകര്‍ത്തി ജീവിക്കുന്ന പാവം ആരാധകര്‍ക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല. ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ. പണി പാലും വെള്ളത്തില്‍ കിട്ടും. ജാഗ്രതൈ! ഡോ സൗമ്യ സരിന്‍

  English summary
  Doctor Soumya Against Pregnant Anushka Sharma's Headstand Exercise With The Help Of Husband Virat Kohli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X