»   » കങ്കണ, പ്രിയങ്ക ഈഗോ; ക്രിഷ് 3 എവിടെയെത്തും?

കങ്കണ, പ്രിയങ്ക ഈഗോ; ക്രിഷ് 3 എവിടെയെത്തും?

Posted By:
Subscribe to Filmibeat Malayalam

ക്രിഷ് പരമ്പരയുടെ മൂന്നാം സീരീസ് പുറത്തിറക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് സംവിധായകനും നടനും ചിത്രത്തിന് പിന്നിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും. എന്നാല്‍, ഈ സിനിമയില്‍ അഭിനയിക്കുന്ന ബോളിവുഡ് ഹോട്ട് സുന്ദരികളായ കങ്കണയുടെയും പ്രിയങ്കയുടെയും തമ്മിലടി സിനിമയുടെ പ്രചരണ പരിപാടി എങ്ങുമെത്താതാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിഷ് ത്രീയില്‍ ഹൃത്വിക്കിന്റെ കാമുകിയായി പ്രിയങ്കയെത്തുമ്പോള്‍ നെഗറ്റീവ് റോളിലാണ് കങ്കണയുടെ വരവ്. നെഗറ്റീവ് റോളാണെങ്കിലും 'സൂപ്പര്‍ഗേള്‍' വേഷത്തിലെത്തുന്ന കങ്കണയുടെ വേഷധാരണവും അഭിനയവും പ്രിയങ്കയ്ക്ക് ഭീഷണിയാകുന്നു എന്നാണ് കേള്‍ക്കുന്നത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിങ് ചടങ്ങില്‍ നിന്ന് പ്രിയങ്ക മാറിക്കളഞ്ഞുവത്രെ.

Priyanka Chopra and Kangana

പ്രിയങ്കയൊഴികെ മറ്റെല്ലാവരും ചടങ്ങിനെത്തിയപ്പോള്‍ എന്തേ പ്രിയങ്കയെ മാത്രകാണുന്നില്ലെന്ന ചോദ്യത്തിന് താരം സ്ഥലത്തില്ലെന്നായിരുന്നു അണിയറക്കാരുടെ മറുപടി. ചിത്രത്തില്‍ അഭിനയിക്കുന്ന നടീനടന്മാരെയെല്ലാം ഉള്‍പ്പെടുത്തി ഒരു നീണ്ട പ്രമോഷനായിരുന്നു അണിയറപ്പരവര്‍ത്തകരുടെ പദ്ധതി. എന്നാല്‍ അത് താരങ്ങള്‍ തമ്മിലുള്ള ഈഗോ പൊളിച്ച് കൈയ്യില്‍കൊടുത്തു.

കങ്കണയ്‌ക്കൊപ്പം പൊതു പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് അടുത്തിടെ പ്രിയങ്ക തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹൃത്വിക്ക് റോഷന്റെ കാര്യമായ ഇടപെടല്‍കൊണ്ട് ഒരുചാനല്‍ പരിപാടിക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് പങ്കെടുക്കാമെന്ന് ഇരുവരും സമ്മതിച്ചെന്നാണ് കേള്‍ക്കുന്നത്.

English summary
Krrish 3’s release is barely two weeks away and we hear that the leading ladies, Priyanka Chopra and Kangna Ranaut are causing trouble for its promotions. Precisely, PeeCee doesn’t want to share the limelight with Kangs during the promotions of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam