»   » രാജു പോട്ടെ, സിമ്രാന്‍ അടുത്ത ട്രെയിനിന് പോയ്‌ക്കോട്ടെ; അത്രയ്ക്കുള്ള പ്രണയം മതി

രാജു പോട്ടെ, സിമ്രാന്‍ അടുത്ത ട്രെയിനിന് പോയ്‌ക്കോട്ടെ; അത്രയ്ക്കുള്ള പ്രണയം മതി

Posted By:
Subscribe to Filmibeat Malayalam

1995 ല്‍ ഷാരൂഖ് ഖാനും കാജലും താരജോഡികളായെത്തിയ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗെ എന്ന പ്രണയ ചിത്രം ഭാഷാഭേധമന്യേ എല്ലാ സിനിമാ പ്രേമികള്‍ക്കും പ്രിയപ്പെട്ടതാണ്. അതും ക്ലൈമാക്‌സിലെ ആ രംഗം, അച്ഛന്റെ സമ്മതം കിട്ടിയപ്പോള്‍ രാജുവിനൊപ്പം പോകാന്‍ സിമ്രാന്‍ ഓടുന്ന ട്രിയിനിന് പിന്നാലെ ഓടുന്നതും രാജു കൈപിടിച്ചു കയറ്റുന്നതും. പിന്നീട് പല സിനിമകളിലും ഈ രംഗം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ട്രെയിനിന് പിന്നാലെ ഓടിയുള്ള ഇത്തരം പ്രണയ രംഗങ്ങള്‍ ഇനി അധികം വേണ്ടെന്നാണ് ഗവണ്‍മെന്റ് റെയില്‍വെ പൊലീസ് (ജി ആര്‍ പി)ന്റെ ഓഡര്‍. അത്തരത്തിലുള്ള രംഗങ്ങള്‍ അപകടകരമാണെന്നും, സിനിമകളില്‍ അത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ജി ആര്‍ പിയുടെ നിര്‍ദ്ദേശം. സിനിമയില്‍ മാത്രമല്ല, ട്രെയിന്‍ യാത്രക്കാരാരും ഇത് അനുകരിക്കാന്‍ പാടില്ല.

Dilwale Dulhania Le Jayenge

ഇതിനായി ഒരു ബോധവത്കരണവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗയുടെ ക്ലൈമാക്‌സ് രംഗം തന്നെ എടുത്ത്, അതില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ജനങ്ങളെ ബോധവത്കരിക്കാനാണ് സര്‍ക്കാറിന്റെ ഉദ്ദേശം. ചിത്രത്തില്‍ സിമ്രാന്‍ ട്രെയിനിന് പിന്നാലെ ഓടുമ്പോള്‍ ഒരു പഴത്തൊലിയില്‍ ചവിട്ടി വീഴുന്നതും, ഡോറിന് അടുത്തു നില്‍ക്കുന്ന രാജു പോസ്റ്റില്‍ തലയിടിച്ച് വീഴുന്നതുമായി എഡിറ്റ് ചെയ്യും.

തീവണ്ടി യാത്രയിലെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ വീഡിയോയുടെ ഉദ്ദേശം. ഇതിനായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പരമാവധി ആള്‍ക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമവും നടത്തും. അതിനൊപ്പം സിനിമയിലെ താരങ്ങളോട്, ഇവര്‍ സിനിമയില്‍ കാണിച്ച രംഗങ്ങള്‍ ആരാധകര്‍ ആരും അനുകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കണമെന്ന് നിര്‍ദ്ദേശിച്ച് റെയില്‍വെ പൊലീസ് കത്തയച്ചിട്ടുണ്ട്.

English summary
Remember the 1995 Shah Rukh Khan-Kajol starrer Dilwale Dulhania Le Jayenge and perhaps its most remembered scene, in which a love-smitten Simran runs after a moving train to be with Raj? Well, the Government Railway Police (GRP) clearly doesn't approve of such show of love and believes that running to board a moving train can kill or maim one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam