»   » പെണ്ണുങ്ങളുടെ ഭായ് വിളി സഹിയ്ക്കാന്‍വയ്യ:സല്‍മാന്‍

പെണ്ണുങ്ങളുടെ ഭായ് വിളി സഹിയ്ക്കാന്‍വയ്യ:സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman Khan
പെണ്ണുങ്ങളെല്ലാം തന്നെ സല്ലു ഭായ് എന്ന് വിളിയ്ക്കുന്നത് തനിയ്ക്ക് സഹിയ്ക്കാന്‍ കഴിയുന്നില്ലെന്ന് ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍.

എനിയ്ക്ക് മൊത്തം നാല് സഹോദരിമാരുണ്ട്. ഇതില്‍ രണ്ടുപേര്‍ രാഖികെട്ടി കിട്ടിയ സഹോദരിമാരാണ്. എന്നെ ഭായി എന്നുവിളിക്കാന്‍ അവര്‍ തന്നെ ധാരാളമാണ്. പെണ്ണുങ്ങള്‍ മൊത്തം ഭായ് എന്ന് വിളിയ്ക്കുന്നത് എനിയ്ക്ക് സഹിയ്ക്കാന്‍ കഴിയുന്നില്ല. പെണ്‍കുട്ടികള്‍ ഭായ് എന്ന് വിളിയ്ക്കുമ്പോള്‍ എങ്ങനെ പ്രതികരിയ്ക്കണമെന്ന് അറിയാതെ ഞാന്‍ ആശയക്കുഴപ്പത്തിലാവുകയാണ്- സല്‍മാന്‍ പറഞ്ഞു.

ഈ പ്രായത്തിലും ശരീരം ഇത്ര ഫിറ്റായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നുള്ള ചോദ്യത്തിന് സല്ലുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- എന്റെ പിതാവ് പറയാറുണ്ട് മുപ്പത് വയസ്സിന് ശേഷം സ്വന്തം രൂപത്തിന്റെ കാര്യത്തില്‍ അവനവനാണ് ഉത്തരവാദിത്തം, വല്ലാതെ അസ്വസ്ഥത അനുഭവിയ്ക്കുന്ന വ്യക്തിയാണെങ്കില്‍ അത് അയാളുടെ മുഖത്ത് കാണാന്‍ കഴിയും എന്ന്.

പണമുള്ളവരെല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും എല്ലാവരും ഇതിനായി മുന്നോട്ടുവരണമെന്നും സല്‍മാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

English summary
The Dabangg star, who is fondly called 'Sallu Bhai', said that he does not like when ladies call him 'bhai'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam