Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ദേവിയുടെ രൂപത്തിൽ ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരി, അമൂല്യ നിധിയെന്ന് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരമാണ് ഹേമമാലി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പങ്കുവെച്ച ചിത്രമാണ്. ഡ്രീം ഗേളിന്റെ ആ പഴയ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. 14 വയസ്സുള്ളപ്പോഴുള്ള ഒരു ചിത്രമാണ് താരം തന്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടി എടുത്ത ചിത്രമായിരുന്നു ഇത്. വർഷങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചിത്രം തന്റെ പക്കൽ എത്തിയതെന്ന് വ്യക്തമാക്കിയ ഹേമമാലിനി ഇത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവെയ്ക്കുന്നതിനോടൊപ്പം ഈ ഫോട്ടോയുമായുളള ആത്മബന്ധത്തെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. ഈ ചിത്രം തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്ന് നടി പറയുന്നു. ഒരു തമിഴ് മാസികക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രമാണിത്. മാസികയുടെ പേര് ഹേമമാലിനി ഓർക്കുന്നില്ല. രാജ് കപൂറിനൊപ്പം കന്നി ചിത്രത്തിൽ മുഖം കാണിക്കുന്നതിന് വളരെ മുൻപ് എവിഎം സ്റ്റുഡിയോയിൽ വച്ച് പകർത്തിയ ചിത്രമാണിത്. അന്ന് തനിക്ക് 14 അല്ലെങ്കിൽ 15 വയസ്സാണ് പ്രായം എന്ന കാര്യവും ഹേമമാലിനി ഓർക്കുന്നു.റാംകമൽ മുഖർജി എഴുതിയ ഹേമമാലിനിയുടെ ജീവചരിത്ര പുസ്തകത്തിൽ ഈ ചിത്രം ഉൾപ്പെടുത്തണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ ആ നാളുകളിൽ ഒന്നും ഈ ചിത്രം തന്റെ പക്കൽ ഇല്ലായിരുന്നു.- നടി കുറിച്ചു
കിരീടവും അംഗവസ്ത്രവും ധരിച്ച്, സർവ്വാഭരണ ഭൂഷിതയായി, അരയോളം നീളുന്ന കേശഭാരത്തോടുകൂടി കൂടി ദൈവീക ഭാവത്തിലാണ് ഹേമമാലിനി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. മകൾ ഇഷാ ഡിയോളും ആരാധകരും ചിത്രം ഒട്ടറെ ഇഷ്‌ടമായതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. മകൾ ഇഷയുടെ പിറന്നാളിന് ഹേമമാലിനി അടുത്തിടെ പ്രത്യേക പൂജ നടത്തിയിരുന്നു. മറ്റൊരു മകളായ അഹാനയുടെ പിറന്നാൾ ജൂലൈ മാസത്തിലാണ് ആഘോഷിച്ചത്.
Recommended Video
1961 ൽ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെയാണ് ഹേമമാലിനി സിനിമയിൽ എത്തിയത്. 1968ലെ സപ്നോ കാ സൗദാഗർ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡ് അരങ്ങേറ്റം. ആദ്യം ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ബോളിവുഡിൽ നിന്ന് ഡ്രീം ഗേളിനെ തേടി നിരവധി അവസരങ്ങൾ എത്തുകയായിരുന്നു. ഭർത്താവായ ധർമേന്ദ്രയ്ക്കൊപ്പമായിരുന്നു ഹേമമാലിനി കൂടുതൽ ചിത്രങ്ങളിൽ എത്തിയത്. 1976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിമാരിൽ ഒരാളായിരുന്നു താരം.
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ