»   » ഷൂട്ടിങ്ങിനിടെ ദുല്‍ഖറിനെ പൊതിഞ്ഞത് 300 പെണ്‍കുട്ടികള്‍! സംഭവം വെളിപ്പെടുത്തി സംവിധായകൻ...

ഷൂട്ടിങ്ങിനിടെ ദുല്‍ഖറിനെ പൊതിഞ്ഞത് 300 പെണ്‍കുട്ടികള്‍! സംഭവം വെളിപ്പെടുത്തി സംവിധായകൻ...

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് പുറമെ മറ്റ് ഭാഷ സിനിമകളിലൂടെയായിരിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ പോവുന്നത്. കര്‍വാന്‍ എന്ന സിനിമയലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. സിനിമയില്‍ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആകാശ് ഖൂറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് അതിനിടെ ലൊക്കേഷനില്‍ ഉണ്ടായ ഒരു രസകരമായ സംഭവം സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ദുല്‍ഖറിനും ഇര്‍ഫാന്‍ ഖാനും ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും ഇതുപോലെ ആരും സ്‌നേഹം പ്രകടിപ്പിച്ചിട്ടുണ്ടാവില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.


കര്‍വന്‍

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്ന സിനിമയാണ് കര്‍വന്‍. ആകാശ് ഖൂറാന സംവിധാനം ചെയ്യുന്ന സിനിമയില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..


ഊട്ടിയിലെ ഷൂട്ടിംഗ്

കൊച്ചിയിലും ഊട്ടിയുമായിരുന്നു സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷന്‍. തൃശ്ശൂരിലും ചിത്രീകരണം നടന്നിരുന്നു. ഊട്ടിയില്‍ നിന്നും സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സംഭവിച്ച ഒരു കാര്യമാണ് സംവിധായകന്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.


300 -ഓളം പെണ്‍കുട്ടികള്‍

ദുല്‍ഖറിനും ഇര്‍ഫാനും ചുറ്റും 300 -ഓളം പെണ്‍കുട്ടികള്‍ കൂടി നില്‍ക്കുകയായിരുന്നു. ദുല്‍ഖറിന് വേണ്ടി പെണ്‍കുട്ടികള്‍ ആര്‍ത്ത് വിളിച്ചപ്പോള്‍ എല്ലാവരും കരുതിയത് ദുല്‍ഖറിനെ കാണാന്‍ എത്തിയതായിരിക്കും എന്നായിരുന്നു. എന്നാല്‍ ഇര്‍ഫാന് വേണ്ടി ഒച്ചയുണ്ടാക്കുകയും അവര്‍ ചെയ്തിരുന്നു.


കേരളത്തില്‍ നിന്നും...

സിനിമയുടെ ചിത്രീകരണം കേരളത്തില്‍ നടക്കുമ്പോഴും ഇതുപോലെ തന്നെ അനുഭവം ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ സിനിമയുടെ ഷൂട്ടിങ്ങ് വരെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നതായും സംവിധായകന്‍ പറയുന്നു.


റിലീസിനൊരുങ്ങുന്നു..

തന്റെ ആദ്യത്തെ ബോളിവുഡ് സിനിമ ജൂണ്‍ ഒന്നിന് തിയറ്ററുകളിലേക്ക് എത്തുമെന്ന് ദുല്‍ഖര്‍ തന്നെ വ്യക്തമാക്കിയിരുന്നു. റാണി സ്‌ക്രൂവാലയുടെ കീഴിലുള്ള പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഹരീഷ് കണാരന്റെ ചുമലിലേറി മുകേഷ് പുത്രൻ..(ടാഗ് ലൈൻ സത്യം തന്നെയാ ട്ടൊ) ശൈലന്റെ റിവ്യു!


ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയലിന്റെ ഷൂട്ടിംഗ്, ദീപ്തി ഐപിഎസിന്റെ കഷ്ടപാട്! ട്രോളന്മാര്‍ വെറുതെ വിടുമോ?


മോഹന്‍ലാല്‍ പാടിയാല്‍ മമ്മൂട്ടിയും പാടും! ഡാന്‍സ് അല്ല പാട്ട് പാടിയും ഇക്കയെ തോല്‍പ്പിക്കാനാവില്ല!

English summary
Dulquer - Irrfan were mobbed by around 300 girls in Karwan shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam