»   » ഈ പോക്ക് പോയാല്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടപ്പെടുമോ? ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത ഇതാണ്!!

ഈ പോക്ക് പോയാല്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടപ്പെടുമോ? ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുമോ? | filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക സിനിമകളുടെ തിരക്കുകളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ബോളിവുഡ് എന്നിങ്ങനെ അന്യഭാഷ സിനിമകളിലേക്കും അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ ആദ്യമായി ബോളിവുഡിലഭിനയിക്കുന്ന കാരവന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരേഗമിക്കുന്നതിനിടെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി വന്നിരിക്കുകയാണ്.

ഇതൊരുമാതിരി ചതിയായി പോയി! സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നു! ഗ്ലാമര്‍ വേഷത്തിലല്ല പിന്നെയോ?

ബോളിവുഡിലെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെയാണ് അനുരാഗ് കശ്യാപിന്റെ അടുത്ത സിനിമയില്‍ ദുല്‍ഖര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത് മുംബൈ മിററാണ്.

ദുല്‍ഖറിന്റെ സിനിമ

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊരു ബോളിവുഡ് സിനിമയില്‍ കൂടെ ദുല്‍ഖര്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുരാഗ് കശ്യപിന്റെ സിനിമ


അനുരാഗ് കശ്യപിന്റെ അടുത്ത സിനിമയായ മന്‍മരിസിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി ദുല്‍ഖറിനെ സമീപിച്ചിരിക്കുകയാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മന്‍മരിസിയാന്‍

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്‌സി പന്നുവും വിക്കി കൗശലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആനന്ദ് എല്‍ റോയിയാണ് നിര്‍മ്മിക്കുന്നത്. ത്രികോണ പ്രണയ കഥയുമായി വരുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ഹിമാചലില്‍ നിന്നുമായിരിക്കും തുടങ്ങുന്നത്.

രണ്ട് വര്‍ഷം മുമ്പ് പ്രഖ്യപിച്ച സിനിമ


ആനന്ദ് എല്‍ റായി രണ്ട് വര്‍ഷം മുമ്പ് സിനിമയെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. സമീര്‍ ശര്‍മ്മയായിരുന്നു ആദ്യം സംവിധായകനായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ പദ്ധതി വേണ്ടെന്ന് വെക്കുകയായിരുന്നു. ശേഷമാണ് അനുരാഗ് കശ്യപ് രംഗത്ത് വരുന്നത്.

ദുല്‍ഖറിന്റെ അരങ്ങേറ്റം


ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. കര്‍വാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമുടെ ചിത്രീകരണം ഊട്ടിയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ഊട്ടിയിലെ ഷൂ്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം കൊച്ചിയിലായിരിക്കും അടുത്ത ലൊക്കേഷന്‍.

പ്രധാന കഥാപാത്രങ്ങള്‍

ദുല്‍ഖറിനൊപ്പം നടന്‍ ഇര്‍ഫാന്‍ ഖാനും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സീരിയസിലൂടെ പ്രശസ്തയായ മിഥില പാക്കറാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.

അഭിഷേക് ബച്ചന്റെ വേഷം

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയില്‍ ആദ്യം അഭിഷേക് ബച്ചനെയായിരുന്നു ആകര്‍ഷ് ഖുറാന ക്ഷണിച്ചിരുന്നത്. എന്നാല്‍ പല സാഹചര്യങ്ങളില്‍ നിന്നും മാറി മറഞ്ഞ് ആ കഥാപാത്രം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു.

English summary
Dulquer Salmaan to Complete Love Triangle in Anurag Kashyap's 'Manmarziyan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X