Don't Miss!
- News
അഗ്നിവീർ റിക്രൂട്മെന്റിന്റെ പേരുപറഞ്ഞ് തട്ടിപ്പ്; 30 ലക്ഷം രൂപ തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ
- Sports
IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
നന്നായി പ്ലാന്‍ ചെയ്യണമായിരുന്നു! സോയ ഫാക്ടര്‍ പരാജയ കാരണത്തെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്!
Recommended Video
സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്മാന് അഭിനയ ജീവിതം ആരംഭിച്ചത്. നവാഗത സംവിധായകനൊപ്പമുള്ള അരങ്ങേറ്റത്തിലൂടെ തന്നെ താരപുത്രന് ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നിലൂടെയല്ല സ്വന്തമായാണ് മകന് അറിയപ്പെടേണ്ടതെന്ന നിര്ബന്ധബുദ്ധിയിലായിരുന്നു മമ്മൂട്ടി. മകന്റെ വരവിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയതെങ്കിലും അത് എവിടേയും പ്രകടമായിരുന്നില്ല. സിനിമകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നുവെങ്കിലും അതില്‍ നിന്നും മാറാനായി താരത്തിന് കഴിഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായാണ് പിന്നീട് ദുല്‍ഖര്‍ എത്തിയത്. എന്‍ആര്‍ ഐ മാത്രമല്ല അല്ലാത്തതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരപുത്രന് തെളിയിക്കുകയായിരുന്നു.
താരപുത്രന് എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്ക് എത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. തമിഴും തെലുങ്കും മാത്രമല്ല ബോളിവുഡിലും താരം വരവറിയിച്ചിരുന്നു. കര്വാനിലൂടെയായിരുന്നു ബോളിവുഡിലേക്കെത്തിയത്. തന്റെ രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

വന്‍പ്രതീക്ഷയോടെയായിരുന്നു സോയ ഫാക്ടര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതല്‍ത്തന്നെ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ റിലീസിന് ശേഷം അത്ര നല്ല പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്ന് താനും മനസ്സിലാക്കിയതായി ദുല്‍ഖര്‍ പറയുന്നു. മാര്‍ക്കറ്റിംഗിലും ടൈമിംഗിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. നല്ല അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചതെങ്കിലും അതുപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

ബിഗ് സിനിമകള്ക്കൊപ്പമായാണ് സോയ ഫാക്ടര്‍ എത്തിയത്. അതിനാല്‍ അധികം സിനിമകളൊന്നും കിട്ടിയിരുന്നില്ല. കുറച്ചുകൂടി നന്നായി പ്ലാന്‍ ചെയ്യണമായിരുന്നു. തനിക്ക് തന്റെ ജോലിയല്ലേ ചെയ്യാനാവൂയെന്നും താരം ചോദിക്കുന്നു. അഭിനേതാവെന്ന നിലയില്‍ തന്റെ കടമ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇനിയങ്ങോട്ടുള്ള സിനിമകളിലും തന്റെ ഭാഗം നന്നായി ചെയ്യുമെന്നും ദുല്‍ഖര്‍ പറയുന്നു.

വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്മാന് നിര്മ്മാണക്കമ്പനിയുമായെത്തിയത്. വേ ഫെയറര്‍ ഫിലിംസ് എന്നാണ് നിര്‍മ്മാണക്കമ്പനിക്ക് പേര് നല്‍കിയിട്ടുള്ളത്. ഒരു കുഞ്ഞിനേയും പിടിച്ച് നില്ക്കുന്ന ലോഗോയാണ് കമ്പനിയുടേത്. മമ്മൂട്ടിയും മകളുമാണോ അതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. എന്നാല്‍ താനും മകളുമാണ് അതെന്ന് വ്യക്തമാക്കി എത്തുകയായിരുന്നു ദുല്‍ഖര്‍.

മലയാളത്തിലായാലും ബോളിവുഡിലായാലും തന്റെ ഭാഗം അങ്ങേയറ്റം മനോഹരമായി ചെയ്യുമെന്ന് താരം പറയുന്നു. ബാക്കിയുള്ള കാര്യങ്ങളൊന്നും തന്റെ കൈയ്യിലല്ല. സ്വന്തമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ പഠിക്കണമെന്നുണ്ട്. നമ്മള് ചെയ്യുന്ന സിനിമ നല്ലതായാലും ചീത്തയായാലും നല്ലൊരു റിലീസ് കൊടുക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.