»   » ക്രിക്കറ്റ് ക്യാപ്റ്റനാകാന്‍ കുഞ്ഞിക്ക! കിംഗ് ഖാന്‍മാര്‍ക്ക് വെല്ലുവിളിയുമായി ദുല്‍ഖറിന്റെ സിനിമകള്‍

ക്രിക്കറ്റ് ക്യാപ്റ്റനാകാന്‍ കുഞ്ഞിക്ക! കിംഗ് ഖാന്‍മാര്‍ക്ക് വെല്ലുവിളിയുമായി ദുല്‍ഖറിന്റെ സിനിമകള്‍

Written By:
Subscribe to Filmibeat Malayalam
ബോളിവുഡിൽ രണ്ടാമത്തെ സിനിമയുമായി ദുൽഖർ , ഇത്തവണ സോനം കപൂറിനോടൊപ്പം | filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ഇനി മലയാളത്തിന് മാത്രമല്ല അന്യഭാഷാ സിനിമകളുടെ കൂടി പ്രിയങ്കരനാണ്. ദുല്‍ഖര്‍ നായകനാവുന്ന ബോളിവുഡിലെ ആദ്യത്തെ സിനിമ ജൂണ്‍ 1 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. തൊട്ട് പിന്നാലെ ദുല്‍ഖറിന്റെ തെലുങ്ക് സിനിമയും റിലീസിനെത്തുകയാണ്. ഒപ്പം ഇന്ന് ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത ദുല്‍ഖര്‍ പുറത്ത് വി്ട്ടിരിക്കുകയാണ്.

വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..

ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ നായകനാവുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സോയ ഫാക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സോനം കപൂറാണ് നായിക. സോയ ഫാക്ടര്‍ എന്ന പേരിലുള്ള ബുക്ക് കൊണ്ട് മുഖം മറച്ച് ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

സോയ ഫാക്ടര്‍

2008 അനുജ ചൗഹാന്‍ എഴുതി പുറത്തിറക്കിയ നോവലാണ് സോയ ഫാക്ടര്‍. ബെസ്റ്റ് സെല്ലര്‍ പുസ്തകമായ സോയ ഫാക്ടറിനെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുകയാണ്. സോയ ഫാക്ടര്‍ എന്ന് തന്നെ പേരിട്ടിരിക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനായി അഭിനയിക്കുന്നത്. ദുല്‍ഖര്‍ നായകനാവുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമ എന്ന പ്രത്യേകതയും സോയ ഫാക്ടറിനുണ്ട്. സിനിമയൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. സോയ ഫാക്ടര്‍ എന്ന പേരിലുള്ള ബുക്ക് കൊണ്ട് മുഖം മറച്ച് ദുല്‍ഖറും സോനം കപൂറും നില്‍ക്കുന്ന ചിത്രമടങ്ങിയ പോസ്റ്റാണ് എത്തിയിരിക്കുന്നത്. വ്യത്യസ്തമായൊരു കഥയെ ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിക്കുന്ന സിനിമയുടെ വിശേഷങ്ങളിങ്ങനെയാണ്..

സിനിമയുടെ ഇതിവൃത്തം

അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവലില്‍ 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകക്കപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോദയുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സോയയുമൊത്ത് ഭക്ഷണം കഴിക്കുന്ന ദിവസം ഇന്ത്യന്‍ ടീം ആ മാച്ചില്‍ ജയിക്കുകയാണ്. ഇതോടെ 2010 ലെ ലോകകപ്പിന് സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതും മറ്റുമാണ് നോവലിലെ കഥ. ഇത് തന്നെയാണ് സിനിമയുടെ പ്രമേയമായി എടുത്തിരിക്കുന്നതും. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് ദുല്‍ഖര്‍ ചെയ്യുന്നത്.

അടുത്ത വര്‍ഷം റിലീസിന്

ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് സിനിമ റിലീസിനെത്തുന്നത്. അഭിഷേക് ശര്‍മ്മയാണ് സോയ ഫാക്ടര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സോയ സിംഗ് എന്ന കഥാപാത്രമായി അഭിനയിക്കുന്നത് സോനം കപൂറാണ്. നിലവില്‍ ദുല്‍ഖറിന്റെ ആദ്യത്തെ ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കര്‍വാന്‍ വരുന്നു..

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയാണ് കര്‍വാന്‍. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 1 ന് റിലീസിനെത്തുകയാണ്. ഇര്‍ഫാന്‍ ഖാന്‍, മിഥില പാര്‍ക്കറുമാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കര്‍വാന്‍ വരുന്നത് പ്രമാണിച്ച് ദുല്‍ഖറിന്റെ തെലുങ്ക് സിനിമായ മഹാനടിയുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. മ്ാര്‍ച്ച് അവസാനം മഹാനടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ മ യൗ വിന് വെറുതേ അല്ല പുരസ്‌കാരം കിട്ടിയത്! സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി!

2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

English summary
Dulquer Salmaan’s 'The Zoya Factor' movie first look poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam