»   » കരീനമാത്രമല്ല കരിഷ്മയും കുഞ്ഞിനെ കാത്തിരിക്കുന്നു !!

കരീനമാത്രമല്ല കരിഷ്മയും കുഞ്ഞിനെ കാത്തിരിക്കുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി കരീനമാത്രമല്ല സഹോദരി കരിഷ്മയും കുഞ്ഞിനെ കാത്തിരിക്കുന്നു. കരീനയ്ക്കും സെയ്ഫ് അലിഖാനും പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാത്തിരിക്കുകയാണ് മുന്‍ ബോളിവുഡ് നടികൂടിയായ കരിഷ്മ. കരീന ഗര്‍ഭിണിയാണെന്നറിഞ്ഞ മുതല്‍ തങ്ങളെല്ലാവരും ഭയങ്കര സന്തോഷത്തിലാണെന്നും കരിഷ്മ പറഞ്ഞു.

ആമി ബില്ലിമോറിയ ഡിസൈന്‍സിന്റെ ലോഞ്ചിങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരീന. താന്‍ യോഗ ചെയ്യാന്‍ വളരെ ഇഷ്ടപ്പെടുന്നുവെന്നും 42 കാരിയായ കരിഷ്മ പറയുന്നു. ഇപ്പോള്‍ കുടുംബിനിയുടെ റോളിലാണ് . അഭിനയത്തിലേക്ക് തിരിച്ചു വരുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നുമാണ് സിനിമ പ്രവേശനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കരീന പറഞ്ഞത്.

karishma

2012 ല്‍ ഡെയ്ഞ്ചറസ് ഇഷ്‌ക്ക് എന്ന ചിത്രത്തിലാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കരിഷ്മ അഭിനയിച്ചത്. ഡിസംബറില്‍ കരീനയ്ക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് താരം.

English summary
Actress Karisma Kapoor says Bollywood's famous Kapoor clan is eagerly awaiting the arrival of her sister Kareena Kapoor Khan's first child with Saif Ali Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam