»   » മനീഷ എത്തിയില്ല; ലെനിന്‍ ആശങ്കയില്‍

മനീഷ എത്തിയില്ല; ലെനിന്‍ ആശങ്കയില്‍

Posted By:
Subscribe to Filmibeat Malayalam

നടി മനീഷ കൊയ്രാള കാന്‍സര്‍ ചികിത്സയ്ക്കായി പോയതോടെ മുടങ്ങിയതാണ് ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്. സിദ്ദാര്‍ത്ഥ ലാമയും ഉത്തര ഉണ്ണിയും നായകനും നായികയുമാകുന്ന ചിത്രത്തില്‍ നായികയുടെ അമ്മയുടെ വേഷമാണ് മനീഷയ്ക്ക്. മനീഷയുടെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞതിന് ശേഷമായിരുന്നു രോഗബാധ തിരിച്ചറിയുകയും ചികിത്സയ്ക്കായി നടി ന്യൂയോര്‍ക്കിലേയ്ക്ക് പോവുകയും ചെയ്തത്.

നടി രോഗവിമുക്തയായി തിരിച്ചുവരുന്നുവെന്ന് കേട്ടതോടെ അവര്‍ വേഗത്തില്‍ സെറ്റില്‍ തിരിച്ചെത്തുമെന്നും ഷൂട്ടിങ്പുനരാരംഭിക്കാമെന്നുമായിരുന്നു ലെനിന്റെ പ്രതീക്ഷ. എന്നാല്‍ നാട്ടിലെത്തി ആഴ്ചകളായിട്ടും മനീഷ ഇതുവരെ ഇടവപ്പാതിയുടെ സെറ്റില്‍ എത്തുന്നകാര്യം അറിയിച്ചിട്ടില്ല. ഒരുവര്‍ഷത്തോളമായി നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രമാണ് ഇടവപ്പാതി. ലെനിന് ഏറെ പ്രതീക്ഷയുടെ ഈ സിനിമയുടെ ചിത്രീകരണം പലകാരണങ്ങളാല്‍ വൈകുകയാണ്.

നാട്ടിലെത്തിയ മനീഷ സുഹൃത്തും നടിയുമായി തബുവിനൊപ്പം ഒഴിവുകാലം ചെലവഴിക്കാന്‍ പദ്ധതിയിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ മനീഷ ജീവിതം അല്‍പം അടിച്ചുപൊളിക്കണമെന്നാഗ്രഹിക്കുന്നതിനെ തെറ്റുപറയാന്‍ കഴിയില്ല. പക്ഷേ നാളുകളേറെയായി ഒരുകൂട്ടമാളുകള്‍ താന്‍ തിരിച്ചെത്താനായി കാത്തിരിക്കുന്നുണ്ടെന്നും ഓരോ ദിവസത്തെയും കാത്തിരിപ്പിലൂടെ പലരുടെയും സമയവും പണവുമാണ് പാഴാകുന്നതെന്നുകൂടി താരം ഓര്‍ക്കേണ്ടതുതന്നെയാണ്.

താന്‍ ഉടന്‍തന്നെ മുംബൈയിലെത്തി മനീഷയെ കാണുന്നുണ്ടെന്നും കൂടിക്കാഴ്ചകഴിഞ്ഞാല്‍ ഡേറ്റിന്റെ കാര്യം തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ലെനിന്‍ പറയുന്നു. സെപ്റ്റംബറിലോ ഒക്ടോബറിലോ മാത്രമേ താന്‍ ഇടവപ്പാതിയുടെ സെറ്റില്‍ തിരിച്ചെത്തൂവെന്നായിരുന്നു നേരത്തേ മനീഷ പറഞ്ഞിരുന്നത്. ഇനി അവര്‍ക്ക് ഈ വേഷം ചെയ്യാന്‍ വയ്യെന്നാണെങ്കില്‍ അവരുടെ ഭാഗങ്ങള്‍ വേണ്ടെന്ന് വച്ച് ഞാന്‍ ചിത്രം പൂര്‍ത്തിയാക്കും. അതില്‍ ഞാന്‍ സന്തോഷവാനാവില്ലെന്നകാര്യം ഉറപ്പാണെങ്കിലും ചിത്രത്തിന്റെ ജോലികള്‍ പൂത്തിയാക്കാതെ വയ്യ- ലെനിന്‍ പറയുന്നു.

English summary
The team of Lenin Rajendran's Edavapathy awaits actress Manisha Koirala's return to the set

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam