»   » സ്റ്റൈലിലും ഫാഷനിലും ചരിത്രം രചിച്ച എട്ട് ഇതിഹാസ ചിത്രങ്ങള്‍

സ്റ്റൈലിലും ഫാഷനിലും ചരിത്രം രചിച്ച എട്ട് ഇതിഹാസ ചിത്രങ്ങള്‍

Posted By: dhyuthi
Subscribe to Filmibeat Malayalam

ഹൃതിക്ക് റോഷനും പൂജ ഹെഡ്‌ഗെയും നായികാനായകന്മാരായ മോഹന്‍ജെ ദാരോ വസ്തുനിഷ്ഠാപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനൊപ്പം തന്നെ ചിത്രത്തിലെ വസ്ത്രധാരണത്തെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ബോളിവുഡില്‍ ഫാഷനിലും സ്റ്റൈലിലും ചരിത്രം രചിച്ച ചില ചിത്രങ്ങള്‍ പരിചയപ്പെടാം.

പ്രേക്ഷകരിലേക്ക് രാജകീയമായ വസ്ത്രധാരണ രീതികളും ആഭരണ ശൈലികളും എത്തിക്കുന്നതും ജോധാ അക്ബര്‍ പോലുള്ള ബോളിവുഡിലെ ഇതിഹാസ ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.

ഹൃതിക്- പൂജാ ഹെഡ്‌ഗെ

കുറ്റിയാക്കി വെട്ടിയ താടിയും പ്രത്യേക ഹെയര്‍ സ്റ്റെലുമായെത്തിയ ചിത്രം പഴയ സിന്ധു നദീതട സംസ്‌കാരത്തെ ഓര്‍മ്മിപ്പിക്കുന്നു. ഡിസൈനറായ നീറ്റ ലുല്ലയ്ക്ക് ചിത്രത്തിലെ വസ്ത്രങ്ങളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് സംവിധായന്‍ അഷുതോഷ് ഗൗരീക്കറിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ ലെതറില്‍ മെനഞ്ഞെടുത്തതും ഡിസൈനര്‍ വസ്ത്രങ്ങളുമാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം.

ബജിറാവോ മസ്താനി

ഇന്‍ഡോറിലും, നാഷികിലും പൂനെയിലും സഞ്ചരിച്ച് അഞ്ജു മോദി ബജിറാവോ മസ്താനിക്കായി തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ കാല്‍പ്പനിക തുളുമ്പുന്നതാണ്. നിലത്തുകൂടി ഇഴയുന്ന അനാര്‍ക്കലികളും ഫര്‍ഷി പൈജാമകളും രണ്‍വീറണിഞ്ഞ തലപ്പാവുകളും ഈ സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിന് അപൂര്‍വ്വ ചേരുവയാണ് നല്‍കിയിട്ടുള്ളത്. ദീപികയും രണ്‍വീറും ചിത്രത്തിലുനീളം അണിഞ്ഞിട്ടുള്ള വസ്ത്രങ്ങളുടെ മേന്മ എടുത്തുപറയാതെ വയ്യ.

ജോധാ അക്ബര്‍

നീത ലുല്ല ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളെക്കാല്‍ ജോധാ അക്ബര്‍ കണ്ടിറങ്ങിയവര്‍ സംസാരിച്ചത് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള ആഭരണങ്ങളെക്കുറിച്ചായിരുന്നു. 400 കി. ഗാം സ്വര്‍ണ്ണവും അപൂര്‍വ്വ കല്ലുകളും ഉപയോഗിച്ച് നൂറ് കണക്കിന് ആളുകള്‍ 600 ദിവസമെടുത്താണ് ചിത്രത്തിന് വേണ്ടിയുള്ള ആഭരണങ്ങള്‍ തയ്യാറാക്കിയത്. മുഗള്‍ രാജവംശത്തെ ഓര്‍മ്മിപ്പിക്കുന്ന ആഭരണങ്ങള്‍ വേണമെന്ന അഷുതോഷ് ഗൗരീക്കറിന്റെ നിര്‍ബന്ധമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.

ദേവദാസ്

നീത ലുല്ലയുടെ വസ്ത്ര ഡിസൈനിംഗിലെ മികവായിരുന്നു ദേവദാസിന് വേണ്ടി ഒരുക്കിയ വസ്ത്രങ്ങള്‍. ലെഹങ്ക ചോളികളും ഹെവി വര്‍ക്കുള്ള സാരികളും ക്ലാസിക് ലുക്കുള്ള ബംഗാളി സാരികളും പഫ് വെച്ച ബ്ലൗസുകളും ഡിസൈനിംഗിന്റെ മേന്മ വിളിച്ചോതുന്നതാണ്. 30 കി ഗ്രാം തൂക്കമുള്ള ചുവന്ന സര്‍ദോസി ലെഹങ്ക ചിത്രത്തിനൊപ്പം തന്നെ ചര്‍ച്ചയായിരുന്നു.

ബാഹുബലി

ഇതിഹാസ ചിത്രമായ ബാഹുബലിയിലെ സ്ട്രാപ്പില്ലാത്ത ബ്ലൗസ് ഉള്‍പ്പെടെ രമാ രാജമൗലിയും പ്രശാന്തിയും ഒരുക്കിയ വസ്ത്രങ്ങള്‍ ചിത്രത്തിനൊപ്പം തന്നെ ഹിറ്റായിരുന്നു. ദോത്തി ബോട്ടം സാരി, തട്ടുകളുള്ള കമര്‍ബന്ധും ഇലയുടെ ആകൃതിയിലുള്ള മൂക്കുത്തിയും മോതിരവും എല്ലാം ചിത്രത്തിനും നായികയ്ക്കും രാജകീയ ഭാവമാണ് നല്‍കിയത്.

മുഗള്‍ ഇ അസം

മുഗള്‍ കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയാന്‍ സംവിധായകന്‍ കെ ആസിഫ് ചിത്രത്തില്‍ കൊണ്ടുവന്നിട്ടുള്ള വസ്ത്രങ്ങളുടെ മനോഹാരിത പറയാതെ വയ്യ. സൂറത്തിലേയും ദില്ലിയിലേയും തയ്യല്‍ക്കാരാണ് ചിത്രത്തിനാവശ്യമായ സര്‍ദ്ദോസി വര്‍ക്കുകളും പൂര്‍ത്തിയാക്കിയത്. ഹൈദരാബാദിലെ സ്വര്‍ണ്ണപ്പണിക്കാരാണ് ചിത്രത്തിനാവശ്യമായ ആഭരണങ്ങള്‍ മെനഞ്ഞെടുത്തത്.

പക്കീസാ

കമല്‍ അമ്രോഹി ചിത്രത്തിന്റെ വസ്ത്രധാരണം മറ്റ് ചിത്രങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലളിതമായ വസ്ത്രധാരണമാണ്. കോറല്‍ പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ഐലൈനറുകളും ചിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തനാവില്ല.

അശോക

അശോകയിലെ ദോത്തി പാന്റുകളും സ്ട്രാപ്പില്ലാത്ത ബ്ലൗസുളുമായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. നായികയായ കരീന ഉപയോഗിച്ച സ്‌പെഷ്യല്‍ ടാറ്റൂകളും ചര്‍ച്ചകളില്‍ നിറഞ്ഞു. അതേ സമയം ഷാരൂഖിന്റെയും കരീനയുടെയും വസ്ത്രധാരണത്തിന്റെ ലാളിത്യവും ആകര്‍ഷമായിരുന്നു.

English summary
Eight epic hollywood films that are every bit as grand in style and fashion. Mohenje daro Bajiravo Masthani included in this category.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam