»   » ശ്രീദേവിയുടെ മരണ കാരണം സൗന്ദര്യ സംരക്ഷണം കൂടി പോയിട്ട്! രൂക്ഷ വിമര്‍ശനവുമായി ഏക്ത കപൂര്‍!!

ശ്രീദേവിയുടെ മരണ കാരണം സൗന്ദര്യ സംരക്ഷണം കൂടി പോയിട്ട്! രൂക്ഷ വിമര്‍ശനവുമായി ഏക്ത കപൂര്‍!!

Written By:
Subscribe to Filmibeat Malayalam

ഇന്ത്യയെ മുഴുവനായും ദു:ഖത്തിലാക്കിയ വാര്‍ത്തയായിരുന്നു നടി ശ്രീദേവിയുടെ മരണം. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നുമാണ് ഹൃദയാഘതം മൂലം ശ്രീദേവി മരിച്ചത്. എന്നാല്‍ നടിയുടെ മരണം സംബന്ധിച്ച് വിവിധ തരത്തിലുള്ള വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ശ്രീദേവിയുടെ മരണകാരണം അറിയുന്നതിനായി ഫോറന്‍സിക് പരിശോധന ഫലം കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ നടിയുടെ മരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവായ ഏക്ത കപൂര്‍.

മരണം കാരണം ഇതാണ്...

ശ്രീദേവിയുടെ മരണത്തിന് കാരണം എന്ന് പറഞ്ഞ് പലതരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നടി സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി നടത്തിയ ശസ്ത്രക്രിയകളും അതിന് വേണ്ടി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗവുമാണ് മരണത്തിന് കാരണമെന്നായിരുന്നു ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഹൃദയാഘതത്തിലേക്ക് എത്തിച്ചത്..

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി അമിതമായി നടത്തിയ പല കാര്യങ്ങളുമാണ് ഹൃദയാഘതത്തിലേക്ക് എത്തിച്ചത്. ശേഷം മരണം സംഭവിക്കുകയായിരുന്നു.. എന്നാണ് പലരും പറയുന്നത്. ഇതിനെതിരെയാണ് നിര്‍മാതാവ് ഏക്ത കപൂര്‍ ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

തലയിലെഴുത്താണ്..

ദുഷ്ടമായി ചിന്തിക്കുന്നവരെ.. ഹൃദയത്തിന് പ്രത്യേകമായി അസുഖം ഇല്ലാത്തവരോ, മുന്‍പ് ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങള്‍ ഇല്ലാത്ത ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്കും ഹൃദയസ്തംഭനം ഉണ്ടാവാം. ഇക്കാര്യം നിങ്ങള്‍ മനസിലാക്കണം. എന്റെ ഡോക്ടര്‍ പറഞ്ഞ് തന്ന അറിവാണെന്നും ഏക്ത വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ശ്രീദേവിയുടെ കാര്യത്തില്‍ അത് അവരുടെ തലയിലെഴുത്താണ്. അല്ലാതെ അപവാദങ്ങള്‍ പറഞ്ഞ് പരത്തി സന്തോഷിക്കുന്നത് പോലെയല്ലെന്നും ഏക്ത സൂചിപ്പിക്കുന്നു.

ശ്രീദേവിയുടെ മരണം

അടുത്ത കുടുംബത്തിലെ അംഗത്തിന്റെ വിവാഹത്തിന് വേണ്ടി ദുബായിലെത്തിയ ശ്രീദേവി ബാത്ത്‌റൂമില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അവിടെ നിന്നും ഹൃദയാഘതം വന്നതിന് തുടര്‍ന്ന് മരിക്കുകയുമായിരുന്നു. എന്നാല്‍ നടിയുടെ മരണത്തെ കുറിച്ചുള്ള ദൂരുഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല.

ആരാധകര്‍ കാത്തിരിക്കുന്നു..

ദുബായില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ മൃദദേഹം മുംബൈയിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. അതിന് വേണ്ടി അനില്‍ അംബാനി പ്രത്യേക വിമാനം ദുബായില്‍ സജ്ജീകരിച്ചിട്ടുണ്ട്. നടിയെ അവസാനമായി ഒന്ന് കാണാന്‍ വേണ്ടി ആരാധകരുടെ കാത്തിരിപ്പാണ്..

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശ്രീദേവിയെ പറ്റി പറയാനുണ്ട്.. ശ്രീദേവിയ്ക്ക് അനുശോചനവുമായി താരങ്ങള്‍!

നക്ഷത്ര കണ്ണുള്ള അഴകിന്റെ ദേവത, അതാണ് ശ്രീദേവി! ഐറ്റം ഡാന്‍സ് പോലും ആരും മോശമായി കണ്ടിരുന്നില്ല!

അമ്മ എന്ന വാക്കിന് പൂര്‍ണ അര്‍ത്ഥം നല്‍കിയ ശ്രീദേവിയെ മറ്റ് താരസുന്ദരിമാര്‍ക്ക് കണ്ട് പഠിക്കാം..

English summary
Ekta Kapoor's tweet about Sridevi's death cause

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam