»   » സണ്ണി ലിയോണിനൊപ്പം ഇമ്രാന്‍ അഭിനയിക്കില്ല

സണ്ണി ലിയോണിനൊപ്പം ഇമ്രാന്‍ അഭിനയിക്കില്ല

Posted By:
Subscribe to Filmibeat Malayalam
Imran
ബിഗ് ബോസിലെത്തി അമേരിക്കന്‍ നീലച്ചിത്രതാരം സണ്ണി ലിയോണിനൊപ്പം അഭിനയിക്കാനില്ലെന്ന് ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മി.

ജിസ്മ് 2വില്‍ സണ്ണി ലിയോണിനൊപ്പം ഇമ്രാന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മഹേഷ് ഭട്ടിന്റെ ഏറെ ചിത്രങ്ങളില്‍ ഇമ്രാന്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയായിരുന്നു ജിസ്മ് 2വിലും ഇമ്രാനെത്തുമെന്ന് റിപ്പോര്‍ട്ട് വന്നത്.

നീലച്ചിത്രതാരമെന്ന സണ്ണിയുടെ ഇമേജ് തന്നെയാണ് ഇമ്രാനെ ചിത്രത്തില്‍ നിന്നകറ്റിയതെന്നാണ് സൂചന. ഡേര്‍ട്ടി പിക്ചര്‍ എന്ന പുതിയ ചിത്രത്തിലൂടെ ശക്തമായി മുന്നേറിയിരിക്കുന്ന തനിക്ക് ഒരു നീലച്ചിത്രതാരത്തിനൊപ്പം അഭിനയിക്കുന്നത് നന്നായിരിക്കില്ലെന്ന് ഇമ്രാന്‍ വിചാരിക്കുന്നുണ്ടാകണം.

എന്നാല്‍ ഇമ്രാന്‍ പറയുന്നത് മറ്റൊന്നാണ്, അടുത്തിടെ മര്‍ഡറിന്റെ രണ്ടാംഭാഗം ചെയ്തു. കുറച്ചേറെക്കാലത്തേയ്ക്ക് ഈയൊരു ചൂടന്‍ ചിത്രംതന്നെമതിയെന്ന് തോന്നുന്നു, അടുത്തുതന്നെ വീണ്ടും ഇത്തരത്തിലൊരു ചിത്രം വേണ്ട- ഇതാണ് ഇമ്രാന്റെ സ്റ്റാന്റ്. 2003ല്‍ പുറത്തിറങ്ങിയ ജിസ്മിന് രണ്ടാം ഭാഗമൊരുക്കുന്നത് പൂജ ഭട്ടാണ്.

English summary
The favourite actor of the Bhatt camp, Emraan Hashmi, who was supposed to play the male lead opposite porn actress Sunny Leone in 'Jism 2', surprised all when he refused the project
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam