»   » ഷാറൂഖ് ഖാനെ കുറിച്ച് മുന്‍ ജോലിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ !

ഷാറൂഖ് ഖാനെ കുറിച്ച് മുന്‍ ജോലിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

പൊതുവേ എല്ലാവരോടും സൗഹൃദത്തില്‍ പെരുമാറുന്ന വ്യക്തിയാണ് ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഷാറൂഖ് എങ്ങനെയെന്നു നടനുമായി അടുത്തു ബന്ധമുളളവര്‍ക്കേ അറിയൂ. ഷാറൂഖിനെ കുറിച്ചു ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഒരു വര്‍ഷത്തോളം ഷാറൂഖിന്റെ വീടിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ വനിതാ ജീവനക്കാരി.

ചോദ്യോത്തര സൈറ്റായ ക്വാറയിലാണ് യുവതി വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പേരു വെളിപ്പെടുത്തുന്നില്ലെന്നും യുവതി പറയുന്നു. കിങ് ഖാനെ കുറിച്ച് സ്ത്രീ പറയുന്നതു വായിക്കാം..

Read more: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകള്‍ ഇവരായിരുന്നു...

ജെന്റില്‍മാന്‍

ജീവിതത്തിലും സ്‌ക്രീനിലും ഷാറൂഖ് താരമാണ്. സ്‌ത്രീകളോട് എല്ലായ്‌പ്പോളും അദ്ദേഹം മാന്യമായേ പെരുമാറാറുള്ളൂ..

ആരാധകര്‍

എല്ലാദിവസവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ കാത്തിരിക്കുന്ന ആരാധകരെ ഷാറൂഖ് ഒരിക്കലും വിഷമിപ്പിക്കാറില്ല. അവരോട് പുഞ്ചിരിച്ച് കൈവീശിയാണ് താരം പോകാറുളളത്.

സന്നദ്ദപ്രവര്‍ത്തനങ്ങള്‍

മാധ്യമങ്ങള്‍ അറിയാത്ത ഒട്ടേറെ സന്നദ്ദപ്രവര്‍ത്തനങ്ങള്‍ ഷാറൂഖ് നടത്തുന്നുണ്ട് .

കുടുംബ സ്‌നേഹി

എത്രതിരക്കുണ്ടായാലും അദ്ദേഹം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ആ സമയങ്ങളില്‍ ജോലി സംബന്ധ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല.

ഭക്ഷണ പ്രിയന്‍

ഞങ്ങള്‍ ദില്ലിക്കാര്‍ക്ക് പൊതുവേ ബട്ടൂറ പ്രിയരാണ്. ദില്ലിയില്‍ നിന്നു മുംബൈയിലേക്കുളള യാത്രയില്‍ ഒരിക്കല്‍ ബട്ടൂര വാങ്ങിയിട്ടുണ്ടെന്നറിഞ്ഞ ഷാറൂഖ് അത് കഴിക്കാനായി താന്‍ ഭക്ഷണം കഴിക്കുമ്പോള്‍ അറിയിക്കണമെന്നു പറയുകയായിരുന്നു.

ജാക്കറ്റ് കേടാക്കി

''ഒരിക്കല്‍ 11 ലക്ഷത്തോളം രൂപ വിലയുളള ഷാറൂഖിന്റെ കോട്ടില്‍ എന്റെ പേനകൊണ്ടു കോറി. ഭയന്നിരുന്ന എന്റെ തോളില്‍ തട്ടി അദ്ദേഹം സാരമില്ല ഇനി ശ്രദ്ധിച്ചാല്‍ മതിയെന്നു പറയുകയുമായിരുന്നു.''

നല്ലൊരു വായനക്കാരന്‍

അഭിനേതാവ് മാത്രമല്ല ഷാറൂഖ് നല്ലൊരു വായനക്കാരന്‍ കൂടിയാണ്. ദിവസം മൂന്നു പത്രങ്ങളെങ്കിലും അദ്ദേഹം വായിക്കും. എല്ലാ യാത്രകളിലും തത്സമയ വാര്‍ത്തകളറിയാന്‍ ടാബിനെ ആശ്രയിക്കാറാണ് പതിവ്.
.

English summary
We have always heard Bollywood stars praising Shahrukh Khan for his friendly nature. Recently, a person who chose to remain anonymous revealed some inside details from the superstars's life on Quora.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam