»   » വിവാഹം കഴിഞ്ഞെന്ന് തായ്‌ലന്റ് ബീച്ചില്‍ നിന്നും ബോളിവുഡ് നടി!

വിവാഹം കഴിഞ്ഞെന്ന് തായ്‌ലന്റ് ബീച്ചില്‍ നിന്നും ബോളിവുഡ് നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്വീന്‍, ഐഷ ,റാസ്‌ക്കല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലിസ ഹെയ്ഡണ്‍. 2010 ല്‍ പുറത്തിറങ്ങിയ ആയിഷ ആയിരുന്നു ലിസയുടെ ആദ്യ ചിത്രം. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രിട്ടീഷ് വ്യവസായി ഡിനോ ലല്‍വാനിയുമായുളള രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ലിസ വിവാഹിതയാവുന്നത്. തായ്‌ലന്റിലെ ബീച്ചില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചടങ്ങിലായിരുന്നു ലിസയുടെ വിവാഹം. ലിസയുടെ വിവാഹ ചിത്രങ്ങള്‍ കാണൂ..ശരിക്കും സ്‌പെഷ്യല്‍ തന്നെ.

ലിസ് ഹെയ്ഡണ്‍

മോഡലിങ് രംഗത്തു നിന്നാണ് ചെന്നൈ സ്വദേശിയായ ലിസ ബോളിവുഡിലെത്തുന്നത്. നല്ലൊരു ഫാഷന്‍ ഡിസൈനറു കൂടിയാണ് ലിസ. ലിസയുടെ അച്ഛന്‍ വെങ്കട്ട് മലയാളിയും അമ്മ അന്ന ഹെയ്ഡണ്‍ ആസ്‌ട്രേലിയക്കാരിയുമാണ്.

വിവാഹം തായ് ബീച്ചില്‍

തായ് ബീച്ചില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു ലിസയുടെ വിവാഹം. ഓഫ് വൈറ്റ് ഗൗണായിരുന്നു ലിസ ധരിച്ചിരുന്നത്.

വിവാഹം കഴിഞ്ഞെന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

കഴിഞ്ഞ ദിവസമാണ് ഡിനോയുമുള്ള വിവാഹം കഴിഞ്ഞെന്ന കാപ്ഷനുകളോടെ ലിസ ഇന്‍സ്റ്റഗ്രാമില്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്.

യെ ദില്‍ ഹെ മുഷ്‌ക്കിലില്‍ അഭിനയിച്ചുു

തിയറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കിലില്‍ ലിസ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനു ശേഷമാണ് താന്‍ ഡിനോയെ വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ലിസ പുറത്തു വിട്ടത്.

അടുത്തു പുറത്തിറങ്ങാനുളള ചിത്രം

മിലാന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാ ഹോയുടെ ചിത്രീകരണതിരക്കിലാണിപ്പോള്‍ ലിസ.

English summary
Actress Lisa Haydon got married to her beau Dino Lalvani after the two dated for a year. Lalvani is the son of Pakistan-born British entrepreneur Gullu Lalvani. Lisa and fashion designer Malini Ramani took to their Instagram accounts to share a few images from the ceremony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X