»   » ഹിന്ദിയിലും തരംഗമായി പൃഥ്വിരാജിന്റെ എസ്ര! യൂട്യൂബില്‍ റെക്കോര്‍ഡ് നേട്ടം!

ഹിന്ദിയിലും തരംഗമായി പൃഥ്വിരാജിന്റെ എസ്ര! യൂട്യൂബില്‍ റെക്കോര്‍ഡ് നേട്ടം!

Posted By: JINCE K BENNY
Subscribe to Filmibeat Malayalam

പോയ വര്‍ഷത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ എസ്ര. പൃഥ്വിരാജിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ചിത്രമായിരുന്നു ഇത്. ജെയ് കെ എന്ന നവാഗത സംവിധായകന്‍ അണിയിച്ചൊരുക്കിയ എസ്ര മലയാളത്തിന് പുതിയൊരു ഹൊറര്‍ കാഴ്ച്ച സമ്മാനിച്ചു. പതിവ് വെള്ള സാരി ഉടുത്ത പ്രേത സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു എസ്രയിലൂടെ മലയാള സിനിമ ലോകം കണ്ടത്. ജൂത പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രത്തില്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക.

ഷാജി പാപ്പന്റെ കളിയല്ല, ഇനി ക്യാപ്റ്റനായി ജയസൂര്യയുടെ കളി കാണാം! ക്യാപ്റ്റന്‍ വീഡിയോ സോംഗ് പുറത്ത്!!

2017 ഫെബ്രുവരിയില്‍ തിയറ്ററിലെത്തിയ എസ്രയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. 1921- ഏക് റാസ് എന്ന പേരിലാണ് ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പ് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. 2017 ഡിസംബര്‍ 18ന് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഹിന്ദി പതിപ്പ് ഇതിനോടകം എട്ടര മില്യനോളം ആളുകള്‍ കണ്ടുകഴിഞ്ഞു. തിരക്കഥ, കാസ്റ്റിംഗ് ഉള്‍പ്പെടെ ചിത്രത്തിന്റെ എല്ലാ മേഖലകളേക്കുറിച്ചുമുള്ള പ്രശംസകളാണ് കമന്റ് നിറയെ. ഇരുപത്തി ഏഴായിരത്തിലധികം ലൈക്കുകളും ഇതിനോടകം ചിത്രത്തിന് ലഭിച്ചു.

ezra

ആദ്യമായിട്ടല്ല ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് യൂട്യൂബില്‍ തംരംഗമായി മാറുന്നത്. ഇതിഹാസ എന്ന ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്ത സ്റ്റൈല്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പും യൂട്യൂബില്‍ തംരഗമായി മാറിയിരുന്നു. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദനായിരുന്നു നായകന്‍. സ്‌റ്റൈലിന് ശേഷം തരംഗമായി മാറുകയാണ് എസ്രയുടെ ഹിന്ദി പതിപ്പ്.

English summary
Ezra Hindi dubbed version crossed eight million views in Youtube.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam