»   » ദീപികയുടെ പേര് പ്രസിദ്ധീകരിച്ചത് തെറ്റി, പ്രമുഖ മാസികയ്ക്ക് ട്രോള്‍ പൂരം

ദീപികയുടെ പേര് പ്രസിദ്ധീകരിച്ചത് തെറ്റി, പ്രമുഖ മാസികയ്ക്ക് ട്രോള്‍ പൂരം

Posted By: Dyuthi
Subscribe to Filmibeat Malayalam

അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‌സിന്റെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് ദീപിക പദുക്കോണ്‍. എന്നാല്‍ താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച അമേരിക്കന്‍ ബിസിനസ് മാസികയെ കാത്തിരുന്നത് ദീപ ആരാധകരുടെ ട്രോളുകളാണ്.

Read also: ബോളിവുഡിനെ പിടിച്ചുലച്ച വിവാദങ്ങള്‍, ഇവയാണ്....

ബോളിവുഡ് താരത്തിന്റെ പേര് തെറ്റി പ്രസിദ്ധീകരിച്ചതാണ് ഫോര്‍ബ്‌സിന് വിനയായത്. പത്ത് മില്യണ്‍ ഡോളറാണ് ദീപികയെ പത്താമതെത്തിച്ചത്. വിസ്താര തനിഷ്‌ക് എന്നീ ജ്വല്ലറികളുടെ പരസ്യത്തിന് വേണ്ടി വാങ്ങിയ പ്രതിഫലമാണ് താരത്തെ അപൂര്‍വ്വ നേട്ടത്തിലെത്തിച്ചിട്ടുള്ളത്. 46 മില്യണുമായി ജെന്നിഫര്‍ ലോറന്‍സാണ് ഒന്നാം സ്ഥാനത്തുള്ളത്.

ആദ്യ പത്തില്‍ ദീപിക

ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഇടം പിടിച്ചത്.

ട്രോളിനും ഓരോ കാരണങ്ങള്‍

ഫോര്‍ബ്‌സിന്റെ പട്ടികയില്‍ പത്താം സ്ഥാനത്തത്തെത്തിയ ദീപിക പദുക്കോണിന്റെ പേര് പീദിക എന്നാണ് മാസികയില്‍ പ്രസിദ്ധീകരിച്ചത്. ഇതാണ് മാസികയെ വിവാദത്തിലാഴ്ത്തിയത്.

സോഷ്യല്‍ മീഡിയ ആഘോഷിച്ചു

സംഭവം വിവാദമായതോടെ തെറ്റുപറ്റിയതാണെന്നറിയിച്ച് പ്രമുഖ മാസികയായ ഫോര്‍ബ്‌സ് രംഗത്തെത്തിയിരുന്നു. ദീപികയുടെ തെറ്റായി അച്ചടിച്ച പേരിന്റെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ദീപികയുടെ പ്രതികരണം

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചെങ്കിലും ദീപികയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. 10 മില്യണ്‍ ഡോളറുമായാണ് ദീപിക പത്താമതെത്തിയിട്ടുള്ളത്.

English summary
Famous business business magazine Forbes trolled for wrongly spelled Deepika's name.Magazine misspelled her name in Forbes list of highest paid 10 actresses.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam