»   » സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച കാര്‍ മെല്ലെ നീങ്ങി, ഓടി എത്തിയ ആരാധകയുടെ ഒറ്റ സെല്‍ഫി ക്ലിക്ക്!!

സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച കാര്‍ മെല്ലെ നീങ്ങി, ഓടി എത്തിയ ആരാധകയുടെ ഒറ്റ സെല്‍ഫി ക്ലിക്ക്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ഐഐഎഫ്എ 2017ലെ പ്രധാന ആകര്‍ഷണമായിരുന്നു സല്‍മാന്‍ ഖാന്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സല്‍മാന്‍ ഖാനൊപ്പം സെല്‍ഫി എടുക്കാന്‍ ആരാധകരുടെ തിക്കും തിരക്കും തന്നെയായിരുന്നു. അതിനിടെയാണ് കൗതുകകരമായ ഒരു സംഭവം നടന്നത്.

ചടങ്ങ് കഴിഞ്ഞ് സല്‍മാന്‍ ഖാന്‍ കാറില്‍ കയറിയപ്പോഴാണ് ഒരു ആരാധക സെല്‍ഫി എടുക്കാനായി ഓടി എത്തിയത്. കാറ് മെല്ലെ മൂവ് ചെയ്ത് തുടങ്ങിയിരുന്നു. ഭാഗ്യം എന്ന് പറഞ്ഞാല്‍ മതിയല്ലോ ഒറ്റ ക്ലിക്കിന് മൂവ് ചെയ്തുക്കൊണ്ടിരിക്കുന്ന കാറിലെ സല്‍മാന്‍ ഖാനൊപ്പം ഒരു കിടിലന്‍ സെല്‍ഫി.അനഘ ഫല്‍ഗൂനാണ് സല്‍മാന്‍ ഖാനൊപ്പമുള്ള കിടിലന്‍ സെല്‍ഫി എടുക്കാന്‍ സാധിച്ചത്. തീര്‍ച്ചയായും അത് ഐഐഎഫ്എ 2017ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നുവെന്ന് ഉറപ്പിച്ച് തന്നെ പറയാം.

salmaankhan

ടൈഗര്‍ സിന്ദ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ സല്‍മാന്‍ ഖാന്‍. പ്രേക്ഷകര്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. അതേസമയം ഈദ് ചിത്രമായി പുറത്തിറങ്ങിയ ട്യൂബ് ലൈറ്റ് ബോക്‌സോഫീസ് പരാജയമായിരുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം ബോക്‌സോഫീസില്‍ 100 കടന്നിട്ടില്ല. സാധാരണ സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ 100 കടക്കാന്‍ മൂന്ന് ദിവസം മതി.

ട്യൂബ് ലൈറ്റ് ബോക്‌സോഫീസില്‍ പരാജയമായതോടെ സല്‍മാന്‍ ഖാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറായിട്ടുണ്ട്. 50 കോടി നഷ്ടപരിഹാരമായി സല്‍മാന്‍ ഖാന്‍ നല്‍കും.

English summary
Fan Takes A Selfie With Salman Khan In A Moving Car & It's The Best Picture Of IIFA 2017 Ever!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam