twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശാന്തിന്റെ വിയോഗവും, ധോണിയുടെ വിരമിക്കലും! വൈകാരികമായ കുറിപ്പുകളുമായി ആരാധകര്‍

    By Prashant V R
    |

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായുളള കാര്യം താരം അറിയിച്ചത്. തീര്‍ത്തും വൈകാരികമായ ഒരു വീഡിയോ പങ്കുവെച്ച ധോണി, രാത്രി 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക എന്നായിരുന്നു അറിയിച്ചത്. പിന്നാലെ പ്രിയ താരത്തിന് നന്ദി പറഞ്ഞും ആശംസകള്‍ അറിയിച്ചും ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു.

    രാജ്യത്തിന് രണ്ട് ക്രിക്കറ്റ് ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു എംഎസ് ധോണി. ലോകകപ്പിന് പുറമെ ചാമ്പ്യന്‍സ് ട്രോഫി പോലുളള ടൂര്‍ണമെന്റുകളിലും നിരവധി അന്താരാഷ്ട്ര പരമ്പരകളിലുമെല്ലാം ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയകീരിടം ചൂടിയിരുന്നു. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്തായിരുന്നു ധോണി ഇന്ത്യന്‍ ടീമിലെത്തിയത്.

    തുടര്‍ന്ന് ട്വന്റി20 ക്യാപ്റ്റനായി

    തുടര്‍ന്ന് ട്വന്റി20 ക്യാപ്റ്റനായി തിളങ്ങിയ ശേഷം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും നായകനാവുകയായിരുന്നു. അതേസമയം വെളളിത്തിരയില്‍ ധോണിയായി മികച്ച പ്രകടനം കാഴ്ചവെച്ച സുശാന്ത് സിംഗ് രജുപുത്തിന്‌റെ വിയോഗത്തിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ധോണി വിരമിച്ചതിന് പിന്നാലെ ഇരുവരുടെയും ആരാധകര്‍ സുശാന്തിനൊപ്പമുളള മഹിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

    അധികപേരും വൈകാരികമായ

    അധികപേരും വൈകാരികമായ കുറിപ്പുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ കൂളിന്റെ ബയോപിക്ക് ചിത്രമായ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി 2016ലായിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തില്‍ ധോണിയായി ശരിക്കും ജീവിക്കുകയായിരുന്നു സുശാന്ത്. ധോണിയുടെ ബയോപിക്ക് ചിത്രം സുശാന്തിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

    ധോണി വിരമിച്ചതിന്

    ധോണി വിരമിച്ചതിന് പിന്നാലെ സുശാന്തും മഹിയും ഉള്‍പ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. വൈകാരികമായ കുറിപ്പുകളുമായിട്ടാണ് ഇരുവരുടെയും ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. "2020 ജൂണ്‍ 14 റീല്‍ ധോണി ലോകത്തോട് വിടപറഞ്ഞു, 2020 ഓഗസ്റ്റ് 15 റിയല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തോട് വിടപറഞ്ഞു, ഇരുവരെയും എന്നെന്നും ഞങ്ങള്‍ ഓര്‍ക്കും എന്ന് കുറിച്ചുകൊണ്ടായിരുന്നു ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

    ധോണിയും സുശാന്തും

    ധോണിയും സുശാന്തും ഉള്‍പ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ച് റീല്‍ ലൈഫ്& റിയല്‍ ലൈഫ് എംഎസ് ധോണി, ഇനി രണ്ടുപേരെയും ഞങ്ങള്‍ക്ക് നീല ജേഴ്‌സിയില്‍ കാണില്ല എന്ന് ഒരു ആരാധകനും കുറിച്ചു. ധോണി, നിങ്ങളുടെ കൂടെ കളിക്കുന്നത് മനോഹരമായിരുന്നു. ഈ യാത്രയിൽ നിങ്ങളോടൊപ്പം ചേരുകയെന്ന മാർഗം ഞാൻ തിരഞ്ഞെടുക്കുന്നു, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ നന്ദി ഇന്ത്യ എന്നായിരുന്നു സുരേഷ് റെയ്‌ന കുറിച്ചത്. ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്യാമ്പിലെത്തിയ സമയത്താണ് ഇരുവരും ഒരേദിവസം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ രണ്ടുപേരും കളിക്കുന്നുണ്ട്.

    Read more about: ms dhoni sushant singh rajput
    English summary
    fans reaction about mahendra singh dhoni retirement from international cricket
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X