For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മദ്യപിച്ച് ബോധമില്ലായിരുന്നു, അഭിഷേകിന്റേയും ഹൃത്വിക് റോഷന്റേയും ചിത്രം പങ്കുവെച്ച് ഫറാ ഖാന്‍

  |

  ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും. സ്‌കൂള്‍ കാലത്ത് ആരംഭിച്ച സൗഹൃദമായിരുന്നു. പിന്നീട് ഇവര്‍ക്കൊപ്പം ഈ ബന്ധവും വളർന്നു. സിനിമ കരിയറായി തിരഞ്ഞെടുത്ത ഇവര്‍ ഉയര്‍ച്ച താഴ്ച്ചകളില്‍ ഒന്നിച്ച് നിന്നിരുന്നു. പരസ്പരം പിന്തുണയ്ക്കുന്ന താരങ്ങളുടെ സൗഹൃദ കഥ ബോളിവുഡില്‍ പരസ്യമാണ്. ബോംബെ സ്‌കോട്ടിഷ് സ്‌കൂളില്‍ തുടങ്ങിയ സൗഹൃദം ഇന്നും അതുപോലെ തന്നെ ഇരുതാരങ്ങളും തുടര്‍ന്ന് പോകുന്നുണ്ട്. അഭിഷേക് ബച്ചന്റേയും ഹൃത്വിക് റോഷന്റേയും അടുത്ത സുഹൃത്താണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍.

  പുറത്തു പോകുമ്പോള്‍ പാല് കൊടുക്കാതിരിക്കരുത്, കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്

  ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടംപിടിക്കുന്നത് ഫറാ ഖാന്‍ പങ്കുവെച്ച ഒരു ചിത്രമാണ്. തന്റെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലെ ചിത്രമായിരുന്നു പങ്കരുവെച്ചത്. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും മതിമറന്ന് നൃത്തം ചെയ്യുന്ന ഫോട്ടോയായിരുന്നു ഇത്. ഒരു രസകരമായ കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ഇവർ നൃത്തം ചെയ്യുന്ന ഗാനം ഏതാണൊന്ന് പറയാമോ? സംഗീതിന് മദ്യത്തിലായിരുന്നത് കൊണ്ട് ഓര്‍മയില്ല' എന്നായിരുന്നു ഫറാ കുറിച്ചത്. തന്റെ കയ്യിലുള്ള അമൂല്യ വസ്തുവായിട്ടാണ് ഈ ചിത്രത്തെ കാണുന്നത്. താരങ്ങളുടെ പഴയ ചിത്രം ചര്‍ച്ചയായിട്ടുണ്ട്.

  fara

  2004 ല്‍ ആണ് ഫറാ ഖാന്റേയും സിനിമ എഡിറ്ററും സംവിധായകനുമായ ശ്രീഷ് കുന്ദറും വിവാഹിതരാവുന്നത്. ഹിന്ദു- മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം. ഇവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 43ാം വയസ്സില്‍ ഐ.വി.എഫിലൂടെയാണ് ഫറാ ഖാന്‍ അമ്മയായത്. അന്യ, സിസാര്‍, ദിവാ എന്നിവരാണ് മക്കള്‍. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്.

  ജാസ്മിനോട് ഇത്രയ്ക്ക് ദേഷ്യമോ; ജാക്കറ്റ് എടുത്ത് കല്ലില്‍ അടിച്ചു, ഡോക്ടര്‍ റോബിന്റെ പ്രതികാരം

  മുന്‍പ് ഒരിക്കല്‍ 43ാം വയസ്സില്‍ അമ്മയായതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. അമ്മയാകാന്‍ പ്രായമില്ലെന്നാണ് ഫറാ അന്ന് എഴുതിയത്. ഞാന്‍ മാനസികമായി തയ്യാറായതിന് ശേഷമാണ് അമ്മയായത്. അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തില്‍ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും സംവിധായക പറഞ്ഞു. എനിക്ക് ഈ പ്രായത്തില്‍ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകള്‍ മുന്‍വിധികളെ ഭയക്കാതെ ഇത് തിരഞ്ഞെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഫറാ ഖാന്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

  ഡെയ്‌സിയ്ക്ക് കണക്കിന് കൊടുത്ത് നിമിഷ, പിന്തുണച്ച് ആരാധകര്‍, സൗഹൃദങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നു

  നൃത്ത സംവിധായകയായിട്ടാണ് ഫാറഖാന്‍ ബോളിവുഡില്‍ എത്തിയത്. പിന്നീട് സിനിമാ സംവിധായകയായി മാറുകയായിരുന്നു. പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു ഫറാ ഖാന്‍ സമ്മാനിച്ചത്. 2004 ല്‍ ആയിരുന്നു സംവിധായികയുടെ കുപ്പായം അണിഞ്ഞത്. ഷാരൂഖ് ഖാന്‍ നായകനായിട്ടുള്ള മേം ഹൂ ന എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇത് വന്‍ വിജയമായിരുന്നു. ഫറയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചത് മറ്റൊരു ഷാരൂഖ് ഖാന്‍ ചിത്രമായ ഓം ശാന്തി ഓം ആണ്. ദീപിക പദുകോണ്‍ ആയിരുന്നു നായിക. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായിരുന്നു. ഇന്നും ഓം ശാന്തി ഓം ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയാണ്.

  Read more about: abhishek hrithik cinema bollywood
  English summary
  Farah Khan Shared A Photo Of Abhishek-Hrithik Dancing, Says She Cant Recall The Song For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X