»   » ബോളിവുഡ് പ്രതിസന്ധിയിലെന്ന് സംവിധായിക !!

ബോളിവുഡ് പ്രതിസന്ധിയിലെന്ന് സംവിധായിക !!

Posted By: pratheeksha
Subscribe to Filmibeat Malayalam


ബോളിവുഡ് സിനിമ പ്രതിസന്ധിയിലെന്ന് സംവിധായിക ഫറാ ഖാന്‍. നികുതി നിരക്കും നിര്‍മ്മാണച്ചിലവും വര്‍ദ്ധിച്ചതാണിതിനു കാരണമെന്നാണ് ഫാറ പറയുന്നത്. ഇവിടെ റീലീസ് ചെയ്യുന്ന ഹോളിവുഡ് സിനിമയെ അപേക്ഷിച്ച് ബോളിവുഡ് സിനിമയ്ക്ക് നികുതി നിരക്കു വളരെകൂടുതലാണ്.

അതിനു പുറമേയാണ് വ്യാജ സീഡികളുടെ പ്രചരണം. എല്ലാവര്‍ക്കു സിനിമകള്‍ തങ്ങളുടെ മൊബൈലില്‍ കാണണം. ഇത്തരം പ്രവണതകളെല്ലാം സിനിമാ വ്യവസായത്തെ തകര്‍ക്കുകയാണെന്നും ഫാറ പറയുന്നു. ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തി നടപടകള്‍ സ്വീകരിക്കണം.

farha-07-

തിയറ്ററില്‍ പോയി സിനിമകാണുന്ന പ്രവണത കുറഞ്ഞുവരുകയാണെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫാറ വ്യക്തമാക്കി. വലിയ താരങ്ങളൊന്നും അണിനിരക്കാത്ത ചെറിയ ബജറ്റ് ചിത്രമാണ് അടുത്തതായി ഫറ ഒരുക്കുന്നത്. സ്ത്രീകേന്ദ്രീകൃത വിഷയമാണെന്നും ഫറ പറഞ്ഞു.

English summary
Farah Khan, who has given many successful films to the Hindi film industry, feels that Bollywood is going through a tough time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X