»   » ഗ്ലാമര്‍ ഗേള്‍ വിശേഷണം മടുത്തു: മല്ലിക ഷെരാവത്ത്

ഗ്ലാമര്‍ ഗേള്‍ വിശേഷണം മടുത്തു: മല്ലിക ഷെരാവത്ത്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഗ്ലാമര്‍ താരമെന്നല്ലാതെ മല്ലിക ഷെരാവത്തിന് മറ്റൊരു വിശേഷണവും നല്‍കാന്‍ കഴിയില്ല. ആരും മറ്റൊരു തരത്തിലും മല്ലികയെ വിശേഷിപ്പിക്കാറുമില്ല. ഇന്നോളമുള്ള കരിയറില്‍ മല്ലിക ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറിന്റെ പിന്‍ബലത്തില്‍ത്തന്നെയായിരുന്നു. ഐറ്റം ഡാന്‍സുകളും ശരീരസൗന്ദര്യം ആവോളം ഉപയോഗപ്പെടുത്തിയ ചില ചിത്രങ്ങളുമാണ് മല്ലികയുടെ ക്രെഡിറ്റിലുള്ളത്.

എന്നാല്‍ ഇപ്പോള്‍ മല്ലിക പറയുന്നത് തനിയ്ക്ക് ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം മടുത്തുവെന്നാണ്. പക്ഷേ ഗ്ലാമറാണ് തനിയ്ക്ക് എല്ലാം തന്നതെന്ന സത്യം മല്ലിക അംഗീകരിക്കുന്നുമുണ്ട്.

Mallika Sherawat

ഗ്ലാമര്‍ റോളുകളാണ് എനിയ്ക്ക് പ്രശസ്തിയും സമ്പത്തുമെല്ലാം തന്നത്. അതുപോലെ തന്നെ ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം എനിയ്ക്കുതന്നെ പാരയാവുകയും ചെയ്തു. ഞാന്‍ വെറും ഗ്ലാമര്‍ താരമായി മാറ്റപ്പെട്ടു. എനിയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഗ്ലാമറിന് അപ്പുറം പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല- മല്ലിക പറയുന്നു.

ഇനിയും ഈ ഗ്ലാമര്‍ കളിയുമായി മുന്നോട്ടുപോകാനില്ലെന്നും അധികം വൈകാതെ പുതുനിര സംവിധായകര്‍ തനിയ്ക്ക് കാമ്പുള്ള വല്ലവേഷവും തരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മല്ലിക പറയുന്നു.

എല്ലാ ചിത്രങ്ങളിലും സുന്ദരിയായിത്തന്നെ അഭിനയിക്കണമെന്നാഗ്രഹമില്ല. രൂപമാറ്റമുള്‍പ്പെടെയുള്ള വെല്ലുവിളികളുള്ള കഥാപാത്രങ്ങളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഹാനി, ഡേര്‍ട്ടി പിക്ചര്‍ എന്നിവ പോലുള്ള ചിത്രങ്ങള്‍ വര്‍ഷത്തില്‍ ആകെ ഒന്നോ രണ്ടോ മാത്രമാണ് റിലീസാകുന്നത്. എല്ലാ ചിത്രങ്ങളും സാമ്പത്തിക വിജയത്തിന് വേണ്ടിയുള്ള മസാലകള്‍ കുത്തിനിറച്ചവയാണ്- മല്ലിക അഭിപ്രായപ്പെടുന്നു.

ഏറ്റവും പുതിയ ചിത്രമായ ഡേര്‍ട്ടി പൊളിറ്റ്ക്‌സിലെ വേഷം തനിയ്ക്കല്‍പം ആശ്വാസം നല്‍കുന്നുണ്ടെന്നാണ് താരം പറയുന്നത്. ഇതില്‍ അനോഖി ദേവിയെന്ന ഒരു തനി നാടന്‍ കഥാപാത്രത്തെയാണ് മല്ലിക അവതരിപ്പിക്കുന്നത്.

English summary
Bollywood actress Mallika Sherawat, known for her bold roles, feels she is stuck in a groove with her glam girl image.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam