»   » കൂടെ അഭിനയിക്കുന്ന നായികമാരുടെ ശരീരം ചെറുമെത്ത.. ബോളിവുഡ് താരത്തിന്റെ പരമാര്‍ശം വിവാദമാകുന്നു

കൂടെ അഭിനയിക്കുന്ന നായികമാരുടെ ശരീരം ചെറുമെത്ത.. ബോളിവുഡ് താരത്തിന്റെ പരമാര്‍ശം വിവാദമാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ആയാലും വ്യക്തി ജീവിതത്തിലായാലും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങള്‍ വിവാദമാണ്. സ്ത്രീകളെ അപമാനിയ്ക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങള്‍ നടത്തിയതിന് രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമൊക്കെ പെട്ടിട്ടുണ്ട്.

ആര്‍ക്ക് വേണ്ടിയാണോ എന്നെ കുടുക്കിയത് അവര്‍ക്ക് അതിന്റെ ഫലം കിട്ടി; ഷൈന്‍ ടോം ചാക്കോ

ഇപ്പോഴിതാ ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫിനും കിട്ടി പണി. കൂടെ അഭിനയിക്കുന്ന നായികമാരുടെ ശരീരത്തെ മെത്തയുമായി ഉപമിച്ചതാണ് ടൈഗര്‍ ഷ്റോഫിന് വിനയായത്. പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റുകള്‍ എത്തിക്കഴിഞ്ഞു.

എപ്പോള്‍ പറഞ്ഞു

പുതിയ ചിത്രമായ മുന്ന മിഷേലിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ടൈഗര്‍ ആ വാക്ക് ഉപയോഗിച്ചത്. കൂടെ അഭിനയിച്ച നായികമാരുടെ ശരീരത്തെ മെത്ത എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സംസാരിച്ചു.

എന്താണ് പറഞ്ഞത്

''മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തതില്‍ ഞാനൊരിക്കലും നിരാശപ്പെട്ടിട്ടില്ല. ശ്രദ്ധ കപൂറിനെയും ജാക്കലിന്‍ ഫെര്‍ണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങില്‍ ഞാന്‍ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെ കുറിച്ച് ചിന്തിക്കാറില്ല. തിരക്കഥയും എന്റെ കഥാപാത്രവുമാണ് പ്രധാനം.''

വിവാദമായ വാക്ക്

നായികമാരുടെ ശരീരത്തെ ടൈഗര്‍ ഷ്റോഫ് ചെറുമെത്ത എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. പാഡിങ് (padding) എന്ന വാക്കാണ് ഇതിനായി നടന്‍ ഉപയോഗിച്ചത്. ഏറ്റവവും സെക്‌സിയായ വാക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ചില സ്ത്രീ സംഘടനകള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.

നായികമാര്‍ പ്രതികരിച്ചില്ല

എന്തായാലും ഈ വിഷയത്തോട് ഇതുവരെ ജാക്കലിന്‍ ഫെര്‍ണാണ്ടസോ ശ്രദ്ധ കപൂറോ പ്രതികരിച്ചിട്ടില്ല. ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗര്‍ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ജാക്കലിനൊപ്പം അഭിനയിച്ച എ ഫ്‌ളൈങ് ജറ്റ് എന്ന ചിത്രവും ബോക്‌സോഫീസ് വിജയം നേടി.

മാപ്പ് പറയിപ്പിക്കുമോ?

സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയതിന് നടനെ കൊണ്ട് മാപ്പ് പറയിപ്പിയ്ക്കും എന്ന നിലപാടിലാണ് ചില ഫെമിനിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിയ്ക്കുന്നത്. എന്നാല്‍ നടന്‍ ഒരിക്കലും ഒരു മോശം ഉദ്ദേശം വച്ച് കൊണ്ടല്ല ആ വാക്ക് പ്രയോഗിച്ചത് എന്ന് അനുകൂലിക്കുന്നവരുമുണ്ട്.

പ്രമോഷനാണ്..

എന്തായാലും പരമാര്‍ശം വിവാദമായതോടെ അത് മുന്ന മിഷേല്‍ എന്ന സിനിമയ്ക്ക് ഉപകരിച്ചു എന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന മുന്ന മിഷേലില്‍ നിധി അഗര്‍വാളാണ് നായിക. നവാസുദ്ദീന്‍ സിദ്ദിഖി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

English summary
Feminist groups are having a field day on social media as they found a new target to bash and that's none other than Tiger Shroff. During the promotions of Munna Micheal, Tiger ended up calling his co-stars 'Padding' while giving an interview with Mumbai Mirror.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam