For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ രണ്ട് തൂണുകൾ'; മുൻഭാര്യമാർക്കൊപ്പമുള്ള ചിത്രവുമായി അനുരാ​ഗ് കശ്യപ്, ലക്കിമാനാണെന്ന് സോഷ്യൽ‌മീഡിയ!

  |

  സംവിധായകൻ, നടൻ, നിർമാതാവ് തുടങ്ങി ഇന്ത്യൻ സിനിമയിൽ സജീവമായിട്ടുള്ള പ്രതിഭയാണ് അനുരാ​ഗ് കശ്യപ്. വിവാദ ചിത്രമായ ബ്ലാക്ക് ഫ്രൈഡെ സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

  Recommended Video

  മുൻ ഭാര്യമാർക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്ത് അനുരാ​ഗ് കശ്യപ്

  ഉത്തർ പ്രദേശിലെ ഘൊരക്ക്പൂരിലാണ് അനുരാ​ഗിന്റെ ജനനം. ഹാൻസ് രാജ് കോളജിൽനിന്നും സുവോളജിയിൽ ബിരുദം നേടി. പിന്നീട് തെരുവ് നാടക സംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോക സിനിമകളിൽ ആകൃഷ്ടനായി 1993ൽ ബോംബെയിലേക്ക് ചേക്കേറി.

  Also Read: 'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടത്, അപകടത്തിന് ശേഷം കുറ്റബോധമായിരുന്നു'; സിദ്ധാർഥ് ഭരതൻ!

  പിന്നീട് രാം ഗോപാൽ വർമ്മക്കൊപ്പം സത്യ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായി. ആ വർഷത്തെ മികച്ച തിരക്കഥാക്കുള്ള സ്റ്റ്ർ സ്ക്കീൻ അവാർഡ് നേടി. 2000ൽ ആദ്യ കഥാചിത്രം പാഞ്ച് സംവിധാനം ചെയ്തു. എന്നാൽ സെൻസർ ബോർഡിന്റെ കടുത്ത എതിർപ്പ് മൂലം ചിത്രം ഇതുവരേയും റിലീസ് ചെയ്തിട്ടില്ല.

  ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം ബ്ലാക്ക് ഫ്രൈഡെ നീണ്ട കോടതി നടപടികൾക്ക് ശേഷം 2004ൽ റിലീസ് ചെയ്തു. ചിത്രം 57-ാമത് ലൊക്കാർനൊ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള ​ഗോൾഡൻ ലെപ്പേർഡ് പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

  Also Read: 'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  2007ൽ സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച നോ സ്മോക്കിങ്ങ് എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വർഷം തന്നെ റിട്ടേൺ ഓഫ് ഹനുമാൻഎന്ന ആനിമേഷൻ ചിത്രവും സംവിധാനം ചെയ്തു.

  ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ദേവ് ഡി 2009ൽ പുറത്തിറങ്ങി.

  നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. 2010ൽ സംവിധാനം ചെയ്ത ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തി.

  നിവിൻ പോളി സിനിമ മൂത്തോനിന്റെ നിർമാതാക്കളിൽ ഒരാളും അനുരാ​ഗ് കശ്യപായിരുന്നു. നയൻതാര കേന്ദ്ര കഥാപാത്രമായ ഇമൈക്ക നൊടികൾ എന്ന തമിഴ് സിനിമയിലും അനുരാ​ഗ് കശ്യപ് അഭിനയിച്ചിരുന്നു.

  എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തിയായതിനാൽ നിരവധി വിമർശനങ്ങളും വിവാ​ദങ്ങളും അനുരാ​ഗ് കശ്യപിന് നേരേണ്ടി വന്നിട്ടുണ്ട്. ഇതുവരെ രണ്ട് ജീവിത പങ്കാളികളാണ് അനുരാ​ഗ് കശ്യപിന്റെ ജീവിതത്തിലുണ്ടായിട്ടുള്ളത്.

  ആർതി ബജാജ്, കൽക്കി കോച്ച്ലിൻ എന്നിവരായിരുന്നു അനുരാ​ഗിന്റെ മുൻ ഭാര്യമാർ. രണ്ട് മുൻ ഭാര്യമാരേയും ഇടവും വലവും ചേർത്തിയുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനുരാ​ഗ് കശ്യപ് ഇപ്പോൾ.

  'എന്റെ രണ്ട് തൂണുകൾ' എന്നാണ് ഭാര്യമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുരാ​ഗ് കശ്യപ് കുറിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ മാധ്യമപ്രവർത്തകർക്കായി അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.

  ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആർതിയും കൽക്കിയും. ഐക്കണിക് എന്നാണ് ഈ ചിത്രത്തിന് അനുരാ​ഗ് കശ്യപിന്റെ മകൾ ആലിയ കമന്റ് ചെയ്തത്. 2003 മുതൽ 2009 വരെയാണ് അനുരാ​ഗിന്റെയും ആർതിയുടേയും ദാമ്പത്യബന്ധം നീണ്ടുനിന്നത്.

  2009ൽ അനുരാ​ഗ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി ബോളിവുഡിൽ അരങ്ങേറുന്നത്. 2011ലായിരുന്നു ഇവർ വിവാഹിതരായത്.

  2013 മുതൽ അകന്നുകഴിഞ്ഞിരുന്ന ഇരുവരും 2015ലാണ് നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്. ഫോട്ടോ വൈറലായതോടെ ലക്കി മാൻ എന്നാണ് സോഷ്യൽമീഡിയയിൽ നിരവധി പോസ്റ്റിന് കമന്റായി കുറിച്ചത്.

  Read more about: anurag kashyap
  English summary
  filmmaker and actor Anurag Kashyap shared a picture with his ex-wives, latest phots goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X