»   »  സിനിമയുടെ ദൈര്‍ഘ്യം ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധമുണ്ടോ ?

സിനിമയുടെ ദൈര്‍ഘ്യം ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധമുണ്ടോ ?

Posted By: Ambili
Subscribe to Filmibeat Malayalam

സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആകുന്നതിന് പല കാരണങ്ങളും ഉണ്ട്. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം സിനിമയെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

സിനിമയുടെ ദൈര്‍ഘ്യം കുറക്കുന്നത് ബോക്‌സ് ഓഫീസില്‍ വിജയത്തിന് സാധ്യതയുണ്ടെന്നും ഇല്ലെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ ദൈര്‍ഘ്യം കുറവുള്ള ചിത്രങ്ങളെല്ലാം വിജയിക്കണം അതുപോലെ കൂടുതല്‍ ഉള്ളതും . എന്നാല്‍ അത് നടക്കുന്നുണ്ടോ ?

രംഗൂണ്‍

അടുത്തിടെ റിലീസ് ചെയ്ത ചിത്രമാണ് രംഗൂണ്‍. ചിത്രം 80 കോടി മുതല്‍ മുടക്കിലാണ് റിലീസ് ചെയ്തത്. എന്നാല്‍ സിബിഎഫ്‌സി സിനിമ ഓടുന്ന സമയം 167 മിനുറ്റ് ആക്കിയിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്നും 30 മിനുറ്റാണ് കട്ട് ചെയ്തത്. തുടര്‍ന്ന് ചിത്രം 6 ദിവസം കൊണ്ട് 18 കോടിയാണ് കിട്ടിയത്. ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഉണ്ട്.

സല്‍മാന്‍ ഖാന്റെ ദബാംഗ്

2010-ല്‍ റിലീസായ സല്‍മാന്‍ ഖാന്‍ ചിത്രമാണ് ദബാംഗ്്. അഭിനവ് സിങ്ങ് കാശ്യപ് സംവിധാനം ചെയ്ത സിനിമ 30 കോടി മുതല്‍ മുടക്കില്‍ പുറത്തിറക്കിയതായിരുന്നു. എന്നാല്‍ 125 മിനിറ്റുള്ള സിനിമ ബോക്്‌സ് ഓഫീസില്‍ ഹിറ്റായി. ഇതോടെ ചിത്രം വാരിക്കൂട്ടിയത് 225 കോടിയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം 4 മണിക്കൂര്‍ പത്ത് മിനിറ്റ് ആയിരുന്നു. എന്നാല്‍ എഡിറ്ററിന്റെ കഴിവാണ് ചിത്രത്തിനെ വിജയത്തിലേക്ക്് എത്തിച്ചത്.

ഹം ദില്‍ ദേ ചുക്കെ സനം

180 മിനിറ്റു നീണ്ടു നില്‍ക്കുന്ന ഹം ദില്‍ ദേ ചുക്കെ സനം എന്ന ചിത്രം 1999 ലാണ് പുറത്തിറങ്ങിയത്. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമാണിത്. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും വാരി കൂട്ടിയത് 325 മില്ല്യന്‍ ആയിരുന്നു. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, ഐശ്വര്യ റായ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രം റീലിസാവുന്നതിന് മുന്നെ ചിത്രത്തില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് വരെ മിനിറ്റുകള്‍ കുറച്ചിരുന്നു. അക്കാലത്ത് സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം സഞ്ജയ് ലീല ബന്‍സാലിയുടെ ആദ്യത്തെ ഹിറ്റ്ു ചിത്രമായി മാറി.

ജോദ്ധ അക്ബര്‍

ഇന്ത്യന്‍ ചരിത്രം പറഞ്ഞ റോമാന്റിക് ചിത്രമായിരുന്നു ജോദ്ധ അക്ബര്‍, ഹൃത്വിക് റോഷന്‍, ഐശ്വര്യ റായ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങഌയി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ ഒരു ബഹുദൂര ചിത്രമായിരുന്നു. എന്നാല്‍ സിനിമയുടെ 55 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ കട്ട് ചെയ്്തിരുന്നു. 40 കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 115 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

English summary
Does reducing a film’s length increase its box-office success in today’s times of shorter feature films? This is one question that does not have a jacket answer. In many cases, w there will only be a rhetorical answer at best, as the alternative aspect has never been explored.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam