»   » ഒടുവില്‍ സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചു..മകനെന്തിന് തൈമൂര്‍ എന്നു പേരിട്ടു, അതിന്റെ അര്‍ത്ഥമെന്ത്?

ഒടുവില്‍ സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചു..മകനെന്തിന് തൈമൂര്‍ എന്നു പേരിട്ടു, അതിന്റെ അര്‍ത്ഥമെന്ത്?

By: Pratheeksha
Subscribe to Filmibeat Malayalam

കരീനയുടെ ഗര്‍ഭകാല ആഘോഷങ്ങള്‍ക്കു ശേഷം മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും വീണു കിട്ടിയ ചര്‍ച്ചയായിരുന്നു സെയ്ഫും കരീനയും കുഞ്ഞിന് എന്തിന് തൈമൂര്‍ എന്നു പേരിട്ടു എന്നത്. താരദമ്പതികളെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്.

രാഷ്ട്രീയ നേതാക്കള്‍ വരെ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ സെയ്ഫും കരീനയും പ്രതികരിച്ചിരുന്നില്ല. കുഞ്ഞിന്റെ പേരു വിവാദത്തിന് ഒടുവില്‍ സെയ്ഫ് മറുപടി പറയുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

സെയ്ഫ് പറയുന്നു

തൈമൂറിന്റെ കാര്യത്തില്‍ അനാവശ്യ ചര്‍ച്ചയാണ് നടന്നതെന്ന് സെയ്ഫ് പറയുന്നു. ചിലര്‍ അങ്ങേയറ്റം മോശമായ അഭിപ്രായങ്ങളുമായാണ് രംഗത്തെത്തിയത്്.ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നാണ് ആദ്യം കരുതിയിരുന്നത്.

മകനെ തൈമൂര്‍ എന്നു വിളിക്കാനിഷ്ടമാണ്

മകനെ തൈമൂര്‍ എന്നു വിളിക്കാനാണ് തനിക്കും കരീനയ്ക്കും ഇഷ്ടമെന്നു സെയ്ഫ് പറയുന്നു. കരുത്തുളള ഒരു പേരാണത്

പേരിന്റെ അര്‍ത്ഥം

തൈമൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥം പേര്‍ഷ്യന്‍ ഭാഷയില്‍ ഇരുമ്പ് എന്നാണ്.

തുര്‍ക്കി ഭരണാധികാരി

തുര്‍ക്കി ഭരണാധികാരി തൈമൂറിന്റെ പേരല്ല മകനിട്ടത്. അത് തിമൂര്‍ ആണ്. തന്റെ മകന്റെ പേര് തൈമൂര്‍ ആണെന്നു സെയ്ഫ് പറയുന്നു.

പേരു മനപൂര്‍വ്വം തിരഞ്ഞെടുത്തതാണെന്നു പറഞ്ഞാല്‍

തൈമൂര്‍ എന്ന പേര് മനപൂര്‍വ്വം തിരഞ്ഞെടുത്തതാണെന്നു പറയുകയാണെങ്കില്‍ തിയറ്ററുകളില്‍ കാണിക്കുന്നതു പോലെ ഈ പേരിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു സാമ്യവുമില്ലെന്നു കാണിക്കേണ്ടി വരുന്ന സാഹര്യമാണിവിടെയെന്നും നടന്‍ പറയുന്നു.

പേരു തിരഞ്ഞെടുത്തത്

കുറെയധികം പേരുകളില്‍ നിന്നും തൈമൂര്‍ എന്ന പേരു തിരഞ്ഞെടുത്തത് കരീനയാണ്. തൈമൂര്‍

ഇസ്ലാമോഫോബിയ

തൈമൂര്‍ ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന സെക്കുലര്‍ ചിന്താഗതിയുളള ഒരു പൗരനായി വളരട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും സെയ്ഫ് പറയുന്നു

മുന്‍പ് മാധ്യമങ്ങള്‍ പറഞ്ഞത്.

തൈമൂര്‍ ജനിക്കുന്നതിനു മുന്‍പ് താരദമ്പതികള്‍ തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സെയ്ഫീന എന്ന പേരിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇതിനെ എതിര്‍ത്ത് സെയ്ഫ് രംഗത്തെത്തിയിരുന്നു. തങ്ങള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെങ്ങനെ പെണ്‍കുട്ടിയുടെ പേര് നിശ്ചയിക്കും എന്നായിരുന്നു നടന്റെ ചോദ്യം.

14ാം നൂറ്റാണ്ടിലെ ടര്‍ക്കിഷ് രാജാവ്

ബോളിവുഡ് താരദമ്പതികളായ സൈഫ് അലി ഖാനും, കരീന കപൂറും തങ്ങളുടെ കുഞ്ഞിന് 14ാം നൂറ്റാണ്ടിലെ ടര്‍ക്കിഷ് രാജാവും, ലോകം കണ്ട വലിയ ചക്രവര്‍ത്തിമാരില്‍ ഒരാളുമായ തൈമൂറിന്റെ പേരാണ് നല്‍കിയതെന്നായിരുന്നു വിവാദം. ചരിത്രത്തിലെ തൈമൂറിന്റെ വെട്ടിപിടിക്കലുകളുടെ ക്രൂരമുഖത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയ്ക്കു പറയാനുണ്ടായിരുന്നത്. 1398ല്‍ ഡല്‍ഹി ആക്രമിച്ച തൈമൂര്‍ സൈന്യം മുഴുവന്‍ ഡല്‍ഹി നിവാസികളെയും കൂട്ടക്കൊല ചെയ്തു എന്നാണ് ചരിത്രം. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ പേരിനെചൊല്ലി വിവാദങ്ങളുയര്‍ന്നപ്പോളും ബോളവുഡ് താരനിരകള്‍ സെയ്ഫിനും കരീനയ്ക്കുമൊപ്പമായിരുന്നു.

English summary
Almost a month old now, Saif Ali Khan and Kareena Kapoor's baby, Taimur Ali Khan Pataudi, has been making news ever since his birth on 20 December last year.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam