»   » 'രാധയെ സെക്‌സിയാക്കി'; കരണിനും ഗൗരിക്കുമെതിരെ കേസ്

'രാധയെ സെക്‌സിയാക്കി'; കരണിനും ഗൗരിക്കുമെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Student Of The Year
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, സൂപ്പര്‍താരം ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കരണിന്റെ പുതിയ ചിത്രമായ 'സ്റ്റുഡന്റ് ഒഫ് ദ ഇയറി'ലെ ഒരു ഗാനരംഗത്തില്‍ പുരാണ കഥാപാത്രമായ രാധയെ 'സെക്‌സി'യായി പരാമര്‍ശിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് ഇന്‍ഡോര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

'ശ്രീവിഷന്‍ സോഷ്യല്‍ എംപവര്‍മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍' എന്ന എന്‍.ജി.ഒ നല്‍കിയ പരാതിയിന്‍മേലുള്ള കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയിന്‍മേല്‍ കഴിഞ്ഞ മാസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.

ഐ.പി.സി സെക്ഷന്‍ 295(എ) (മതവികാരത്തെ വ്രണപ്പെടുത്തല്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍, നിര്‍മ്മാതാവ് ഗൗരി ഖാന്‍, സംഗീത സംവിധായകരായ വിശാല്‍ ശേഖര്‍, ഗായിക ശ്രേയ ഘോഷാല്‍, ഗായകന്‍ ഉദിത് നാരായണന്‍, അഭിനേതാക്കളായ അലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, ധര്‍മ്മ പ്രൊഡക്ഷന്‍ ഹൗസ്, സോണി മ്യൂസിക്, ഗാനരചയിതാവ് അന്‍വിത ദത്ത്, എന്നിവര്‍ക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.

English summary
A criminal case has been registered against Bollywood director Karan Johar, producer Gauri Khan and others for allegedly hurting the religious feelings of people by referring to mythological figure Radha as "sexy" in a song in the recently released film " Student of the Yea

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam