»   » അശ്ലീലം: വിദ്യ ബാലനെതിരെ എഫ്‌ഐആര്‍

അശ്ലീലം: വിദ്യ ബാലനെതിരെ എഫ്‌ഐആര്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടുവെന്ന പരാതിയില്‍ നടി വിദ്യ ബാലനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സായി കൃഷ്ണ ആസാദ് എന്നയാള്‍ നല്‍കിയ പരാതിയിന്മേലാണ് പൊലീസ് നടപടി.

ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകള്‍ സഭ്യതയ്ക്ക് നിരക്കാത്തതാണെന്നും സ്ത്രീകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്നും കാണിച്ചാണ് അഭിഭാഷകന്‍ കൂടിയായ സായി കൃഷ്ണ കോടതിയെ സമീപിച്ചത്.

സിനിമയുടെ പോസ്റ്ററുകളും ഹോര്‍ഡിങ്‌സുകളും ജനങ്ങളെ നശിപ്പിക്കുമെന്നും സമൂഹത്തിന് ഉപദ്രവമുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് കോടതി നല്ലകുണ്ട പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജഡ്ജി ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 294 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ പരാതിയില്‍ കാര്യമുണ്ടെന്ന് ബോധ്യമായാല്‍ നടിയെ ചോദ്യം ചെയ്യും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

English summary
An FIR against bollywood actress Vidya Balan has been filed for allegedly posing indecently on the posters and promotions of the movie-The Dirty Picture,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X