»   » അമീര്‍ ഖാന്റെ ദംഗല്‍ ആദ്യദിവസം നേടിയ ബോക്‌സോഫീസ് കലക്ഷന്‍ കേട്ടാല്‍ ഞെട്ടും, നൂറ്കോടി വെറും 'പുസ്പം'

അമീര്‍ ഖാന്റെ ദംഗല്‍ ആദ്യദിവസം നേടിയ ബോക്‌സോഫീസ് കലക്ഷന്‍ കേട്ടാല്‍ ഞെട്ടും, നൂറ്കോടി വെറും 'പുസ്പം'

By: Rohini
Subscribe to Filmibeat Malayalam

ബോക്‌സോഫീസ് റെക്കോഡുകളില്‍ എന്തെങ്കിലും മാറ്റം സൃഷ്ടിക്കണമെങ്കില്‍ അതിന് അമീര്‍ ഖാന്റെ ചിത്രം തന്നെ വരണം. ദംഗല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ചരിത്ര നേട്ടത്തിന് മുതിരുകയാണ് ബോളിവുഡിലെ പെര്‍ഫക്ട് ഖാന്‍.

നിരൂപണം: പെണ്‍ഗുസ്തിയുടെ പോര്‍ക്കളത്തില്‍ ചിന്തിയ വിയര്‍പ്പിന്റെ വിലയാണ് ദംഗല്‍

ഡിസംബര്‍ 23 ന് റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ നിന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്നും മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഇനി ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് കൂടെ കേട്ടാല്‍ ഞെട്ടും

ആദ്യ ദിവസത്തെ കലക്ഷന്‍

ആഗോള തലത്തില്‍ റിലീസ് ചെയ്ത ദംഗല്‍ ആദ്യം ദിവസം നേടിയത് 29.78 കോടി രൂപയാണ്. ഈ നോട്ട് നിരോധനത്തിന് ഇടയിലാണ് ഇത്രയും വലിയ നേട്ടം എന്നത് അതിശകരം തന്നെയാണ്

നൂറ് കോടി വെറും പുസ്പം

ദംഗല്‍ എന്ന ചിത്രം ഈ യാത്ര തുടരുകയാണെങ്കില്‍ വെറും ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രത്തിന് നൂറ് കോടി കടക്കാം എന്നാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്. അത്രയേറെ മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നു.

മികച്ച തുടക്കം

ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ബോക്‌സോഫീസില്‍ മികച്ച തുടക്കം കുറിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദംഗല്‍. സല്‍മാന്‍ ഖാന്റെ സുല്‍ത്താനാണ് ഒന്നാം സ്ഥാനത്ത്. നോട്ട് നിരോധനം ഇല്ലായിരുന്നുവെങ്കില്‍ സുല്‍ത്താന് മുന്നില്‍ എത്താം എന്ന് സിനിമാ നിരീക്ഷകര്‍ പറയുന്നു.

ദംഗലിനെ കുറിച്ച്

മാഹാവീര്‍ സിംഗ് ഫോഗാട്ടിന്റെ യഥാര്‍ത്ഥ ജീവത്തെ ആസ്പദമാക്കിയാണ് ദംഗല്‍ എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. ഗുസ്തി മത്സരം എന്നാണ് ദംഗലിന്റെ അര്‍ത്ഥം. പെണ്‍ ഗുസ്തിയാണ് ഇവിടെ വിഷയം.

English summary
Aamir Khan’s Dangal has collected Rs 29.78 crore in box office collection on the first day of its release. The film is expected to cross Rs 100 crore in first weekend itself given the strong word of mouth and positive publicity it is getting from all around.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam